Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 61

രചന: റിൻസി പ്രിൻസ്

പെട്ടെന്ന് സുഗന്ധി സുധിയോടായി ചോദിച്ചു.. അവളുടെ ചോദ്യം കേട്ട് സുധി ഞെട്ടിപ്പോയിരുന്നു, ഗൗരവത്തോടെ അവൻ സുഗന്ധിയെ നോക്കി.. മീരയുടെ മുഖത്തേക്കും നോക്കി, എന്തുവേണമെങ്കിലും സുധി തീരുമാനിച്ചോ എന്ന ഭാവമാണ് ആ മുഖത്ത്, സുഗന്ധി ആണെങ്കിൽ പ്രതീക്ഷയോടെ മുഖത്തേക്ക് നോക്കുന്നു ഒപ്പം സതിയും..

“സുഗന്ധി പറഞ്ഞത് തന്നെയാണ് അതിന്റെ ശരി, ഒരാവശ്യം വരുമ്പോൾ എടുക്കാനുള്ളതല്ലേ ഈ സ്വർണം ഒക്കെ.. സുഗന്ധിയ്ക്ക് നമ്മൾ എന്തു കൊടുത്തതാ, അജയ്‌ന്റെ വീട്ടിൽ ആ സമയത്ത് പെങ്ങളെ കെട്ടിക്കേണ്ട ആവശ്യം വന്നപ്പോൾ അവളുടെ സ്വർണം മുഴുവൻ പണയം വെച്ചില്ലേ.? ഇപ്പോൾ സുഗന്ധിക്ക് ഒരു ആവശ്യം വരുമ്പോൾ നമ്മളും അങ്ങനെ തന്നെ ചെയ്യേണ്ടതല്ലേ.?

സുഗന്ധിയെ പിന്താങ്ങി കൊണ്ട് സതി പറഞ്ഞു. ആ സമയത്ത് സുഗന്ധിയുടെയും മുഖം തിളങ്ങിയിരുന്നു..

“അത് ശരിയാവില്ല അമ്മേ….

പെട്ടെന്നാണ് സുധിയിൽ നിന്നും അങ്ങനെ ഒരു മറുപടി വന്നത്.. ആ മറുപടി അവർ ആരും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ആ മുഖങ്ങളിലെ ഞെട്ടലിൽ നിന്നു തന്നെ മനസ്സിലാക്കാൻ സാധിച്ചിരുന്നു..

” ഒന്നാമത്നീരക്ക് മീരയ്ക്ക് അധികം സ്വർണം ഒന്നുമില്ല, ആകെ പത്തോ പന്ത്രണ്ടോ പവനെ ഉള്ളൂ, കല്യാണം കഴിഞ്ഞിരിക്കുന്ന ഈ സമയത്ത് അയാളുടെ സ്വർണം എടുത്ത് പണയം വയ്ക്കുക എന്നൊക്കെ പറഞ്ഞാൽ അത് ബുദ്ധിമുട്ടുള്ള കാര്യം ആണ്, മാത്രമല്ല ഞാനും അവിടുന്ന് നിർത്തി പോരണം എന്ന് വിചാരിക്കുന്നത്, ഇവിടെ വന്ന് എന്തെങ്കിലും ഒരു ബിസിനസ് ചെയ്യണമെങ്കിൽ എന്റെ കയ്യിൽ എന്തെങ്കിലുമൊക്കെ നീക്കിയിരിപ്പ് വേണ്ട…? ഈ കാലമത്രയും അന്യ നാട്ടിൽ പോയി കഷ്ടപ്പെട്ടിട്ട് സമ്പാദ്യമായി എന്റെ കയ്യിൽ ഒന്നുമില്ല, ഇത്രയുംകാലം ഗൾഫിൽ കിടന്നിട്ടും നിന്റെ കയ്യിൽ ഒന്നുമില്ലേന്ന് വിനോദ് വരെ എന്നോട് ചോദിച്ചു… ഞാനിന്നുവരെ ഒന്നും തന്നെ സമ്പാദിച്ചിട്ടില്ല, പിന്നെ സ്വർണ്ണത്തിന്റെ കാര്യം അത് മീരയുടെ അമ്മ ഒരുപാട് കഷ്ടപ്പെട്ട് അവൾക്കിട്ടു കൊടുത്തത് ആണ്. അതെന്റെ വീട്ടിലെ ആവശ്യത്തിനു വേണ്ടി എടുത്ത പണയം വയ്ക്കുന്നത് ശരിയായ കാര്യമല്ല…

സുധിയുടെ മറുപടിയിൽ സതിയുടെ മുഖം കനത്തിരുന്നു.. അതുപോലെ തന്നെ സുഗന്ധിയുടെയും അജയന്റെയും മുഖം വിളറി വെളുത്തു ഇരിക്കുകയാണ്, ഇനി അളിയനെ എങ്ങനെ ഫേസ് ചെയ്യുമെന്ന് പോലും അയാൾക്ക് അറിയില്ല …

” ഇതൊക്കെ എല്ലായിടത്തും പതിവുള്ളതല്ലേ സുധി, മീരയുടെ വീട്ടുകാർക്ക് പ്രത്യേകിച്ച് പിണക്കമൊന്നും തോന്നില്ല, കാരണം ഇത് നാട്ടുനടപ്പുള്ള കാര്യമാണ്…

സതി വീണ്ടും സ്നേഹത്തോടെ സുധിയോട് പറഞ്ഞു തുടങ്ങി…

” മീരയുടെ സ്വർണം പണയം വെച്ചിട്ടുള്ള ഒരു കാര്യം ചിന്തിക്കേണ്ട, മറ്റ് എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ ഞാൻ നോക്കാം… അതെ ഇപ്പൊ എനിക്ക് പറയാൻ സാധിക്കു..

സുധി തീർത്തു പറഞ്ഞപ്പോൾ ഇനി അവനെ നിർബന്ധിച്ചിട്ടും കാര്യമില്ലന്ന് എല്ലാവർക്കും മനസ്സിലായിരുന്നു… അജയന്റെ മുഖത്ത് ദേഷ്യം കയറുന്നത് സുഗന്ധി കണ്ടു.. പിന്നീട് ഒന്നും മിണ്ടാതെയാണ് എല്ലാവരും ഭക്ഷണം കഴിച്ചത് മീരയുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു സതി…. ഒരു കാണ്ണാൽ അവളത് വ്യക്തമായി കാണുകയും ചെയ്തു, ഭക്ഷണം എങ്ങനെയൊക്കെയോ കഴിച്ചതിനു ശേഷം പാത്രങ്ങളുമായി അടുക്കളയിലേക്ക് ചെന്നപ്പോൾ സതിയുടെ മുഖത്ത് ആ നീരസം ഉണ്ടായിരുന്നു. എന്നാൽ അവളോട് ഒന്നും പറഞ്ഞില്ല, ഇനി എന്തെങ്കിലും പറഞ്ഞാൽ അത് സുധിയ്ക്ക് ഇഷ്ടമാവില്ലന്ന് അവർക്കു ഉറപ്പായിരുന്നു.

“ഞാൻ പോവാ അമ്മേ, ഇനി ചിലപ്പോൾ ഇങ്ങോട്ട് വിട്ടു എന്ന് വരില്ല

മീര കേൾക്കാനായി അടുക്കളയിലേക്ക് വന്ന് സുഗന്ധി പറഞ്ഞിരുന്നു…

” എന്ത് ചെയ്യാനാ മോളെ അമ്മയുടെ കയ്യിൽ വല്ലതും ഉണ്ടായിരുന്നെങ്കിൽ തരാമായിരുന്നു. ഇതിപ്പോൾ വല്ലവരുടെയും സ്വർണത്തിന്റെ കാര്യത്തിൽ ഞാനെന്തു പറയാനാ….

അത്രയും പറഞ്ഞു സുഗന്ധിയെയും കൂട്ടി സതി മുറിയിലേക്ക് പോയി, അലമാരയിൽ നിന്നും രണ്ടായിരത്തിന്റെ 3 നോട്ടുകൾ എടുത്ത് അവളുടെ കൈകളിലേക്ക് കൊടുത്തു..

” പെൻഷൻ കിട്ടിയതിന്റെ ബാക്കിയാ. ഇത് നീ കൈവെച്ചോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് നടത്തു, ചെറുതായി സുഗന്ധിയുടെ മുഖം ഒന്ന് തെളിഞ്ഞിരുന്നു,..

” ഞങ്ങൾ ഇറങ്ങുന്നെ ചേട്ടൻ ദേഷ്യപ്പെടുന്നു,

” അവനോട് പറ ഞാൻ എങ്ങനെയെങ്കിലും സുധിയോട് ഒന്നുകൂടി സംസാരിപ്പിച്ച് ശരിയാക്കാമോന്ന് നോക്കട്ടെ…

അമ്മയുടെ ആ ഒരു ഉറപ്പ് സുഗാന്ധിയ്ക്ക് വലിയൊരു ആശ്വാസമായിരുന്നു പകർന്നത്. മുറിയിലേക്ക് മീര ചെല്ലുമ്പോൾ സുധി എവിടെയോ പോകാൻ തയ്യാറെടുക്കുകയാണ്,

“അമ്മ എന്തെങ്കിലും പറഞ്ഞോ…?

അവളുടെ മുഖത്തെ പ്രസാദക്കുറവ് കണ്ടുകൊണ്ട് അവൻ ചോദിച്ചു…

” എന്തിനാ ആവശ്യമില്ലാതെ ഒരു വഴക്കുണ്ടാക്കിയത്,

“ആരും വഴക്കുണ്ടാക്കില്ലല്ലോ കുട്ടി… കാര്യം പറഞ്ഞതേയുള്ളൂ,

” അമ്മയ്ക്കും ചേച്ചിക്കും അതുകൊണ്ട് പിണക്കമായില്ലേ..?
പറയേണ്ട കാര്യങ്ങൾ നമ്മൾ പറയേണ്ട സമയത്ത് തന്നെ പറയണം.. ഒരുപാട് വട്ടം അങ്ങനെ പറയാതിരുന്നത് കൊണ്ട് ഇപ്പോൾ താൻ ഈ വീട്ടിൽ ഒരുപാട് കാര്യങ്ങൾ അനുഭവിക്കുന്നത്. ഓർമ്മ വെച്ചപ്പോൾ മുതല് ഞാൻ ഈ വീടിന് വേണ്ടി എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, ഒന്നിനും ഞാൻ കണക്ക് വെച്ചിട്ടില്ല. അതിന് പകരം എല്ലാവരിൽ നിന്നും ഞാൻ പ്രതീക്ഷിച്ചത് സ്നേഹം മാത്രമാണ്. കല്യാണം കഴിഞ്ഞ് താൻ ഇവിടെ വന്നപ്പോൾ മുതലേ ഞാൻ കാണുന്നുണ്ട് ഓരോ കാര്യങ്ങൾ, എവിടെയൊക്കെയോ എനിക്കും തെറ്റുപറ്റിയെന്ന് എനിക്ക് തോന്നിത്തുടങ്ങി, എല്ലാവർക്കും പണം മാത്രം കിട്ടേണ്ട ഒരു മെഷീൻ ആയിരുന്നു ഞാൻ. ജീവിതത്തിൽ സ്വന്തമായി ഒരു തീരുമാനമെടുത്തപ്പോൾ ആ ഇഷ്ടത്തിന് ഒപ്പം നിൽക്കാൻ സ്വന്തം വീട്ടുകാർ പോലും ഇല്ലാതെ വരുമ്പോൾ അത് എത്ര വേദനിപ്പിക്കുന്ന അവസ്ഥയാണെന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട്. എന്നെ വിശ്വസിച്ച് കയറി വന്ന പെണ്ണിനോട് ഈ വീട്ടിൽ കാണിച്ചത് പകുതിയും ഞാനും മനസ്സിലാക്കി. ഇനിയെങ്കിലും ഞാൻ പ്രതികരിക്കേണ്ട. അമ്മ രണ്ടു ദിവസത്തേക്ക് ചിലപ്പോൾ പിണക്കം ഒക്കെ കാണിക്കും അത് പ്രശ്നം ആക്കണ്ട തന്റെ സ്വർണം മറ്റ് ആർക്കും തൽക്കാലം കൊടുക്കണ്ട.. അതിന്റെ പേരിൽ ഇവിടെ എന്ത് വഴക്ക് നടന്നാലും അതിന് ഞാനിവിടെ ഉണ്ടല്ലോ. ഒരുപാട് കാര്യങ്ങൾ ഞാൻ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് തന്നെ ഓർത്ത് ആണ്.. ഞാൻ എന്തെങ്കിലും ഒരു പ്രശ്നം ഇവിടെ ഉണ്ടാക്കിയാൽ അതിന്റെ കുറ്റവും തന്റെ മേലാവും. താനൊരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് എന്ന് എനിക്കറിയാം..

അവളെ ചേർത്തുപിടിച്ച് നിഷ്കളങ്കമായി പറയുന്നവനെ കണ്ടപ്പോൾ അവൾക്ക് വേദന തോന്നിയിരുന്നു.

“ഞാനൊന്ന് ട്രാവൽസ് വരെ പോയിട്ട് വരാം, വൈകിട്ട് യാത്ര പോകുന്നതിനു മുമ്പ് ചില കാര്യങ്ങളും കൂടി ഒന്ന് അറിയാനുണ്ട്… ഞാൻ വരുമ്പോൾ ചിലപ്പോൾ ഉച്ചയാകും, വന്ന് ഉടനെ നമുക്ക് ഒന്ന് പുറത്തു പോകണം, എങ്കിലേ രാത്രിയിലേക്ക് യാത്ര പോകാനുള്ള കാര്യങ്ങളൊക്കെ ശരിയാക്കാൻ പറ്റു, അതുകൊണ്ട് താൻ തൽക്കാലത്തേക്ക് ആവശ്യമുള്ള കാര്യങ്ങളൊക്കെ ഒന്ന് അടുപ്പിച്ചു വയ്ക്കു, അവളുടെ കവിളിൽ തട്ടി അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു മുത്തവും നൽകി അവൻ മുറിയിൽ നിന്നും പുറത്തേക്ക് പോയപ്പോൾ ഒരു സുരക്ഷിത ബോധം അവൾക്ക് തോന്നിയിരുന്നു….

അവൻ പറഞ്ഞതുപോലെ യാത്രയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ എല്ലാം അടുക്കിവെച്ചതിനു ശേഷം തിരിച്ച് ഉമ്മറത്തേക്ക് വന്നപ്പോൾ സുഗന്ധി പോയിരുന്നു, രമ്യ ഇന്ന് ലീവ് ആയതുകൊണ്ട് കുഞ്ഞിന്റെ കാര്യങ്ങളുമായി നിൽക്കുകയാണ്. ആ വീട്ടിലെ മറ്റൊരു കാര്യങ്ങളും അവളെ ബാധിക്കില്ലന്ന് മീരയ്ക്ക് തോന്നിയിരുന്നു… ആരോടും വലിയ അടുപ്പമില്ല, ഇഷ്ടവും ഇഷ്ടക്കേടുമില്ല അടുക്കളയിലേക്ക് പോലും വരാറില്ല.

“കല്യാണത്തിന് കുറെ സമ്മാനങ്ങൾ ഒക്കെ കിട്ടിയില്ലേ…? അതൊക്കെ പൊട്ടിച്ചു നോക്കിയായിരുന്നോ

എന്തോ ചിന്തയിൽ മുഴുകി നിന്നപ്പോഴാണ് സതി വന്ന് ചോദിച്ചത്.

“ഇല്ല അമ്മേ….! അതൊക്കെ കബോർഡിന്റെ മുകളിൽ ഇരിക്കുവാ.

“സമ്മാനം തന്നത് കൂടുതലും ഞങ്ങളെ വിളിച്ചവരാണ്. അതൊക്കെ മുറിക്കകത്ത് തന്നെ കെട്ടി പൂട്ടി വയ്ക്കേണ്ട കാര്യമൊന്നുമില്ല, ഇവിടേക്കും കൂടി അവകാശപ്പെട്ടതാ. എല്ലാം ഒന്ന് തുറന്നു നോക്ക്. എന്നിട്ട് എന്തൊക്കെയാ കിട്ടിയത് എന്ന് നോക്ക്. ഞാനും കൂടി വരാം…

സതി ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവൾ സമ്മതത്തോടെ ഒപ്പം പോയി.

മുറിയിലേക്ക് ചെന്ന് അവൾ മുകളിലിരുന്ന് ഓരോ സമ്മാനപ്പൊതികളും കട്ടിലിലേക്ക് വെച്ചു, സതിയും കൂടി ചേർന്നാണ് ഓരോന്നും പൊട്ടിച്ചത്. ചിലതിലൊക്കെ മനോഹരമായ രാധാകൃഷ്ണ വിഗ്രഹങ്ങളും അലങ്കാരം നിറച്ച് ക്ലോക്കുകളും ഒക്കെ ഉണ്ടായിരുന്നു, കൂട്ടത്തിൽ നല്ല പല സമ്മാനപ്പൊതികളും സതി സ്വന്തമാക്കി സ്വന്തം മുറിയിലേക്ക് സുധി വരുന്നതിനു മുൻപേ തന്നെ മാറ്റിയിരുന്നു. അവയിൽ പലതും സുഗന്ധിയ്ക്ക് നൽകാനായി അവർ മാറ്റിവെച്ചു. ചില ക്രോക്കറി ഐറ്റംസ് ഉണ്ടായിരുന്നു അവയിൽ പലതും അടുക്കളയിലേക്കും എടുത്തു വച്ചു. അവശേഷിച്ച കുറച്ച് ഡ്രസ്സുകളും മറ്റു വസ്തുക്കളും ഒക്കെ ഭദ്രമായി തന്നെ മീര കബോർഡിലേക്ക് തന്നെ വെച്ചു. തിരികെ സുധി വന്ന പുറകെ തന്നെ ഭക്ഷണം കഴിക്കാതെ മീരയുമായി പുറത്തേക്ക് പോയിരുന്നു, സതിക്ക് ഇതൊന്നും തന്നെ സഹിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. ശ്രീലക്ഷ്മിയാണെങ്കിൽ രണ്ടുദിവസത്തേക്ക് അച്ഛമ്മയുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. രമ്യയുമായി പണ്ടേ വലിയ അടുപ്പമില്ലാത്തതു കൊണ്ട് ഇക്കാര്യങ്ങൾ ഒന്നും ഒന്ന് പറഞ്ഞ് ദേഷ്യപ്പെടാൻ പോലും ഇല്ലാത്ത അവസ്ഥയായി. സുധി മീരയുമായി പോയത് ഒരു മാളിലേക്കാണ്, അവിടെ നിന്നും യാത്രയ്ക്ക് അത്യാവശ്യമായുള്ള കുറച്ചു സാധനങ്ങൾ വാങ്ങി. സുധി തന്നെ നിർബന്ധിച്ചു ഒരു ജീൻസും ഷർട്ടും അവൾക്ക് ഇടാനായി വാങ്ങിയിരുന്നു. ശീലമില്ലാത്തതു കൊണ്ടും പരിചയക്കുറവ് കൊണ്ടും അത് വേണ്ട എന്ന് അവൾ പലതവണ പറഞ്ഞുവെങ്കിലും അവൻ സമ്മതിച്ചില്ല, തിരികെ പുറത്തു നിന്ന് ഭക്ഷണവും കഴിച്ചാണ് അവർ തിരികെ വന്നത്. രാത്രി 10 മണിയോടെ യാത്രയ്ക്കായി പോകണം എന്ന് സുധി പറഞ്ഞപ്പോഴേക്കും വീണ്ടും സതിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞിരുന്നു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button