പുതിയ മദ്യനയം ഓഗസ്റ്റിൽ പുറത്തിറക്കും; ഡ്രൈ ഡേയിൽ മാറ്റമുണ്ടാകില്ല

പുതിയ മദ്യനയം ഓഗസ്റ്റിൽ പുറത്തിറക്കും; ഡ്രൈ ഡേയിൽ മാറ്റമുണ്ടാകില്ല
[ad_1]

സർക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റ് മാസത്തിൽ പുറത്തിറക്കും. മദ്യ നയത്തിന്റെ കരട് തയ്യാറാക്കുന്ന നടപടികളിലേക്ക് എക്‌സൈസ് വകുപ്പ് കടന്നു. സിപിഎമ്മിലെയും മുന്നണിയിലെയും ചർച്ചകൾക്ക് ശേഷമാകും നയം അന്തിമമായി അംഗീകരിക്കുക. 

ഓഗസ്റ്റിൽ മന്ത്രിസഭയിൽ നയത്തിന് അംഗീകാരം നേടാനാണ് എക്‌സൈസ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് മാസം ഒന്നാം തീയതിയിലെ ഡ്രൈ ഡേ നിലനിർത്തും. ബാറുകളുടെ പ്രവർത്തന സമയത്തിലും മാറ്റമുണ്ടാകില്ല. ഐടി കേന്ദ്രങ്ങളിൽ മദ്യശാലകൾക്ക് അനുമതിയുണ്ടാകും. 

മുൻ വർഷത്തെ നയത്തിൽ തീരുമാനിച്ച വിഷയമായതിനാലാണ് മാറ്റം വരുത്താത്തത്. ഡിസ്റ്റലറി നയത്തിലും മാറ്റം വരുത്തേണ്ടെന്നാണ് ധാരണ.
 


[ad_2]

Tags

Share this story