സ്വർണവില വീണ്ടും പതിയെ കയറുന്നു; പവന് ഇന്ന് 120 രൂപ വർധിച്ചു
Jul 29, 2024, 11:41 IST

[ad_1]
[ad_2]
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. പത്ത് ദിവസങ്ങൾക്ക് ശേഷം ശനിയാഴ്ചയും സ്വർണവില വർധിച്ചിരുന്നു. അന്ന് 200 രൂപയാണ് കൂടിയത്
ഇന്ന് സ്വർണവില പവന് 50,720 രൂപയിലെത്തി. ബജറ്റിൽ ഇറക്കുമതി ചുങ്കം കുറച്ചതോടെ സ്വർണവില കുത്തനെ ഇടിയുകയായിരുന്നു. 4600 രൂപയോളമാണ് കുറഞ്ഞത്. ശനിയാഴ്ച മുതലാണ് വീണ്ടും വർധനവ് വിപണിയിൽ കാണുന്നത്.
[ad_2]