മലപ്പുറത്ത് എച്ച് 1 എൻ 1 വ്യാപിക്കുന്നു; 12 പേർക്ക് പനി ബാധ

[ad_1]

ഡെങ്കിപ്പനി വ്യാപനത്തിന് പിന്നാലെ മലപ്പുറത്ത് എച്ച് 1 എൻ 1 പനിയും പടരുന്നു. 12 പേർക്കാണ് ജില്ലയിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. ജൂലൈ ഒന്ന് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേർക്ക് രോഗബാധ

ഈ വർഷം ജില്ലയിൽ 30 കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. തിരുവനന്തപുരത്ത് നേരത്തെ കോളറയും സ്ഥിരീകരിച്ചിരുന്നു

ഡെങ്കിപ്പനി വ്യാപനത്തിലും കേരളം ആശങ്കയിലാണ്. ഒരാഴ്ചയ്ക്കിടെ 8379 പേർക്കാണ് പനി ബാധിച്ചത്. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ഇന്നലെ ആരോഗ്യ വകുപ്പ് അറിയിച്ചത്.


[ad_2]

Tags

Share this story