മണിക്കൂറുകൾ പിന്നിടുന്നതോടെ ആശങ്ക വർധിക്കുന്നു; നൂറുകണക്കിനാളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

മണിക്കൂറുകൾ പിന്നിടുന്നതോടെ ആശങ്ക വർധിക്കുന്നു; നൂറുകണക്കിനാളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു
[ad_1]

സംസ്ഥാനം ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ ദുരന്തമായി വയനാട്ടിലെ ഉരുൾപൊട്ടൽ മാറുന്നു. ഇതിനോടകം 83 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നൂറുകണക്കിനാളുകളെ ഇനിയും കണ്ടെത്താനായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളാകെ വിഴുങ്ങിയ ഉരുൾപൊട്ടൽ സംഭവിച്ചിട്ട് 10 മണിക്കൂറുകൾ പിന്നിടുമ്പോൾ പ്രതികൂല കാലാവസ്ഥയെയും വെല്ലുവിളിച്ച് രക്ഷാദൗത്യം പുരോഗമിക്കുകയാണ്

അതേസമയം, മണിക്കൂറുകൾ പിന്നിടുന്നതോടെ ആശങ്ക വർധിക്കുന്നുണ്ട്. പകൽവെളിച്ചം നിലയ്ക്കുന്നതോടെ രക്ഷാപ്രവർത്തനം വീണ്ടും പ്രതിസന്ധിയിലാകും. മഴ ശക്തമായി തുടരുകയാണ്. വൈകുന്നേരം അഞ്ച് മണിയോടെ ദുരന്തമേഖലകളിൽ ഇരുട്ട് മൂടുന്ന സ്ഥിതിയാകും. വരും മണിക്കൂറുകളിൽ പരമാവധി പേരെ രക്ഷപ്പെടുത്തുകയെന്ന ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ

ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നതോടെ മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ഈ മേഖലയിൽ മാത്രം നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം സജ്ജീകരിക്കുക എന്ന ലക്ഷ്യവുമായി സൈന്യത്തിന്റെ എൻജിനീയറിംഗ് ഗ്രൂപ്പ് വയനാട്ടിലേക്ക് എത്തുന്നുണ്ട്. 


 


[ad_2]

Tags

Share this story