സംസ്ഥാനത്തെ വിവിധ ആരാധനാലായങ്ങളിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം

സംസ്ഥാനത്തെ വിവിധ ആരാധനാലായങ്ങളിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ആരാധനാലായങ്ങളിൽ ആഘോഷങ്ങൾക്കും പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. കൂടൽ മാണിക്യം ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര, പാവറട്ടി പള്ളി തിരുനാൾ എന്നിവിടങ്ങളിലാണ് നിയന്ത്രണം.

കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവം റദ്ദാക്കുകയും പാവറട്ടി പള്ളിയിലെ തിരുനാളിന്‍റെയും അനുമതി കളക്ടർ റദ്ദാക്കുകയായിരുന്നു. ഏപ്രിൽ 30 വരെയാണ് പറശിനിക്കടവിൽ സന്ദർശകർക്ക് നിയന്ത്രണം. രോഗവ്യാപനം കണക്കിലെടുത്ത് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് അടച്ചു. സംസ്ഥാനത്തുടനീളം ആൾക്കൂട്ടം ഉണ്ടാകുന്ന രീതിയിലുള്ള എല്ലാ പരിപാടികൾക്കും വിലക്കുണ്ട്.

Share this story