ഷൂസ് ധരിച്ചതിന് കാസർകോട് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം
Jul 11, 2024, 17:30 IST

[ad_1]
[ad_2]
ഷൂസ് ധരിച്ച് സ്‌കൂളിൽ വന്നതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്താകുകയും ചെയ്തു. കാഞ്ഞങ്ങാട് ചിത്താരിയിലുള്ള സ്വകാര്യ ഹയർ സെക്കൻഡറി സ്‌കൂളിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
വിവരം പറഞ്ഞാൽ മർദനം തുടരുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ വിദ്യാർഥി സംഭവം രഹസ്യമാക്കി വെച്ചു. എന്നാൽ മർദനദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ കുടുംബം പരാതിയുമായി രംഗത്തുവന്നു.
ഒരു കൂട്ടം സീനിയർ വിദ്യാർഥികൾ മുഖത്തടിക്കുകയും മുടിയിൽ പിടിച്ച് മർദിക്കുകയും അശ്ലീലം പറയുകയുമാണ് വീഡിയോയിൽ ഉള്ളത്. ക്ഷമ പറയുന്ന വിദ്യാർഥിയെ സംഘം തുടർന്നും മർദിക്കുകയായിരുന്നു.
[ad_2]