Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 59

രചന: റിൻസി പ്രിൻസ്

പങ്കുവയ്ക്കലിന്റെ ആ രാത്രിയിൽ അവൾ അവളുടെ മനസ്സും ശരീരവും അവനായി നൽകിയിരുന്നു,

രാവിലെ ആദ്യം ഉണർന്നതും മീര തന്നെയാണ് ഉണർന്നതും അവന്റെ മുഖത്തേക്കാണ് നോക്കിയത്, ഒരു നിമിഷം തലേദിവസം രാത്രിയിലെ അനുഭൂതിനിറഞ്ഞ ഓർമ്മകൾ അവളുടെ മനസ്സിലേക്ക് ചേക്കേറി, നാണം ആ മുഖത്ത് പ്രകടമായിരുന്നു നിഷ്കളങ്കമായ മുഖത്തോടെ ഒരു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങുന്നവനെ കണ്ട് അവൾക്ക് വാത്സല്യമാണ് തോന്നിയത്.. എന്തോ ഒരു ഉൾപ്രേരണയാൽ അവൾ അവൻറെ തലമുടി ഇഴകളിൽ ഒന്നു തഴുകി, വാത്സല്യത്തോടെ അവൻറെ തലമുടി മാടി ഒതുക്കി വെച്ചു… ആ നിമിഷം തന്നെ അവൻ അവളെ ഒന്നുകൂടി ചേർത്തുപിടിച്ച് പുതപ്പിനുള്ളിലേക്ക് നീക്കി കിടത്തി, അവനിൽ നിന്നും അകന്നുമാറി എഴുന്നേറ്റിരിക്കാൻ തുടങ്ങിയപ്പോൾ മെല്ലെ കണ്ണുകൾ തുറന്നു അവൻ അവളെ നോക്കി… ആ നിമിഷമാണ് അവൾക്ക് സുബോധം വന്നത്, അപ്പോൾ തന്നെ അവൾ പുതപ്പ് എടുത്ത് ശരീരം മറച്ചു… അത് കാണെ വീണ്ടും അവനിൽ ഒരു കുസൃതി നിറഞ്ഞു നിന്നു…

” കുറച്ചൂടെ കഴിഞ്ഞ് എഴുന്നേൽക്കാഡോ, ഉറക്കം വിട്ടു പോവാത്ത പോലെ അവൻ പറഞ്ഞു…

“സമയം ഒരുപാട് ആയി സുധിയേട്ടാ, ഞാൻ എഴുന്നേൽക്കട്ടെ… ഇല്ലെങ്കിൽ അമ്മ എന്ത് കരുതും, അവനിൽ നിന്നും മുഖം മാറ്റിപ്പിടിച്ച് പറയുന്നവളെ കണ്ട് അവന് ചിരി വന്നുപോയി…

” ഇന്നലെ രാത്രി ഞാൻ തന്നെ ശരിക്കും കണ്ടില്ലല്ലോ…

വീണ്ടും അവളെ ചുവപ്പിക്കാനായി അവൻ കുസൃതി പറഞ്ഞ നിമിഷം അവളുടെ മുഖത്ത് നാണത്തിന്റെ ചുവപ്പ് നിറഞ്ഞത് അവൻ കണ്ടിരുന്നു… സ്വതവേ നന്നേ വെളുത്ത മുഖം ഒന്നുകൂടി ചുവന്നു പോയിരിക്കുന്നു,

” സുധിയേട്ടൻ ഒന്ന് ഉറങ്ങിക്കെ ഞാനൊന്ന് ബാത്റൂമിലേക്ക് പോട്ടെ… എനിക്ക് കുളിക്കണം,

” അതിനു ഞാനെന്തിനാ ഉറങ്ങുന്നെ…തനിക്ക് പൊയ്ക്കൂടെ..?

കുസൃതിയോടെ പറയുന്നവനെ കണ്ട് അവൾ കൂർപ്പിച്ചു നോക്കി, കഷ്ടമുണ്ട് കേട്ടോ നിസ്സഹായതയോടെ പറയുന്നവളെ കണ്ട് അവനും ചിരി വന്നുപോയി, അവളുടെ സമാധാനത്തിനായി അവൻ കണ്ണടച്ചു കിടന്നു.. പുതപ്പ് വാരിചുറ്റി കച്ച പോലെ ഉടുത്ത് അവൾ ബാത്റൂമിലേക്ക് പോകുന്ന കാഴ്ച കണ്ട് അവന് ചിരി വന്നിരുന്നു…. കുറച്ചു സമയത്തിന് ശേഷം ലുങ്കി ശരിക്കുടുത്ത് അവനും എഴുന്നേറ്റു, അപ്പോഴേക്കും അവൾ കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങിയിട്ടുണ്ട്… കഴുത്തിലും ചുണ്ടിലും ആയി പറ്റിപ്പിടിച്ച് ഇരിക്കുന്ന ജലകണങ്ങൾ അത് അവനിലെ പുരുഷനെ വീണ്ടും ഉണർത്തുകയാണ് ചെയ്തത്… അവളെ ഒന്നുകൂടി തന്നോട് അടുപ്പിച്ചു നിർത്തിയവൻ, ശരീരത്തിൽ നിന്ന് വമിക്കുന്ന ഷാമ്പുവിന്റെയും സോപ്പിന്റെയും ഗന്ധം അത് അവനിൽ ഒരു അനുഭൂതി തന്നെ നിറച്ചിരുന്നു… ഇടുപ്പിൽ ചേർത്ത് നിർത്തി കവിളിലും ചുണ്ടിലുമായി തുരുതുര മുത്തം നൽകി, ഇരുകൈകൾ കൊണ്ട് അവനെ പുണർന്നവളും അങ്ങനെ നിന്നു… ആ പുലരിയുടെ തണുപ്പിൽ അവൻറെ ചൂട് അവൾക്ക് നൽകിയ സന്തോഷം ചെറുതായിരുന്നില്ല, എങ്കിലും അവൻറെ മുഖത്തേക്ക് നോക്കാൻ അവൾക്ക് അപ്പോഴും ചമ്മൽ ആയിരുന്നു,

” സമയം ഒരുപാട് ആയി ഞാൻ പോവാ.

അവന്റെ മുഖത്തേക്ക് നോക്കാതെ മുറി തുറന്നു അവൾ അടുക്കളയിലേക്ക് ചെന്നിരുന്നു…

അവിടെ അപ്പോഴേക്കും സതി തിരക്കിട്ട ജോലിയിലാണ്, എന്ത് ചെയ്യണമെന്ന് അറിയാതെ സതിയുടെ അരികിലായി അവൾ നിന്നു…

“ആഹ് എഴുന്നേറ്റു വന്നോ…?

സതി ചോദിച്ചു, ചിരിച്ചു കൊണ്ട് അവൾ തലയാട്ടിയെങ്കിലും സതി പകരം ഒരു പുഞ്ചിരി പോലും നൽകിയില്ല.

” ഞാനെന്താ അമ്മേ ചെയ്യേണ്ടത്

“തൽക്കാലം ഇവിടെ ഒന്നും ചെയ്യേണ്ട, എല്ലാം ഞാൻ ശരിയാക്കിയിട്ടുണ്ട്, സുഗന്ധി ഒക്കെ ഇന്ന് പോവാ. പിന്നെ കറണ്ട് ഇല്ല മോട്ടോർ അടിക്കാൻ നോക്കിയിട്ട്, അവർക്ക് കാലത്തെ എഴുന്നേറ്റ് കുളിയൊക്കെ വേണം, അതിനെ കുറച്ച് വെള്ളം പറ്റുവാണെങ്കിൽ കിണറ്റിൽ നിന്ന് കൊരു,

ഒരു വലിയ ബക്കറ്റും കലവും അവൾക്ക് നേരെ നീക്കിവെച്ചുകൊണ്ട് സതി പറഞ്ഞു… എതിർക്കാതെ കിണറ്റിൻകരയിലേക്ക് നടന്നു വെള്ളം കോരി കുറച്ചു ആയപ്പോൾ തന്നെ അവൾ ക്ഷീണിച്ചു പോയിരുന്നു, ഒന്ന് രണ്ടു തൊട്ടി വെള്ളം കോരി, അപ്പോൾ തന്നെ വല്ലാത്ത കൈ വേദന തോന്നി… നല്ല ആഴമുള്ള കിണറാണ്, ഒരുപാട് താഴേക്ക് തൊട്ടി പോകണം, കുറച്ചു കഴിഞ്ഞപ്പോഴാണ് സുധി അവിടേക്ക് വന്നത്, കാര്യം എന്താണെന്ന് തിരക്കിയപ്പോൾ കറണ്ട് ഇല്ല എന്നും ഇന്നലത്തെ രാത്രിയിലെ മഴയ്ക്ക് പോയതാണ് എന്നും അമ്മ പറഞ്ഞത് അവനോട് അവൾ പറഞ്ഞു…

” ഇത്ര ബുദ്ധിമുട്ടുണ്ടല്ലോ കറണ്ട് വന്നതിനുശേഷം കുളിച്ചാൽ പോരെ…

അവൻ പറഞ്ഞു

“കറന്റ് വരാൻ ഒരു 11 മണിയാവുമെന്ന് അമ്മ പറഞ്ഞത്… അവർക്ക് രാവിലെ പോണം,

“ഓ.. താൻ മാറ് ഞാൻ കോരാം,

“വേണ്ട സുധിയേട്ടാ ഞാൻ ചെയ്തോളാം…

അവൾ അവനെ തടഞ്ഞു,

സാരമില്ല,

അവളിൽ നിന്നും ബലമായി തൊട്ടിയും കയറും വാങ്ങി അവൻ തന്നെയാണ് കിണറിൽ നിന്നും വെള്ളം കോരിയത്… ഈ കാഴ്ച കണ്ടു കൊണ്ടാണ് സതി അടുക്കളയിൽ നിന്നും ഇറങ്ങിവരുന്നത്, അത് കണ്ടപ്പോൾ അവർക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു… അവർ ഒരു ഭദ്രകാളിയെ പോലെ ചാടിതുള്ളി മീരയുടെ അരികിലേക്ക് വന്നു കൊണ്ട് പറഞ്ഞു…

” നിനക്ക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്താൽ മതി എന്നല്ലേ ഞാൻ പറഞ്ഞത്, അല്ലാതെ അന്യ നാട്ടിൽ പോയി കിടന്ന് കഷ്ടപ്പെട്ട് കുറച്ചുനാൾ സമാധാനം അനുഭവിക്കാൻ വേണ്ടി വീട്ടിലേക്ക് വരുന്ന എൻറെ ചെറുക്കനെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ ആണോ പറഞ്ഞത്..?

മീര വിളറി വെളുത്തു പോയിരുന്നു… സതിയിൽ നിന്നും ഇത്തരം ഒരു രീതി കണ്ടപ്പോൾ സുധി ഞെട്ടി പോയിരുന്നു… അവൻ ഇതുവരെ കാണാത്തതുപോലെ അത്ഭുതത്തോടെ അമ്മയെ നോക്കി… ആ നിമിഷമാണ് സതിക്ക് സ്വബോധം തിരികെ വന്നത്… സുധി അവിടെയുണ്ട് എന്നും സുധിയുടെ മുന്നിൽ വച്ചാണ് താൻ ഇത്രയും കാര്യങ്ങൾ പറഞ്ഞത് എന്നും അവർ ഓർത്തു… ആ നിമിഷം അവർക്ക് അല്പം വല്ലായ്മ തോന്നിയിരുന്നു,

” നിങ്ങൾ മാറിക്കോ ഞാൻ കോരിക്കോളം.

സുധി പ്രശ്നമുണ്ടാക്കാതിരിക്കാനായി അവർ പറഞ്ഞു.

“അമ്മ എന്തൊക്കെയോ പറയുന്നത്… മീര ഇവിടേക്ക് വന്നിട്ട് കുറച്ചുദിവസം അല്ലെ ആയുള്ളൂ, അപ്പോഴേക്കും അമ്മ ഇങ്ങനെ തുടങ്ങിയ ഞാൻ എങ്ങനെയാ ഇയാളെ ഇവിടെ നിർത്തിയിട്ട് സമാധാനത്തോടെ പോകുന്നത്.

അവരുടെ മുഖത്തേക്ക് നോക്കി സുധി ചോദിച്ചു

” നീ ആകപ്പാടെ ഒരു മാസം നില്കാൻ അല്ലെ ഇവിടെ വരുന്നത് ഒന്ന് റെസ്റ്റ് എടുക്കാൻ അല്ലേ, അതിനിടയ്ക്ക് ഇവിടുത്തെ ജോലിയും കൂടി നിന്നെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് കണ്ട് എനിക്ക് സഹിക്കുമോ അതുകൊണ്ട് പറഞ്ഞതാ…

മീരയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു സതി

” മീര എന്നോട് വെള്ളം കോരാൻ പറഞ്ഞതല്ല, ഇത്രയും ആഴമുള്ള ഒരു കിണറ്റിലെ വെള്ളം തന്നെ എങ്ങനെ കോരാൻ ആണ് പറ്റുന്നത്, അവൾക്ക് ഇതൊക്കെ ശീലം ഉണ്ടോ എന്ന് അറിയില്ലല്ലോ…

” നീ അങ്ങ് ഗൾഫിന് പോയിക്കഴിഞ്ഞാൽ ഇതുപോലെ ഒരു അവസ്ഥ വന്നാൽ നീ അവിടുന്ന് വന്ന് അവൾക്ക് വെള്ളം കോരി കൊടുക്കുമോ..? എല്ലാം ശീലിക്കേണ്ട..?

സുധിയുടെ മറുചോദ്യം ചോദിച്ച് നിൽക്കുന്ന സതിയെ കണ്ടപ്പോൾ മീര ഭയന്നു പോയിരുന്നു… രണ്ടുപേരും തമ്മിൽ ഇതിൻറെ പേരിൽ വഴക്കുണ്ടാകുമോ എന്നാണ് അവൾ പേടിച്ചത്…

” അത് അപ്പോൾ അല്ലേ..? ഇപ്പോൾ ഞാൻ ഇവിടെ ഉണ്ടല്ലോ അപ്പോൾ എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്യേണ്ട…

” ഇതിനു മുൻപ് ഇങ്ങനെ സംഭവിച്ചപ്പോൾ ഞാൻ ഒരുപാട് വട്ടം ഈ കിണറിൽ നിന്നും ഒത്തിരി വെള്ളം കോരിയിട്ടുണ്ട്.. അപ്പോഴൊക്കെ നിങ്ങളെല്ലാവരും ഈ വീട്ടിൽ ഉണ്ടായിരുന്നു., അന്നൊന്നും തോന്നാത്ത ഒരു സഹതാപം നിനക്കിപ്പോൾ തോന്നാൻ എന്താ കാര്യം..? ഇത് ഭാര്യയെ കൊണ്ട് ചെയ്യിപ്പിച്ചപ്പോൾ നിനക്ക് നൊന്തു

സുധിയുടെ മുഖത്തേക്ക് നോക്കി സതി ഒരു തുറന്ന യുദ്ധത്തിന് തയ്യാറായി എന്നതുപോലെ ചോദിച്ചു…

” ആരു പറഞ്ഞു അന്നൊന്നും ഞാൻ ചെയ്തിട്ടില്ലന്ന്, ഞാൻ ഈ വീട്ടിലുള്ളപ്പോൾ ഒരിക്കൽ പോലും അമ്മയെ കൊണ്ട് ഈ ജോലികൾ ഒന്നും ചെയ്യിപ്പിച്ചിട്ടില്ല… ബുദ്ധിമുട്ടേറിയ കാര്യങ്ങളൊന്നും സ്ത്രീകൾ ചെയ്യുന്നത് എനിക്ക് കണ്ടുകൊണ്ടിരിക്കാൻ പറ്റില്ല, ഇപ്പോൾ മീരയുടെ സ്ഥാനത്തെ രമ്യ ആണെങ്കിലും ശ്രീക്കുട്ടി ആണെങ്കിലും അമ്മ ആണേലും ഞാൻ ഇത് ചെയ്യും,

താൻ പറഞ്ഞത് സുധിയിൽ നീരസം ഉണ്ടാക്കിയെന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സതിയ്ക്ക് സാധിച്ചിരുന്നു…

” നിന്നെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് കണ്ടാൽ എനിക്ക് സഹിക്കില്ല….

രംഗം മയപ്പെടുത്താനായി വീണ്ടും അവർ പറഞ്ഞു,

” സുധിയേട്ടൻ മാറ്. ഞാൻ കോരാം

മീര പറഞ്ഞു…

” വേണ്ട താൻ അകത്തേക്ക് ചെല്ല് കുറച്ച് ഡ്രസ്സ് ഒക്കെ എടുത്തു പെട്ടിയിലാക്കി വയ്ക്കാൻ നോക്ക്…

ഒരു നിമിഷം സതി ഒന്ന് ഭയന്നു,

” എന്താണ് ഇപ്പോൾ ഡ്രസ്സ് ഒക്കെ പെട്ടിയിലാക്കി വെക്കുന്നത്, ഞാന് നിന്റെ പെണ്ണിനെ ഒന്ന് വഴക്കു പറഞ്ഞപ്പോഴേക്കും നീ അവളെ കൊണ്ട് താമസം മാറാൻ പോവാണോ

പുച്ഛത്തോടെ സതി ചോദിച്ചു.

” അമ്മ ഇങ്ങനെ എല്ലാം കടന്നു ചിന്തിക്കാൻ തുടങ്ങിയ കുറച്ച് കഷ്ടമാണ്… ഞങ്ങൾ നാളെ വൈകിട്ട് മണാലിക്ക് പോവാ അമ്മ ഇന്നലെ പറഞ്ഞില്ലേ ഹണി മൂണിന് കൊണ്ടുപോകുന്ന കാര്യം, അതുകൊണ്ട് ഞാൻ ട്രാവൽ ഏജൻസി വിളിച്ച് അതിനുള്ള കാര്യങ്ങളൊക്കെ തയ്യാറാക്കിയിരുന്നു… സുധിയുടെ ആ തുറന്നുപറച്ചിലിൽ സതിയ്ക്കൊപ്പം മീരയും ഞെട്ടി പോയിരുന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button