വിഴിഞ്ഞം പദ്ധതി യുഡിഎഫിന്റെ ബേബി; സർക്കാർ ഹൈജാക്ക് ചെയ്‌തെന്ന് സതീശൻ

വിഴിഞ്ഞം പദ്ധതി യുഡിഎഫിന്റെ ബേബി; സർക്കാർ ഹൈജാക്ക് ചെയ്‌തെന്ന് സതീശൻ
[ad_1]

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നത് സന്തോഷമുള്ള കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതി യുഡിഎഫ് സർക്കാരിന്റെ ബേബിയാണ്. ഞങ്ങൾ കഷ്ടപ്പെട്ട് കൊണ്ടുവന്നതാണ്. കെ കരുണാകരന്റെ കാലത്ത് ഡിസൈൻ ചെയ്ത പദ്ധതിയാണ്. ഇത് യാഥാർഥ്യത്തിലെത്തിക്കാൻ കഠിനധ്വാനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്

അന്ന് ഇത് റിയൽ എസ്‌റ്റേറ്റ് ഇടപാടാണെന്നും കടൽക്കൊള്ളയാണെന്നും ഇപ്പോഴത്തെ മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങൾ ബഹിഷ്‌കരിച്ചില്ല, കരിദിനം ആചരിച്ചില്ല. ക്രിയാത്മകമായ പ്രതിപക്ഷമാണ് യുഡിഎഫിന്റേതെന്നും അദ്ദേഹം പറഞ്ഞു. 

വികസനത്തിന്റെ ഇരകളായവരെ ചേർത്തുപിടിക്കാനായുള്ള പദ്ധതികൾ സർക്കാരുണ്ടാക്കണം. പ്രസംഗത്തിൽ പദ്ധതിയുടെ നാൾവഴികൾ മുഴുവൻ പറഞ്ഞിട്ട് ഉമ്മൻ ചാണ്ടിയെ വിസ്മരിച്ചതിൽ മുഖ്യമന്ത്രി സ്വയം ചെറുതായി പോയെന്നാണ് എനിക്ക് തോന്നിയത്. ഇത് ഹൈജാക്ക് ചെയ്തതാണെന്ന് എല്ലാവർക്കും മനസ്സിലായെന്നും സതീശൻ പറഞ്ഞു.
 


[ad_2]

Tags

Share this story