ശബരിമലയിൽ തീർഥാടകൻ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു
Nov 27, 2019, 18:13 IST
ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. ആന്ധ്ര വിജയനഗർ സ്വദേശി കാമേശ്വര റാവു (40) ആണ് മരിച്ചത്. രാവിലെ 11.30ഓടെ നീലിമല കയറുമ്പോഴാണ് സംഭവം. ആന്ധ്രയിൽ നിന്നെത്തിയ 28 അംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണ് കാമേശ്വര റാവു