Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 64

രചന: റിൻസി പ്രിൻസ്

ഭുന്തർ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെയാണ് ഓരോ കാഴ്ചകളിലേക്കും മീര കണ്ണ് നട്ടത്.ഹിമാലയത്തിന്റെ ഉയരങ്ങളിൽ മഞ്ഞ് പ്രണയിക്കൾക്കായി കുളിര് തൂകി ആ നഗരം അവരെ വരവേറ്റു.
എല്ലാ വേദനകളിൽ നിന്നും
ഒരു താത്കാലിക ഇടവേള എടുത്ത് അവരുടേത് മാത്രമായ ലോകത്തേക്ക് ചേക്കേറാൻ ആ നിമിഷം ഇരുവരും ആഗ്രഹിച്ചിരുന്നു

മണാലിയുടെ ഓരോ കാഴ്ചകളും അതിമനോഹരമായിരുന്നു… അതെല്ലാം തന്നെ അവൻ അവൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു…
മണാലിയില്‍ രണ്ട് പ്രദേശങ്ങളാണ് ഉള്ളത്. മണാലി ടൗണും ഓള്‍ഡ് മണാലിയും. മണാലി ടൗണില്‍ പ്രത്യേകിച്ച് കണ്ടിരിക്കേണ്ട ഒന്നുമില്ല. ഷോപ്പിംഗ് നടത്താനും, ട്രാവല്‍ ഏജന്റുമാരെ കാണാനും മണാലി ടൗണില്‍ പോകാം. ഓള്‍ഡ് മണാലിയാണ് സന്ദര്‍ശകരെ ആകര്‍ഷിപ്പിക്കുന്ന പ്രധാന സ്ഥലം.രാവിലെ കനത്ത തണുപ്പായിരുന്നു,

നേരത്തെ തന്നെ ഹോട്ടൽ റൂം എല്ലാവരും ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അവരെ കൊണ്ടുപോകാനായി വന്ന ഗൈഡ് ആദ്യം ഹോട്ടലിലേക്ക് തന്നെയാണ് കൊണ്ടുപോയത്, ഹോട്ടലിൽ ചെന്നപ്പോഴാണ് യാത്രയുടെ ക്ഷീണം എല്ലാവർക്കും ഒന്ന് മാറിയത്…

ഹോട്ടൽ മുറി തന്നെ മനസ്സിന് കുളിർമ നൽകുന്നതായിരുന്നു, ഒരു വലിയ കൽപ്പാറ അതിന്റെ തൊട്ടു മുകളിലായി ഗ്ലാസ് കൊണ്ടുള്ള ഒരു കോട്ടേജ്.. പുറത്ത് മഞ്ഞു വീഴുന്നത് ഗ്ലാസിലൂടെ കാണാൻ സാധിക്കും, മുറിക്കകത്തുനിന്ന് താഴേക്ക് നോക്കുകയാണെങ്കിൽ മനോഹര ദൃശ്യഭംഗി മാത്രമുള്ള കുറെ മലനിരകൾ കാണാം, ഇങ്ങനെ ഓരോ റൂമുകളും അതീവ ഭംഗിയോടെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.. ഒരു കൗതുകത്തോടെ അത് നോക്കുന്നവളെ അവൻ ചേർത്തുപിടിച്ചു ശേഷം ആ ഗ്ലാസിന് അരികിലേക്ക് ചേർത്ത് നിർത്തി, അവന്റെ ആ പ്രവർത്തിയിൽ അവൾ ഒന്ന് ഭയന്നിരുന്നു…

” ഗ്ലാസ്സ് പൊട്ടിപ്പോകുമോ സുധിയേട്ടാ….

പേടിയോടെ നിഷ്കളങ്കമായി ചോദിക്കുന്നവളെ അരുമയോടെ അവൻ തഴുകി,പിന്നെ തന്നോട് ചേർത്തു പിടിച്ചു…

” ഇതൊന്നും അങ്ങനെ പൊട്ടി പോകുന്ന ഗ്ലാസ് അല്ല എന്റെ കൊച്ചെ…

അവൻ അവളെ താഴേക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു… അതീവ ഭംഗിയാണെങ്കിലും ആ കാഴ്ച അവൾക്ക് ഭയം നിറച്ചിരുന്നു, ഗ്ലാസ് ട്രാൻസ്പരന്റ് ആയതുകൊണ്ട് തന്നെ അകത്ത് നടക്കുന്നതൊക്കെ പുറത്ത് കാണാമല്ലോ എന്ന ചമ്മൽ കൊണ്ട് അവന്റെ അരികിൽ നിന്നും അല്പം അകലം എടുത്തു… ആ സമയം തന്നെ അവൻ കർട്ടൻ ഇട്ടിരുന്നു, പെട്ടെന്ന് അവൾക്ക് ആശ്വാസം തോന്നിയിരുന്നു

” ഇനിയിപ്പോൾ അതിന്റെ പേരില് ടെൻഷൻ അടിക്കേണ്ട,

അതും പറഞ്ഞ് അവൻ അവളെ ദേഹത്തേക്ക് ചേർത്തുപിടിച്ചു…

മുറുക്കി പിടിച്ച ആ കവിളിൽ അമർത്തി ഒരു മുത്തം നൽകി, പിന്നെ അത് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങി.. കണ്ണുകൾ അടച്ച് അവന്റെ പ്രണയം ചുംബനങ്ങളെല്ലാം അവൾ ഏറ്റുവാങ്ങി, അവസാനം റൂം സർവീസിൽ നിന്നും ആളു വന്ന് ഡോറിൽ തട്ടിയപ്പോഴാണ് രണ്ടുപേർക്കും ബോധം വന്നത്…

അവനിൽ നിന്നും പിടഞ്ഞു മാറിയവൾ ആദ്യം കണ്ണാടിയിലേക്ക് നോക്കി വസ്ത്രങ്ങളും മുടിയും ഒക്കെ ശരിയാക്കി, അതിനുശേഷം വാതിൽ തുറന്നപ്പോൾ രണ്ടുപേർക്കും ഉള്ള വെൽക്കം ഡ്രിങ്കുമായി എത്തിയതായിരുന്നു അവർ… ഒരു പ്രത്യേകമായ ജ്യൂസ് ആയിരുന്നു അവർ നൽകിയത്, അത് കുടിച്ചതിനു ശേഷം രണ്ടുപേരും ഫ്രഷ് ആകാൻ തന്നെ തീരുമാനിച്ചു..

കുളിക്കാനായി മുറിയിലേക്ക് കയറിവൾക്ക് പുറകെ സുധിയും കയറിയപ്പോൾ അവൾ അമ്പരപ്പോടെയും ചമ്മലോടും അവന്റെ മുഖത്തേക്ക് നോക്കി
.
” കുളിക്കേട്ടാ സുധിയേട്ടാ ഒന്ന് പോയെ, ഞാൻ കുളിച്ചിട്ട് വരാം…

” ഏതായാലും നമുക്ക് രണ്ടുപേർക്കും കുളിക്കണം, എങ്കിൽ പിന്നെ ഒന്നിച്ചങ്ങ് കുളിച്ചു ഇറങ്ങിയാൽ പോരെ…

ഒരു കുസൃതിയോടെ അവളെ അടിമുടി നോക്കി അവൻ പറഞ്ഞപ്പോൾ അവൾ കൂർപ്പിച്ച് അവനെ ഒന്ന് നോക്കി,

” വഷളത്തരം കുറച്ചു കൂടുന്നുണ്ട്…

അവൾ അവനെ താക്കീത് ചെയ്തു,

” എന്റെ പെണ്ണെ ഹണിമൂൺ എന്ന് പറഞ്ഞാൽ ഇതൊക്കെ അല്ലെ, അല്ലാതെ നമ്മൾ വെറുതെ സ്ഥലം കാണാൻ വേണ്ടി മാത്രം വന്നതലല്ലോ, ഹണിമൂൺ എന്നൊക്കെ പറയുമ്പോൾ ഇതൊക്കെയല്ലേ ഒരു സന്തോഷം…

ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ അവൾ വീണ്ടും മൂക്ക് ചുവപ്പിച്ച് ദേഷ്യത്തോടെ അവനെ നോക്കി…

” ഒന്ന് പോയെ സുധിയേട്ടാ എനിക്ക് നാണമാ…

 

എന്തു പറഞ്ഞിട്ടും അവൻ പോകുന്നില്ലെന്ന് കണ്ട് അവൾ അവളുടെ അവസ്ഥ തുറന്ന് പറഞ്ഞു.

” അത്രേം ഉള്ളോ, അതിപ്പോൾ മാറ്റാം.. എങ്കിൽ പിന്നെ ഈ നാണം മാറ്റിയിട്ട് പോകുന്നുള്ളൂ..

വിടാൻ ഭാവമില്ലാതെ സുധി നിന്നു….

കാലുകൊണ്ട് അവൻ അപ്പോഴേക്കും ഡോറും അടച്ച് പെട്ടെന്ന് തന്നെ ലോക്ക് ചെയ്തു.

” നാണം മാറ്റണ്ടേ…?

ആർദ്രമായി അവളുടെ കവിളിൽ തഴുകി അവൻ ചോദിച്ചപ്പോൾ അവളുടെ മുഖം കുനിഞ്ഞു പോയിരുന്നു… ആ നിമിഷം കൊണ്ട് തന്നെ അവനവളെ തന്നോട് ചേർത്ത് പിടിച്ചു, പിന്നെ പതിയെ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ഊർന്നിറങ്ങി… അവിടെ നിന്നും താഴേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തിയ ചുണ്ടുകൾ അവളുടെ നാഭിചുഴിയിൽ ചെന്നാണ് നിന്നത്… വിരലുകൊണ്ട് അവളുടെ നാഭിചുഴിയിൽ ചെറിയൊരു ഇക്കിളി ഇട്ടവൻ… പുളഞ്ഞു പോയവൾ നിന്ന് നിൽപ്പിൽ പെരുവിരൽ ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു… ആ മുഖത്ത് ആദ്യമായി വികാരവിക്ഷോഭങ്ങൾ മിന്നി മാഞ്ഞത് അവൻ കണ്ടു.

പ്രണയവും രതിയും ഇടകലർന്ന അവളുടെ ഭാവം അവനിലെ പുരുഷനെയും മറ്റു അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചിരുന്നു… അവളിൽ മറയായത് ഓരോന്നായി അവൻ അടർത്തി മാറ്റി, അവനു മുന്നിൽ അങ്ങനെ നിൽക്കാൻ അവൾക്കൊരു മടി തോന്നിയിരുന്നു, അത് മനസ്സിലാക്കി എന്നതുപോലെ അവൻ അവളെ ഒന്നുകൂടി തന്നോട് ചേർത്തുനിർത്തി. പിന്നെ നേർമയോടെ ആ ചുണ്ടിൽ ഒന്ന് ചുംബിച്ചു, പിന്നെ പനിനീർ പൂ പോലെയുള്ള അധരദളങ്ങൾ തന്റെ സ്വന്തമാക്കി നുകർന്നു…

ഷവർ ഓൺ ചെയ്തതും ഇരുവരും ഒരുപോലെ നനഞ്ഞു പോയിരുന്നു… ആ കുളിരിലും ശരീരം ചൂട് പിടിക്കുന്നത് രണ്ടുപേരും അറിയുന്നുണ്ടായിരുന്നു.. പിന്നെ അവൻ നല്ലൊരു ഗായകനായി മാറി, അവൾ ആവട്ടെ അവന് മീട്ടാനുള്ള ഒരു വീണയും. ഏറെ മനോഹരമായ നല്ല ഇമ്പത്തിൽ അവനാ വീണ മീട്ടി… ഒട്ടും നോവിക്കാതെ ഒരു ശ്രുതി പോലും തെറ്റാതെ, അനുരാഗജതികളുടെ താളത്തിൽ ആ വീണയിൽ അവൻ തന്റെ പ്രണയ സംഗീതം അവസാനിപ്പിച്ചു. അപ്പോഴും ഇരുവരുടെയും ചുണ്ടിൽ ബാക്കിയായി നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. തന്നെ നോക്കാതെ മുഖം നാണത്താൽ നിറച്ചു നിൽക്കുന്നവളുടെ തലമുടി ശ്രദ്ധയോടെ തോർത്തി കൊടുത്തതും അവൻ തന്നെയാണ്… ഒരു ടർക്കി വെച്ച് അവൾക്ക് കച്ച ഉടിപ്പിച്ച് അവളെ പുറത്തേക്ക് ഇറക്കിയതിനു ശേഷം ഒന്നുകൂടി വൃത്തിക്ക് ഒന്ന് കുളിച്ചാണ് അവൻ ഇറങ്ങിയത്…

അവൻ കുളി കഴിഞ്ഞ് പുറത്തിറങ്ങി വന്നപ്പോഴും അവനെ നോക്കാൻ അവൾക്ക് എന്തോ ഒരു മടി പോലെ… അത് മനസ്സിലാക്കിയവൻ അവളെ പിന്നിലൂടെ ചെന്ന് തന്നോട് ചേർത്തു പിടിച്ചു, ആ പിൻകഴുത്തിൽ ഒന്ന് മുത്തി.. അവളുടെ മുടിയിൽ മുഖം ചേർത്തു… എണ്ണയുടെയും ഷമ്പൂവിന്റെയും ഇട കലർന്ന ഗന്ധം

” ഇനിയും നാണം മാറിയില്ലേ..?

അവളുടെ കഴുത്തിൽ ഉരസി അവൻ ചോദിച്ചു…

” ഇല്ലെങ്കിൽ ഒന്നുകൂടെ മാറ്റാം,

” ഒന്ന് പോയെ സുധിയേട്ടാ

അവനിൽ നിന്നും ചമ്മലോഡ് അകലം ഇട്ടവൾ… അത് കാണെ അവനെ ചിരി വന്നു…പോകാൻ ശ്രമിച്ചവളെ അവൻ വീണ്ടും തന്നിലേക്ക് തന്നെ ചേർത്തു പിടിച്ചു…

” ഇനി നാണിക്കേണ്ട, ഞാനല്ലേ… എന്റെ മുന്നിൽ നാണത്തിന്റെ ആവശ്യമൊന്നുമില്ല, നമ്മൾ ഒന്നല്ലേ… നമുക്കിടയിൽ ഒന്നിനും ഒരു വ്യത്യാസവുമില്ല…. തന്റെ നാണവും നഗ്നതയും കാണേണ്ട ആള് ഞാൻ തന്നെയല്ലേ… ഇതൊക്കെ ഒരു പ്രകൃതി നിയമമാ, അങ്ങനെ കരുതിയാൽ മതി… നമുക്ക് വല്ലതും കഴിച്ചിട്ട് പുറത്തു പോയിട്ട് കുറച്ചു കാഴ്ചകളും കൂടി കാണാനുണ്ട്, ഇങ്ങനെ നിന്നാൽ ചിലപ്പോൾ നമ്മൾ ഈ പോകുന്ന ബാച്ചിൽ ഉണ്ടാവില്ല,

” അതെന്താ….

സംശയത്തോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു….

” ഞാൻ ഇങ്ങനെ പിന്നെയും കെട്ടിപ്പിടിച്ച് നിൽക്കുമ്പോൾ തനിക്ക് നാണം തോന്നും.. തന്റെ നാണം കാണുമ്പോൾ എനിക്ക് അത് മാറ്റാൻ തോന്നും…

കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അവൾ ചിരിയോടെ അവന്റെ മൂക്കിൽ പിടിച്ച് ഒന്ന് വലിച്ചിരുന്നു, അതിനുശേഷം അവന്റെ കവിളിൽ അമർത്തി ഒന്ന് മുത്തി,

” എനിക്കെന്റെ സുധീയേട്ടനെ എന്ത് ഇഷ്ടം ആണെന്ന് അറിയോ..

അവന്റെ മുഖം കൈകളിൽ എടുത്ത് ആ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ അവളുടെ വാക്കുകളിലെ ആത്മാർത്ഥത അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു…

” എനിക്ക് എന്റെ മീര മോളെ എന്ത് ഇഷ്ടമാണെന്ന് അറിയോ..?

ഒരു കുസൃതിയോടെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് അവൻ ചോദിച്ചപ്പോൾ രണ്ടുപേരും ഒരുപോലെ പൊട്ടിച്ചിരിച്ചിരുന്നു …..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button