Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 129

രചന: റിൻസി പ്രിൻസ്

നമ്മൾ തമ്മിൽ ഒരു വാക്കുണ്ടായിരുന്നല്ലോ. അതിന്റെ പുറത്ത് ആണ് ഞാൻ കാത്തിരുന്നത്. പിന്നെ രോഗമൊക്കെ ആർക്കുവേണമെങ്കിലും എപ്പോ വേണമെങ്കിലും വരാവുന്ന കാര്യങ്ങൾ അല്ലേ.? സാറിന്റെ ഇപ്പോഴത്തെ തീരുമാനം അതാണ് എനിക്ക് അറിയേണ്ടത്.

അയാളുടെ മറുപടിക്ക് വേണ്ടി സുധി കാത്തു നിന്നു

“സുധി ഇത്രയും കാത്തിരിക്കുമ്പോൾ ഞാൻ എന്താ പറയുക, സത്യത്തിൽ അത് ഇപ്പോൾ വിൽക്കാൻ എനിക്ക് അത്യാവശ്യം ഇല്ല, അത്രയ്ക്ക് ആഗ്രഹിച്ചു ഇട്ട കടയാണ് അത്. പിന്നെ കൊടുത്ത വാക്കിന് ജീവന്റെ വില ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ, അതുകൊണ്ട് കാര്യങ്ങൾ നമ്മൾ പറഞ്ഞപോലെ മുന്നോട്ടു പോകട്ടെ

അയാൾ അങ്ങനെ പറഞ്ഞപ്പോൾ വല്ലാത്ത ഒരു സന്തോഷം സുധിക്ക് തോന്നി. അദ്ദേഹം സമ്മതിക്കില്ല എന്ന് തന്നെയായിരുന്നു ഈ വീടിന്റെ പടി കയറുന്ന നിമിഷം വരെ വിശ്വസിച്ചത്. പക്ഷേ അപ്രതീക്ഷിതമായ ഈ ഒരു മറുപടി ശരിക്കും അവനെ ഞെട്ടിച്ചു കളഞ്ഞിരുന്നു.

” സർ എനിക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.

സുധിയുടെ വാക്കുകൾ ഇടറി

“എന്താടോ ഇത്…

അയാൾ സുധിയുടെ തോളിൽ തട്ടി

“ഈ ആഴ്ച തന്നെ നമ്മുക്ക് ബാക്കി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാം അല്ലേ..?

അയാൾ ചോദിച്ചപ്പോൾ സുധി സമ്മതിച്ചു. വിനോദിനും സന്തോഷം തോന്നി.

ഏറെ സന്തോഷത്തോടെ ആയിരുന്നു സുധി തിരികെ വീട്ടിലേക്ക് ചെന്നത്. ഡോർ തുറന്നതും അവൻ സന്തോഷം കൊണ്ട് മീരയെ കെട്ടിപിടിച്ചു.

“എല്ലാം ഓക്കേ ആയി

അതേ നിൽപ്പ് നിന്ന് തന്നെ അവൻ പറഞ്ഞു. അത് കേട്ടതും അവൾക്കും സന്തോഷം തോന്നി അവൾ അവനെ ഒന്നുടെ മുറുക്കി പിടിച്ചു, അവൾ കുളി കഴിഞ്ഞു നില്കുന്നത് കൊണ്ട് ശരീരത്തിൽ നിന്ന് സോപ്പിന്റെയും എണ്ണയുടെയും കൂടി കലർന്ന ഒരു ഗന്ധം വമിക്കുന്നുണ്ടാരുന്നു. അവൻ അവളുടെ കഴുത്തിൽ ഉമ്മ വച്ചു പതിയെ അത് സ്ഥാനം മാറി കഴുത്തിനു താഴേക്ക് പോയി. അവളുടെ കഴുത്തിടുക്കിൽ അവൻ മീശ കൊണ്ടൊന്നു ഉരസി, ഇക്കിളിയാർന്നു പോയവൾ അവനെ ഒന്ന് നോക്കി. അവൻ കുസൃതിയോടെ കണ്ണിറുക്കി കാണിച്ചു.

“കതക് പോലും അടച്ചിട്ടില്ല

അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി പറഞ്ഞു.

അവൻ ചിരിയോടെ ഡോർ അടച്ചു കുറ്റിയിട്ടു. ശേഷം അവളെ എടുത്തു പൊക്കി റൂമിലേക്ക് നടന്നു അവന്റെ അപ്രതീക്ഷിതമായ നീക്കത്തിൽ അവളൊന്നു പകച്ചു.

“വിട് സുധിയേട്ടാ എന്താ ഈ കാണിക്കുന്നേ

“ഹാ..! അടങ്ങി കിടക്ക് പെണ്ണെ ഒന്നും കാണിച്ചില്ലല്ലോ കാണിക്കാൻ പോകുന്നല്ലേ ഉള്ളു.

അവൻ കുസൃതിയോടെ പറഞ്ഞു..

റൂമിലേക്ക് എത്തിയതും അവളെ ബെഡിലേക്ക് കിടത്തി റൂം ലോക്ക് ചെയ്തവൻ

“എത്ര നാളായിട്ട് മനുഷ്യൻ ടെൻഷൻ അടിച്ചു ജീവിക്കുവാ ഇന്നാണ് ഒന്ന് സമാധാനം ആയത്, അപ്പോഴാ അവളുടെ ഒരു നാണം..!

അവളെ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്ത് അവൻ പറഞ്ഞു, അവൾ അവന്റെ മുഖത്തേക്ക് നോക്കി

“എത്ര നാളായി ഞാൻ എന്റെ പെണ്ണിനെ നന്നായി ഒന്ന് സ്നേഹിച്ചിട്ട്

അവളെ ആകെ ഉഴിഞ്ഞു ചെറുചിരിയോട് അവൻ പറഞ്ഞപ്പോൾ അവളിൽ നാണം നിറഞ്ഞു. ചുവന്നു പോയവളുടെ താടി തുമ്പ് ഉയർത്തി അവൻ ചോദിച്ചു

“ഞാൻ ഒന്ന് സ്നേഹിച്ചോട്ടെ..!

ചെറു ചിരിയോടെ മറുപടി ഒന്നും പറയാത്തവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞവനെ ഇറുക്കെ പുണർന്നു. ഒപ്പം അവന്റെ കവിളിൽ ഒരു ചുംബനം കൂടി പകർന്നു. അവൻ ഒരു കള്ളചിരിയോടെ അവളുടെ കവിളുകൾ കൈയിൽ എടുത്തു അതിൽ ചുംബനങ്ങൾ കൊണ്ടൊരു പ്രദക്ഷണം വച്ചു. പ്രണയം ഇരുവരിലും നിറഞ്ഞു തുടങ്ങിയ നിമിഷം ഇരു അധരങ്ങളും പരസ്പരം അധരമധുരം പങ്കുവച്ചു മത്സരിച്ചു. ഇരുവരുടെയും ശരീരം ചൂട് പിടിച്ചു തുടങ്ങി, ഉടയാടകൾ തനുവിൽ നിന്ന് അപ്രത്യക്ഷമായി. പ്രണയം കൂട് തുറന്നു വിട്ട കിളികളെ പോലെ പറന്നലഞ്ഞു. സീൽകാരങ്ങൾ വികാരാവെശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു ഇരുവരെയും. പരസ്പരം മത്സരിച്ചവർ പ്രണയം പങ്കിട്ടു. ഇരു ശരീരങ്ങളും വിയർപ്പിൽ കുതിർന്നു. വികാരാവേശത്തിന്റെ ഉയർച്ച താഴ്ച്ചകൾക്ക് ഒടുവിൽ എപ്പോഴോ കിതപ്പടങ്ങിയവൻ അവളിൽ വീണു. പ്രണയവേഴ്ച്ച സമ്മാനിച്ച അനുഭൂതി ഇരുവരിലും നിറഞ്ഞു. വെട്ടി വിയർത്താവന്റെ മാറിൽ തല വച്ചു കിടന്നവൾ അവന്റെ നെഞ്ചിലൊന്ന് അമർത്തി ചുംബിച്ചു. അവൻ അവളുടെ തലമുടിയിൽ തഴുകി…

“എനിക്ക് ഉറപ്പാരുന്നു നടക്കും എന്ന്. ഈശ്വരന്മാർ എന്നേ കൈവിട്ടില്ലല്ലോ, ഞാൻ അത്രയ്ക്ക് പ്രാർത്ഥിച്ചിരുന്നു.

മീര പറഞ്ഞു…

” നിന്റെ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം ആണ് ഞാൻ പിടിച്ചു നില്കുന്നത്

അവൻ അവളുടെ കവിളിൽ തലോടി പറഞ്ഞു.

*

പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു.. അദ്ദേഹം പറഞ്ഞ തുക കൊടുത്ത് തന്നെ സൂപ്പർമാർക്കറ്റ് സുധിയുടെ പേരിലേക്ക് മാറ്റിയിരുന്നു. അവിടെയൊക്കെ ആവശ്യമായ കുറച്ച് സാധനങ്ങൾ ഏറെയും സുധി വാങ്ങി ഇന്റീരിയലും ഒക്കെ മാറ്റി ക്രമീകരിക്കുകയും ചെയ്തു. സൂപ്പർമാർക്കറ്റിൽ ഒപ്പം തന്നെ ചെറിയൊരു ബേക്കറിയും ആളുകൾക്കൊക്കെ ഇരുന്നു കുടിക്കാൻ പാകത്തിന് ഒരു ജ്യൂസ് കോർണറും അവൻ സജ്ജീകരിച്ചിരുന്നു അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഈ സൂപ്പർമാർക്കറ്റ് ശ്രദ്ധ നേടുകയും ചെയ്തു. ആളുകളെ ആകർഷിക്കുവാനായി ഓഫറുകൾ നൽകുവാനും സുധി മറന്നിരുന്നില്ല. സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടന ദിവസം അവൻ കടയിൽ ചെന്ന് ശ്രീജിത്തിനെ ക്ഷണിച്ചിരുന്നു വലിയ താല്പര്യമൊന്നുമില്ലാതെയാണ് ക്ഷണക്കത്തവൻ വാങ്ങിയത് തന്നെ.

” എങ്കിലും ഏട്ടനത് വാങ്ങേണ്ടിയിരുന്നില്ല ഇതിപ്പോ എനിക്ക് കച്ചവടം ബുദ്ധിമുട്ട് ആവുകയുള്ളൂ

തന്നെ മനസ്സിലുള്ള വിദ്വേഷം അതേപോലെതന്നെ ശ്രീജിത്ത് തുറന്നു പറഞ്ഞു

” കച്ചവടത്തിൽ മത്സരബുദ്ധിയാണ് വേണ്ടത്

” ഞാൻ അവിടെ ഒരു കട തുടങ്ങുന്നത് കൊണ്ട് നിനക്ക് എന്ത് ബുദ്ധിമുട്ടുണ്ടാവാനാണ്. നിനക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുകയാണെങ്കിൽ എന്റെ കടയെക്കാൾ മികച്ചതാക്കാൻ നീ ശ്രമിക്കണം നിന്റെ കട, അമ്മയോടും വരാൻ പറയണം

അത്രയും പറഞ്ഞ സുധി അവിടെ നിന്നും ഇറങ്ങിയപ്പോൾ ശ്രീജിത്തിന് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ ശ്രീജിത്ത് സുധിയുടെ കടയെക്കുറിച്ചും ഉദ്ഘാടനത്തെ കുറിച്ചും ഒക്കെ സതിയോട് പറഞ്ഞിരുന്നു അവർക്ക് വല്ലാത്ത അത്ഭുതം തോന്നിയിരുന്നു അവൻ ഇനിയും ആ കട വാങ്ങില്ല എന്നാണ് അവർ കരുതിയത് എന്നാൽ കടയുടെ ഏതാനും ചില ചിത്രങ്ങൾ ഉദ്ഘാടനത്തിന് ലഭിച്ച നോട്ടീസിൽ ഉണ്ടായിരുന്നു.

” നല്ല സെറ്റപ്പിൽ തന്നെയാ ഏട്ടന് തുടങ്ങിയിരിക്കുന്നത് നമ്മുടെ കാര്യം പരുങ്ങലിൽ ആവുമെന്ന തോന്നുന്നത്

തന്റെ താല്പര്യക്കുറവ് ശ്രീജിത്ത് തുറന്നു പറഞ്ഞു

” ഇതിനുമാത്രം പണം അവന്റെ കയ്യിൽ ഉണ്ടായിരുന്നോ.?

സതി അത്ഭുതത്തോടെ മകനോട് ചോദിച്ചു.

” ഇവിടുന്ന് കൊടുത്ത പണം ഒന്നും ചെയ്തു കാണില്ല പിന്നെ കുറച്ച് സ്വർണവും ഇപ്പോൾ ഭാര്യക്ക് ജോലിയൊക്കെ ഇല്ലേ

ശ്രീജിത്ത് മറുപടി പറഞ്ഞപ്പോൾ അത്ഭുതത്തോടെ അവനെ നോക്കി സുധിയെ പിണക്കേണ്ടിയിരുന്നില്ല എന്ന് ആ നിമിഷം അവർക്ക് തോന്നി

” അമ്മ ചെല്ലണമെന്ന് ആണ് പറഞ്ഞിരിക്കുന്നത് പോകുന്നുണ്ടോ.? ഞാൻ ഏതായാലും പോകാൻ ഉദ്ദേശിച്ചിട്ടില്ല. എന്റെ അന്നം മുട്ടിച്ചിട്ട് ഒരു നോട്ടീസും കൂടി,

ശ്രീജിത്ത് പറഞ്ഞു

” പിന്നെ പോകാതെ എന്റെ ചെറുക്കൻ പുതിയ ഒരു കട തുടങ്ങുമ്പോൾ എനിക്ക് കാണണ്ടേ ഞാൻ പോകും. പിന്നെ എന്തൊക്കെ പറഞ്ഞാലും ആദ്യമായിട്ട് അമ്മയെ വിളിച്ചത് അവൻ ആണ്. ആരൊക്കെ വേണ്ടെന്നു പറഞ്ഞാലും ഞാൻ പോകും

സതിയുടെ മറുപടി കേട്ട് അത്ഭുതപ്പെട്ടു നിന്നിരുന്നു ശ്രീജിത്ത്….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button