Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 54

രചന: റിൻസി പ്രിൻസ്

ആ നേരം കൊണ്ട് അവൻ വാതിലിന്റെ കുറച്ച് അപ്പുറത്തേക്ക് മാറി അലമാരയിൽ ബനിയൻ തപ്പാൻ തുടങ്ങിയിരുന്നു.. വാതിൽ തുറന്നതും മുന്നിൽ മാധവിയെയാണ് അവൾ കണ്ടത്…

” മോളെ വണ്ടി ഇട്ടിരിക്കുന്നത് വഴിയിൽ ആണോ..?അപ്പുറത്തു നിന്ന് ശോഭ ചേച്ചി വന്നു, വണ്ടി ഒന്ന് മാറ്റി കൊടുക്കാൻ പറഞ്ഞു… ഞാൻ അത് പറയാൻ വേണ്ടിയാണ് ഇപ്പോൾ ഇങ്ങോട്ട് വന്നത്,

അടഞ്ഞുകിടന്ന വാതിൽ മുട്ടിയതിലുള്ള എല്ലാ ചടപ്പും അവരുടെ മുഖത്ത് ഉണ്ടായിരുന്നു…

” ഞാൻ സുധിയേട്ടനോട് പറയാം അമ്മേ…!

അവൾ അത് പറഞ്ഞതും അവർ അവിടെ നിന്നും പോയിരുന്നു. അവൾ കാര്യം പറഞ്ഞപ്പോഴേക്കും സുധി ബനിയൻ ഇട്ട് വണ്ടി മാറ്റിയിടാനായി പോയിരുന്നു…

ആ പുറകെ അവളും അലമാര തുറന്ന് പഴയ ഒരു പാവാടയും കോട്ടൺ ചുരിദാറിന്റെ ടോപ്പും അണിഞ്ഞു, എന്നിട്ട് അടുക്കളയിലേക്ക് ചെന്നു, അവിടെ തകൃതിയായി പണിയിലാണ് അമ്മ. കപ്പ ചെറുതായി അരിയുന്നുണ്ട്, കപ്പ വേവിക്കാനുള്ള പരിപാടിയാണെന്ന് അവൾക്ക് തോന്നിയിരുന്നു,

“ഇനിയിപ്പോൾ ഇതെന്തിനാ അമ്മ..?

അവൾ അവിടെ ഇരുന്ന് സവാള എടുത്തു കൊണ്ട് ചോദിച്ചു..

” ഉച്ചയ്ക്ക് ചോറ് കരുതിയിരുന്നു, പരിപ്പും പപ്പടവും ഒക്കെ ഉണ്ടായിരുന്നു, പിന്നെ കുറച്ച് വലിയമീൻ കറിയും വെച്ചു, ചിക്കൻ മേടിക്കാന്നാ കരുതിയത്. അപ്പൊൾ രാവിലെ നോക്കിയപ്പോൾ അവിടെ കോഴി ഇല്ലെന്ന്, പിന്നെ കിട്ടിയത് കുറച്ച് എല്ല് ആണ്. അപ്പോൾ കപ്പയും കൂടി വേവിച്ചാൽ എല്ലു കറിയും കപ്പയും വൈകിട്ടത്തെകാവൂലോന്ന് കരുതി..

” കാശൊന്നുമില്ലാതെ അമ്മ ഇങ്ങനെ ബുദ്ധിമുട്ടുണ്ടായിരുന്നു..

” ആദ്യമായിട്ട് വരുമ്പോൾ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല മീരേ, നിനക്ക് അറിയാത്തതുകൊണ്ടാണ്, ശരിക്കും നിങ്ങൾ വിരുന്നിന് വന്നത് ആണ്.. അപ്പോൾ എത്ര കൂട്ടം കൂട്ടിയാണ് സദ്യ കൊടുക്കണ്ടേ എന്നറിയോ..? ഇപ്പോൾ അതിനു മാത്രം ഒന്നും ഞാൻ കരുതിയിട്ടില്ല, സുധി വണ്ടി മാറ്റിയിട്ടിട്ട് വന്നിട്ടുണ്ടാവും. നീ അവന്റെ അടുത്തേക്ക് ചെല്ല്… ഇപ്പോൾ ഒരു ജോലിയും ചെയ്യാൻ നിക്കണ്ട,

” കുഴപ്പമില്ല അമ്മേ ഞാൻ നിങ്ങളോടൊക്കെ ഒന്ന് വർത്തമാനം പറയട്ടെ…

മീനുവിനെയും മാധവിയുമൊക്കെ നോക്കി മീര..

” അതിനൊക്കെ ഇനി ഇഷ്ടം പോലെ സമയം ഉണ്ടല്ലോ, സുധി ഇവിടെ വിരുന്ന് വന്നതാ. അവനെ അവിടെ ഒറ്റയ്ക്കിരുത്തുന്നത് ശരിയല്ല.. നീ സുധിയുടെ അടുത്തേക്ക് ചെന്നിരിക്കു,

മാധവി പറഞ്ഞപ്പോൾ അതനുസരിച്ച് കൊണ്ട് അവൾ മുറിയിലേക്ക് ചെന്നിരുന്നു…

അവൻ അപ്പോൾ ഫോൺ വിളിയിലാണ് അമ്മയോടാണ് സംസാരിക്കുന്നത് എന്ന് അവന്റെ ചില മറുപടികളിൽ നിന്നും അവൾ മനസ്സിലാക്കി എടുത്തിരുന്നു…

” അമ്മാവന്റെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ പിന്നെ വീട്ടിലോട്ടു വരണ്ടല്ലോന്ന് കരുതി, ഞാൻ ലച്ചുവിനെ വിളിച്ചിരുന്നു അമ്മയെ കിട്ടിയില്ല,

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ഇവിടേക്ക് വന്നതിന്റെ പരിഭവം പറച്ചിലാണ് സതി എന്ന് അവൾക്ക് തോന്നിയിരുന്നു..

” ഇവിടൊട്ട് ഞങ്ങൾ ഇപ്പോൾ വന്നു കയറിയതേയുള്ളൂ, എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ കൂടി കയറണമായിരുന്നു.. അവിടുന്ന് ഉച്ചക്ക് കഴിച്ചിട്ട് ഇങ്ങോട്ട് എത്തിയതേയുള്ളൂ, അതുകൊണ്ട് നേരത്തെ ഇറങ്ങിയത്…

സുധി എന്തൊക്കെയോ കള്ളം പറയുന്നുണ്ട്.. അവൻ ഫോൺ വിളിച്ചപ്പോഴേക്കും മീര അവനെ നോക്കി ഒന്ന് ചിരിച്ചിരുന്നു

” അമ്മയാണോ..? വഴക്ക് പറയണോ..? പറയാതെ വന്നതിന് അമ്മയ്ക്ക് ദേഷ്യമായിട്ടുണ്ടാവും,

” അത് കുഴപ്പം ഇല്ല മാറും… ” അതല്ലെങ്കിലും അമ്മയ്ക്ക് ഞാൻ ഗൾഫിൽ നിന്ന് വന്നാൽ പിന്നെ വീട്ടിൽ തന്നെ ഇരിക്കണം, പുറത്ത് എങ്ങും പോകുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല.. എന്നെ കാണുന്നത് കൊല്ലത്തിൽ ഒരിക്കലല്ലേ,അതിന്റെ ഒരു പൊസസീവ്നെസ്…

അവൾ ഒന്ന് ചിരിച്ചിരുന്നു

” അല്ല അമ്മയോട് വീട്ടിലെ വിശേഷങ്ങൾ ഒന്നും പറഞ്ഞില്ലേ…?

” ഞാൻ വിശേഷം പറയാൻ ചെന്നപ്പോഴേക്കും അമ്മ എന്നോട് പറഞ്ഞു സുധിയേട്ടന്റെ അടുത്ത് വന്നിരിക്കാൻ…സുധിയേട്ടൻ ആദ്യമായിട്ട് ഇവിടെ വരുന്നതല്ലേ, ഒറ്റയ്ക്ക് ഇരുത്താൻ പാടില്ലന്ന്…

” അമ്മയ്ക്ക് ബുദ്ധിയുണ്ട്…

അവളുടെ തോളിൽ കൂടി കയ്യിട്ടു കൊണ്ട് അവളെ ചേർത്ത് പിടിച്ച് അവൻ പറഞ്ഞു… പെട്ടെന്ന് അവളുടെ കണ്ണുകൾ പാറിയത് വാതിലിലേക്കാണ്, അത് കണ്ടുകൊണ്ട് തന്നെ അവൻ പെട്ടെന്ന് വാതിൽ അടച്ചിരുന്നു…

” അതെ നമുക്ക് കുറച്ചു നേരം സ്നേഹിച്ചാലോ…?

ഒരു കുസൃതിയോടെ കണ്ണിൽ പ്രണയം നിറച്ച് ചോദിക്കുന്നവനെ അവൾ കണ്ണിമ ചിമ്മാതെ നോക്കി, പിന്നെ ചിരിയോടെ ആ നെഞ്ചിലേക്ക് മുഖം താഴ്ത്തി… ആ നിമിഷം കൊണ്ട് അവന്റെ ചുംബനം അവളുടെ മുഖത്തെ മുഴുവൻ കടന്ന് കഴുത്തിലേക്ക് പതിയെ അരിച്ചിറങ്ങി.. ആ നിമിഷം രണ്ടുപേരിലും പുതുവികാരങ്ങൾ സ്ഥാനം പിടിക്കുന്നത് അവരറിഞ്ഞു. അവന്റെ താടി രോമങ്ങൾ കഴുത്തിൽ ഇക്കിളി തീർത്ത നിമിഷം അവളിൽ നിന്നും ചെറിയൊരു ശീൽകാരമുയർന്നു, ആ നിമിഷം അവൻ ഒന്ന് ഭയന്നു പെട്ടെന്ന് അവളിൽ നിന്നും അകന്നു മാറി…ആ മുഖത്തേക്ക് നോക്കി..

” എന്തേ വേദനിപ്പിച്ചോ ഞാൻ..

ആർദ്രമായി അവൻ ചോദിച്ചു..

ഇല്ലെന്ന് അവൾ നാണത്തോടെ തലയാട്ടി.

” എനിക്ക് പെട്ടെന്ന് എന്തോ ഇക്കിളി പോലെ…

നാണത്തോടെ അവന്റെ മുഖത്തേക്ക് നോക്കാതെ പറയുന്നവളുടെ രക്തവർണ്ണമാർന്ന മുഖം തന്നെ അവൻ നോക്കി നിന്നു..

” തനിക്ക് കംഫർട്ടബിൾ അല്ലാത്ത എന്തെങ്കിലും ഇടപെടൽ എന്റെ ഭാഗത്തു നിന്ന് ഉണ്ടായാൽ തുറന്നു പറയണം കേട്ടോ…! ഇത് സിനിമയിലും കഥകളിലും ഒക്കെ കണ്ടുള്ള പരിചയം എനിക്കുള്ളൂ, അല്ലാതെ ജീവിതത്തിൽ ഇതുവരെ ഞാൻ ഒരു പെൺകുട്ടിയുടെ അടുത്ത് ഇങ്ങനെ അടുത്ത് ഇടപെട്ടിട്ടില്ല,

മനസ്സ് തുറന്നുപറയുന്നവനെ അവൾ നോക്കി, നിഷ്കളങ്കമായ അവന്റെ മുഖം കാണെ അവനോട് വാത്സല്യം ആണ് തോന്നിയത്… പെട്ടെന്ന് അവൾ അവന്റെ മുഖം കൈകളിൽ എടുത്തു, ഏറെ പ്രണയത്തോടെ ആ ചുണ്ടുകളിൽ അവൾ ഒരു ചുംബനം ചാർത്തി.. ഒരു നിമിഷം അവനിൽ പുതുവികാരങ്ങൾ നാമ്പിടുന്നത് അവൻ അറിഞ്ഞു.. ഇതുവരെ തോന്നാത്ത എന്തോ ഒരു അനുഭൂതി അവളുടെ മൃദുലമായ അധരങ്ങൾ തന്റെ അധരങ്ങളിൽ ഉരസിയ നിമിഷം തന്നിലൂടെ ഒരു തീപ്പൊരി പാറിയത് പോലെ.. ശരീരം മറ്റെന്തൊക്കെയോ ആഗ്രഹിക്കുന്നത് പോലെ, അകന്നു മാറിയവളെ വീണ്ടും തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു ആ അധരങ്ങളിൽ അവൻ നേർമയായി ചുംബിച്ചു..

പതിയെ അവളുടെ അധരങ്ങളെ അവൻ സ്വന്തമാക്കി.. ആ അധരമധുരം നുകരാൻ തുടങ്ങി.. അവളുടെ ആ തേൻ ചുണ്ടുകളെ നനച്ചുകൊണ്ട് അവൻ ഒരു മാരിയായി അവൻ തന്റെ ചുംബനം അവളിലേക്ക് പെയ്തു കൊണ്ടേയിരുന്നു.. രണ്ടുപേരും സ്വയം മറന്നുപോയ നിമിഷമായിരുന്നു, അവളുടെ നീളൻ വിരലുകൾ അവന്റെ മുഖത്തൂടെ ഓടി നടന്നു.. ആ നിമിഷം രണ്ടുപേരും പരസ്പരം ഒന്നാവാൻ ഒരേ മനസ്സോടെ ആഗ്രഹിച്ചിരുന്നു, രണ്ടുപേരുടെയും കണ്ണിൽ ആ നിമിഷം പ്രണയത്തിനും അപ്പുറം രതിയുടെ പലവിധ ഭാവങ്ങളും മിന്നി മറഞ്ഞു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button