കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 130
രചന: റിൻസി പ്രിൻസ്
പിന്നെ പോകാതെ എന്റെ ചെറുക്കൻ പുതിയ ഒരു കട തുടങ്ങുമ്പോൾ എനിക്ക് കാണണ്ടേ ഞാൻ പോകും. പിന്നെ എന്തൊക്കെ പറഞ്ഞാലും ആദ്യമായിട്ട് അമ്മയെ വിളിച്ചത് അവൻ ആണ്. ആരൊക്കെ വേണ്ടെന്നു പറഞ്ഞാലും ഞാൻ പോകും
സതിയുടെ മറുപടി കേട്ട് അത്ഭുതപ്പെട്ടു നിന്നിരുന്നു ശ്രീജിത്ത്
” എന്തായാലും എന്റെ വയറ്റത്ത് അടിച്ചിട്ട് ഞാൻ ഇവിടുന്ന് പോകാൻ ഉദ്ദേശിക്കുന്നില്ല. നമ്മളോടൊക്കെ വാശി തീർക്കുന്നത് പോലെയാണ് സുധിയേട്ടൻ ഇപ്പോൾ ഇടപെടുന്നതൊക്കെ, അമ്മയും പോകണ്ട എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
” അമ്മ വരണമെന്ന് അത്രയ്ക്ക് ആഗ്രഹം ഏട്ടന് ഉണ്ടായിരുന്നുവെങ്കിൽ, ഏട്ടൻ ഇവിടെ വന്ന് അമ്മയെ വിളിക്കായിരുന്നു വേണ്ടത്,
ഇതിപ്പോ എന്നോട് വന്നു പറഞ്ഞതല്ലേ ഉള്ളൂ.
താല്പര്യമില്ലാതെ ശ്രീജിത്ത് പറഞ്ഞു…
” അതിപ്പോൾ അവനെ ഇവിടുന്ന് നിങ്ങളെല്ലാവരും കൂടി ഇറക്കിവിട്ടതല്ലേ…? അതുകൊണ്ട് ആയിരിക്കും
പെട്ടെന്നുള്ള സതിയുടെ മറുപടിയിൽ ശരിക്കും ഞെട്ടിപ്പോയത് ശ്രീജിത്ത് ആയിരുന്നു. ഇങ്ങനെയൊക്കെ ആളുകൾക്ക് മാറാൻ സാധിക്കുമോ എന്നാണ് ആ നിമിഷം ശ്രീജിത്ത് ചിന്തിച്ചത്.
” ഞങ്ങളോ..? ഏട്ടൻ ചെയ്ത എല്ലാകാര്യത്തിനും കണക്കു പറയുന്നു എന്ന് പറഞ്ഞത് ഞങ്ങളാണോ? അത് അമ്മയല്ലേ..? എന്നിട്ട് എല്ലാം ഞങ്ങളുടെ പുറത്തേക്ക് വച്ചിരിക്കുകയാണോ.? അമ്മ കൊള്ളാല്ലോ.? ഓന്ത് അമ്മയെ കണ്ടാൽ നാണിച്ചു പോകും
“ഓഹോ…! ഇത്രയും പ്രശ്നം ഉണ്ടാവാൻ കാരണം ആരാ നീയല്ലേ.? ഞാനാ പൈസ തന്നപ്പോ നീ എനിക്ക് സമയത്ത് തിരിച്ചു തരാത്തതുകൊണ്ട് മാത്രം ആണ് പ്രശ്നമുണ്ടായത്. ഇല്ലായിരുന്നെങ്കിൽ സുധി ഇവിടെ കണ്ടേനെ, അവൻ പോയതിന്റെ ബുദ്ധിമുട്ടുകൾ ഒക്കെ ഞാൻ മനസ്സിലാക്കുന്നുണ്ട്. എനിക്കൊന്ന് ആശുപത്രി പോകാൻ പോലും നിന്റെ കയ്യും കാലും പിടിക്കണം. നിന്റെയൊക്കെ വാക്കും കേട്ട് ഞാൻ അവനെ ഇവിടെ നിന്നും പറഞ്ഞു വിടാൻ പാടില്ലായിരുന്നു. ഇപ്പൊൾ ഓർക്കുമ്പോൾ എനിക്ക് വലിയ വിഷമം തോന്നുന്നുണ്ട്.
സതി പറഞ്ഞു
“വിഷമം ഉണ്ടെങ്കിൽ ഒന്ന് കരഞ്ഞു തീർത്തോ, അമ്മയുടെ ഉദ്ദേശം എനിക്ക് മനസ്സിലായി. അവിടുന്ന് ഒന്നുമില്ലാതെ വന്ന സമയത്ത് സുധിയേട്ടനെ പറഞ്ഞുവിട്ടു. ജോലിയും കളഞ്ഞ് തിരിച്ചുവന്നപ്പോൾ പുച്ഛം. ഇപ്പോൾ സുധിയേട്ടൻ പുതിയൊരു കടയൊക്കെ തുടങ്ങുന്നു എന്നറിഞ്ഞപ്പോൾ അമ്മയ്ക്ക് മനസ്സിലായി എന്തോ കുറച്ച് പണമൊക്കെ ഉണ്ടെന്ന്. അപ്പൊ ഇവിടെ നിന്ന് എങ്ങനെയെങ്കിലും ഇറങ്ങി നൈസ് ആയിട്ട് സുധിയേട്ടന്റെ അടുത്ത് ഒട്ടാം എന്ന് വിചാരിച്ചു.. അല്ലാതെ അമ്മയ്ക്ക് മോനോടുള്ള സ്നേഹം മൂത്തല്ലെന്ന് എനിക്ക് നല്ല വൃത്തിക്ക് അറിയാം. എന്തെങ്കിലുമൊക്കെ പ്രശ്നമുണ്ടാകു ചിലപ്പോൾ രമ്യ ചോദിക്കാറുണ്ട്, ഇത് ആരുടെ സ്വഭാവമാ ശ്രീജത്തിന് കിട്ടിയിരിക്കുന്നത് പണത്തിനോടും പദവിയോടും ഇത്രയും ആർത്തി കാണിക്കുന്നത് എന്തിനാണെന്ന്. ഇപ്പോഴല്ലേ എനിക്ക് മനസ്സിലായത് അമ്മയുടെ സ്വഭാവം ആണെന്ന്, അമ്മയുടെ സ്വഭാവം എനിക്ക് കിട്ടിയിരിക്കുന്നു, കീശയിൽ പണമുണ്ടെന്ന് തോന്നുന്നവർക്കൊപ്പം നിൽക്കാനാണ് അമ്മയ്ക്ക് താൽപര്യം. എനിക്ക് അത് നല്ല വൃത്തിക്ക് അറിയാം അതുകൊണ്ട് തന്നെയാണ് ഞാൻ അമ്മയുടെ അടുത്ത് നിൽക്കേണ്ടത് പോലെ തന്നെ നിൽക്കുന്നത്. സുധിയേട്ടനെ പോലെ പൊട്ടനായി നിന്ന ലാസ്റ്റിൽ ഒന്നുമില്ലാതെ വരുമ്പോൾ അമ്മ ഒന്ന് തിരിഞ്ഞു പോലും നോക്കില്ല. പൊതുവേ അമ്മ എന്ന് പറഞ്ഞാൽ പൈസ നോക്കാത്ത ഞങ്ങളുടെ അമ്മ ഇതിൽ നിന്നും വ്യത്യാസം ആണ്. സ്വന്തം മക്കൾക്ക് പോലും കയ്യിലിരിക്കുന്ന പൈസയുടെ അളവനുസരിച്ച് സ്നേഹം കൊടുക്കുന്നത്. അമ്മയ്ക്ക് പോകണമെങ്കിൽ പോകാം.. പക്ഷേ പിന്നെ ഇങ്ങോട്ട് വരണ്ട. ഒരു കാര്യം ഞാൻ പറയാം സുധിയേട്ടൻ ഒന്നും മറന്നിട്ടുണ്ടാവില്ല. ഉദ്ഘാടനം കഴിഞ്ഞ് ഒരു ലഡു തന്ന് സുധിയേട്ടൻ അങ്ങ് പോകും. അമ്മേ കൂടെ കൊണ്ടുപോകാൻ ഒന്നും പോകുന്നില്ല. പിന്നെ സുഗന്ധി ചേച്ചി കയ്യിലെ സ്വത്തുകൾ എല്ലാം വിട്ടു പോയതോടെ സുഗന്ധി ചേച്ചി അമ്മയേ ഏതാണ്ട് തഴഞ്ഞ മട്ടാ. അതുകൊണ്ട് തൽക്കാലം അമ്മയുടെ അടവുകൾ ഒന്നും എടുക്കാതെ ഇവിടെ തന്നെ ഇരുന്നാൽ മതി.
അത്രയും പറഞ്ഞു ശ്രീജിത്ത് അകത്തേക്ക് കയറി പോയപ്പോൾ വല്ലാത്തൊരു ദേഷ്യമാണ് അവനോട് ആ നിമിഷം അവർക്ക് തോന്നിയത്. തന്റെ മനസ്സിലുള്ള അപ്പാടെ അവൻ പറഞ്ഞതിനുള്ള വിരോധം മാത്രമായിരുന്നില്ല. തനിക്ക് പണത്തിനോട് ആർത്തിയാണ് എന്ന് അവൻ പറഞ്ഞപ്പോൾ താൻ വല്ലാതെ കൊച്ചായി പോയത് പോലെ അവർക്ക് തോന്നി. അതോടൊപ്പം തന്നെ സുധിയോടെ താൻ ചെയ്തതൊക്കെ അവൻ അറിഞ്ഞിരുന്നു എന്നുള്ള ഒരു ചിന്തയും. ഒന്നും മിണ്ടാതെ അവർ അടുക്കളയിലേക്ക് പോയി.
ശ്രീജിത്ത് പറഞ്ഞതുപോലെ സുധിയുടെ ഉദ്ഘാടനത്തിന് പോകുമ്പോൾ എങ്ങനെയെങ്കിലും തന്റെ അവസ്ഥകൾ ഒക്കെ അവനോട് പറഞ്ഞു അവന്റെ കയ്യിൽ നിന്നും കുറച്ചു പണം വാങ്ങാം എന്നാണ് കരുതിയത്. അപ്പുറത്തെ വീട്ടിലെ ആമിനയാണ് കഴിഞ്ഞദിവസം മീരയ്ക്ക് ഒരു സ്കൂളിൽ സ്ഥിര ജോലി കിട്ടി എന്ന് ഗവൺമെന്റ് ജോലിയാണ് എന്നൊക്കെ പറഞ്ഞത്. അതൊക്കെ കേട്ടപ്പോൾ തന്നെ വല്ലാത്ത കുറ്റബോധം തോന്നിയിരുന്നു. അവരെ പിണക്കേണ്ടിയിരുന്നില്ല എന്ന് ആ നിമിഷം മനസ്സിൽ കരുതിയതാണ്. രമ്യ പോലെ അല്ല സുധിയെ പോലെ സ്നേഹമുള്ള സ്വഭാവമാണ് മീരയുടെതും.
ഈ വീട്ടിൽ നിൽക്കുന്ന സമയത്തായിരുന്നു ജോലി കിട്ടിയത് എങ്കിൽ അവൾ ശമ്പളം കിട്ടുന്ന സമയത്ത് തനിക്ക് കാര്യമായി എന്തെങ്കിലും ചെയ്യുമായിരുന്നു എന്ന് സതി ഓർത്തു. സുധിയെ പോലെയല്ല ശ്രീജിത്ത് അവന്റെ വാക്ക് ധിക്കരിച്ചു പോയാൽ പറഞ്ഞതുപോലെ ചെയ്യുന്നവനാണ് അവൻ.. ഇനിയും ഈ വീട്ടിൽ തന്നെ കയറ്റിയില്ലെങ്കിലോ എന്ന് ഭയന്ന് ഉദ്ഘാടനത്തിന് പോകുവാനുള്ള തീരുമാനം സതി മാറ്റി വെച്ചിരുന്നു.
💜💜
നല്ല രീതിയിൽ തന്നെയായിരുന്നു ഉദ്ഘാടനം നടന്നത് എന്ന് ശ്രീജിത്തിന്റെ കടയിൽ വന്നവരൊക്കെ പറയുന്നുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. വളരെ മനോഹരമായി രീതിയിൽ തന്നെ കട പണിതിട്ടുണ്ട് എന്നും ഒരുപാട് സാധനങ്ങൾ ഒക്കെ ഉണ്ട് എന്നും പലരും പറയുന്നത് കേട്ടപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ ശ്രീജത്തിന് തോന്നിയിരുന്നു. പിന്നെ പറയുന്നത് സ്വന്തം ചേട്ടന്റെ കടയെക്കുറിച്ചാണ്. അതുകൊണ്ട് തനിക്കൊന്നും പറയാനും പറ്റുന്നില്ല. തങ്ങൾക്കിടയിലുള്ള പ്രശ്നം വെറുതെ നാട്ടുകാരെ അറിയിക്കേണ്ടല്ലോ എന്ന് കരുതി
✔️✔️✔️✔️
ശ്രീജിത്ത് ഭയന്നത് പോലെ തന്നെ ഒരാഴ്ച കൊണ്ട് ശ്രീജിത്തിന്റെ കച്ചവടത്തിൽ നല്ല കുറവ് വന്നു. എല്ലാവർക്കും സുധിയുടെ കടയെക്കുറിച്ചാണ് പറയാനുള്ളത്. ഒരുപാട് പ്രത്യേകതകൾ ആ കടയിൽ ഉണ്ടായിരുന്നു. സാധാരണ ആളുകൾ ആഗ്രഹിക്കുന്നത് പോലെ വീടുകളിൽ നിന്നുള്ള സാധനങ്ങളാണ് കൂടുതലും അവിടെ ലഭിക്കുന്നത്. പച്ചക്കറിയും മസാല പൗഡറും ഒക്കെ മായമില്ലാത്ത മികച്ചത് നോക്കിയാണ് സുധി തിരഞ്ഞെടുക്കുന്നത് എന്ന് പൊതുവേ ഒരു പേര് വന്നു. പിന്നെ പണ്ടുമുതലേ നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ് സുധി.. ആ ഒരു ഇഷ്ടവും അവന്റെ കടയിലേക്ക് എത്താൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. അതോടൊപ്പം ബേക്കറി സാധനങ്ങളും ജ്യൂസ് കോർണറും ഒക്കെ ആ കടയുടെ ആകർഷണങ്ങൾ തന്നെയായിരുന്നു . എല്ലാത്തിലും ഉപരി കസ്റ്റമേഴ്സിനോടുള്ള സുധിയുടെ ഇടപെടൽ
✔️✔️✔️
ആദ്യത്തെ ആറുമാസം പിന്നിടുമ്പോൾ സുധി പ്രതീക്ഷിച്ചത് പോലെ വല്ല്യ നഷ്ടം ഒന്നും കടയിൽ നിന്നും വന്നില്ല.. പ്രത്യേകിച്ച് എടുത്തു പറയാൻ ലാഭമൊന്നും ഇല്ലായെങ്കിലും കയ്യിൽ നിന്നും കാശ് അധികം പുറത്തേക്ക് പോയിട്ടില്ല എന്നത് അവന് ആശ്വാസം പകരുന്നതായിരുന്നു..പതിയെ പതിയെ കട കയറിവരും എന്നുള്ള ഒരു ആത്മവിശ്വാസം അവനിൽ നിറഞ്ഞുനിന്നു..
അന്നത്തെ ദിവസം സ്കൂളിൽ നിന്നും പരീക്ഷ പേപ്പർ നോക്കാൻ ഉള്ളതുകൊണ്ട് കുറച്ചു താമസിച്ചാണ് മീര എത്തിയത്. കുട്ടികളുടെ ട്യൂഷൻ മുടക്കാൻ പറ്റാത്തതുകൊണ്ട് കുറച്ച് സമയം അവർക്ക് ട്യൂഷൻ എടുക്കാം എന്ന് അവൾ കരുതി. വന്നപ്പോൾ മുതൽ വല്ലാത്ത ക്ഷീണം ആണ്. ഒരുവിധത്തിലാണ് കുട്ടികൾക്ക് ട്യൂഷൻ എടുത്തത് തന്നെ. ട്യൂഷൻ ഒക്കെ കഴിഞ്ഞപ്പോഴേക്കും ആകെ മടുത്തു പോയിരുന്നു മീര. അടുക്കളയിൽ കയറി ഒരു ചായ ഇട്ടു കുടിച്ചു. ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ എന്തോ തികട്ടി വരുന്നത് പോലെ തോന്നിയിരുന്നു എങ്കിലും വലിയ കാര്യമാക്കിയില്ല. എങ്കിലും കുറച്ചുസമയത്തിനു ശേഷം കുടിച്ച ചായ അതേപോലെ തിരികെ വാഷ്ബേസനിലേക്ക് പോയപ്പോൾ അവൾക്ക് വല്ലാത്തൊരു ക്ഷീണം തോന്നി. അപ്പോഴാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബാഗിൽ വാങ്ങിയിട്ട ഒരു സാധനത്തിനെ കുറിച്ച് അവൾ ഓർമ്മിച്ചത്. പിരീഡ്സ് തെറ്റിയിട്ട് ഒരാഴ്ചയിൽ കൂടുതൽ ആവുന്നു. വെറുതെ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കാം എന്ന് കരുതിയാണ് അവൾ ഒരു പ്രഗ്നൻസി ടെസ്റ്റ് കാർഡ് വാങ്ങിയത്.
“ഇപ്പോൾ നോക്കിയാൽ അറിയാൻ പറ്റുമോ.?
എങ്കിലും ഒന്ന് നോക്കാം എന്ന് വിചാരിച്ച് അവൾ ബാത്റൂമിലേക്ക് പോയി. ടെസ്റ്റ് കാർഡിലെ ചുവന്ന വരകൾ കണ്ട് സന്തോഷത്തോടെ അവൾ വയറിൽ കൈ വെച്ചു പോയിരുന്നു …കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…