തന്നെ ലേഡി സൂപ്പർസ്റ്റാറെന്ന് വിളിക്കരുതെന്ന നയൻതാരയുടെ അഭ്യർഥനയെ സ്വാഗതം ചെയ്ത് ഖുശ്ബു

ലേഡി സൂപ്പർസ്റ്റാറെന്ന് തന്നെ വിളിക്കുകയോ പരാമർശിക്കുകയോ ചെയ്യരുതെന്ന നയൻതാരയുടെ അഭ്യർഥനയെ സ്വാഗതം ചെയ്ത് നടി ഖുശ്ബു. നയൻതാരയെ എല്ലാവർക്കും നയൻതാരയായിട്ടാണ് അറിയാവുന്നതെന്നും തങ്ങളുടെ കാലത്ത് ആർക്കും പ്രത്യേക പട്ടം ഒന്നും നൽകിയിരുന്നില്ലെന്നും ഖുശ്ബു വ്യക്തമാക്കി.
സൂപ്പർ സ്റ്റാർ എന്ന പദം ഒരാൾക്ക് മാത്രമാണ് ചേരുകയെന്നും അത് രജനികാന്താണെന്നും ഖുശ്ബു പറഞ്ഞു. തമിഴ്നാട്ടിൽ മാത്രമല്ല അത് ലോകത്തിൽ എവിടെ പോയലും അത് രാജനികാന്താണെന്നാണ് ഖുഷ്ബു പറയുന്നത്. ബാക്കിയുളളവരെ അവരുടെ പേരിൽ മാത്രം വിളിക്കുന്നതാണ് നല്ലത്. നയൻതാര എടുത്തത് വളരെ നല്ല തീരുമാനമാണെന്നും ഖുശ്ബു വ്യക്തമാക്കി.
അടുത്തിടെയാണ് ഇനി ലേഡി സൂപ്പർ സ്റ്റാർ എന്ന് തന്നെ വിളിക്കരുതെന്ന തീരുമാനവുമായി നയൻതാര രംഗത്തെത്തിയത്. നയൻതാര എന്ന പേരാണ് എന്നും ഹൃദയത്തോട് ചേർന്നിരിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.