മഴക്കെടുതിയിൽ 4 മരണം കൂടി; മാങ്കുളത്ത് യുവാവ് പുഴയിൽ വീണുമരിച്ചു

മഴക്കെടുതിയിൽ 4 മരണം കൂടി; മാങ്കുളത്ത് യുവാവ് പുഴയിൽ വീണുമരിച്ചു
[ad_1]

കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. തിരുവനന്തപുരം മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. 

ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയിൽ വീണുമരിച്ചു. താളുംകണ്ടം സ്വദേശി സനീഷാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് പോകവെ തോണി മറിഞ്ഞാണ് സനീഷ് മരിച്ചത്. 

മലപ്പുറം കാടാമ്പുഴയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. മുനമ്പം സ്വദേശി ഷൈജുവാണ് മരിച്ത്. തിരുവനന്തപുരം പേരൂർക്കടയിൽ കാറിന് മുകളിൽ മരം കടപുഴകി വീണ് യാത്രക്കാരി മരിച്ചു. തൊളിക്കോട് സ്വദേശി മോളിയാണ് മരിച്ചത്.
 


[ad_2]

Tags

Share this story