Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 71

രചന: റിൻസി പ്രിൻസ്

അളിയൻ ഗൾഫിൽ ആണെന്നുള്ള ഒരു കുറവും വരുത്താതെ മീരയുടെ സ്വകാര്യ ആവശ്യങ്ങളൊക്കെ ഞാൻ നീറ്റ് ആയിട്ട് ചെയ്തു തരാം..

അജയന്റെ വാക്കുകൾ കേൾക്കേ ഉള്ളിൽ ഒരു വല്ലാത്ത സ്ഫോടനമാണ് അവൾക്ക് സംഭവിച്ചത്…

ആ നിമിഷം തന്നെ അവളുടെ കൈ അവന്റെ കരണത്ത് പതിഞ്ഞിരുന്നു. ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കിയെടുക്കാൻ അജയനും സാധിച്ചിരുന്നില്ല. എങ്കിലും അതിന്റെ ഞെട്ടൽ അവനിൽ ഉണ്ടായിരുന്നു. ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് അവൻ നോക്കി. കണ്ണുകൾ ചുവന്ന് അത് നിറഞ്ഞിട്ടുണ്ട്.

” ഇത് ഞാൻ എന്റെ സുധിയേട്ടന് വേണ്ടി ചെയ്തതാ… ആ പാവം മനുഷ്യന് നിങ്ങളെ എന്ത് ഇഷ്ടമാണ് എന്നറിയോ…? സ്വന്തം സഹോദരനെ പോലെയാണ് നിങ്ങളെ സ്നേഹിക്കുന്നതും കരുതുന്നതും, ആ നിങ്ങൾ അദ്ദേഹം ഇല്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ ഭാര്യക്ക് സുഖം നൽകാൻ വേണ്ടി കാത്തു നിൽക്കുന്ന വ്യക്തിയാണ് എന്ന് സുധിയേട്ടൻ അറിഞ്ഞാൽ തകർന്നുപോകും… സുധിയേട്ടൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇതറിഞ്ഞിരുന്നെങ്കിൽ ഇത് ചെയ്യേണ്ടത് അദ്ദേഹമായിരുന്നു, അതിനുപകരം ആയിട്ട് ഞാൻ ചെയ്തതാണെന്ന് കരുതിയാൽ മതി.. എനിക്കിപ്പോ ഒരു അസുഖങ്ങളും ഇല്ല എന്റെ പ്രശ്നങ്ങളൊക്കെ തീർക്കാനുള്ള കഴിവ് എന്റെ ഭർത്താവിനുണ്ട്. നട്ടെല്ലുള്ള ഒരുത്തന്റെ ഭാര്യ ആണ് ഞാൻ.. ഭർത്താവ് ഗൾഫിലുള്ള പെണ്ണുങ്ങളൊക്കെ അങ്ങനെ നടക്കാന്നുള്ള ഒരു ചിന്ത തനിക്ക് ഉണ്ടായിരിക്കും, അതങ്ങ് മാറ്റിവെച്ചാൽ മതി.. ഇനി മേലാൽ ഇത്തരത്തിലുള്ള എന്തെങ്കിലും വേഷം കെട്ടുമായിട്ട് എന്റെ മുൻപിൽ വന്നാൽ ഇനി എന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കില്ല… നേരെ കൊണ്ടുപോയി ഞാൻ പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലൈന്റ്റ് അങ്ങ് കൊടുക്കും. ഇപ്പോഴത്തെ കാലത്തെ നിയമങ്ങളെപ്പറ്റി ഒന്നും നിങ്ങൾക്ക് ഞാൻ പറഞ്ഞു തരണ്ടല്ലോ.. പിന്നെ നിങ്ങൾക്ക് അത്രയ്ക്ക് ആഗ്രഹമാണെങ്കിൽ നിങ്ങളുടെ വീട്ടിൽ ഉണ്ടാവുമല്ലോ നിങ്ങൾക്ക് ജന്മം നൽകിയ, നിങ്ങളെ വിശ്വസിച്ചിട്ടുള്ള ഒരു അമ്മയും പെങ്ങളും അവരിൽ ആരോടെങ്കിലും ചെന്ന് നിങ്ങളുടെ സുഖക്കേട് തീർത്താൽ മതി…!

അത്രയും പറഞ്ഞ് അരിശത്തോടെ അവൾ അകത്തേക്ക് കയറി… അജയന്റെ കണ്ണിൽ പക നിറഞ്ഞു… എത്ര നിയന്ത്രിച്ചിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു… സുധി എത്രത്തോളം അവനെ വിശ്വസിക്കുന്നുണ്ടെന്ന് ഈ ചെറിയ കാലയളവ് കൊണ്ട് തന്നെ താൻ മനസ്സിലാക്കിയതാണ്, അജയനോട് ഒരു സഹോദരനോട് എന്നതുപോലെയുള്ള ഇഷ്ടമാണ്.. അങ്ങനെയുള്ള അജയന് എങ്ങനെയാണ് തന്നോട് ഇങ്ങനെ പറയാൻ തോന്നിയത്.? അവൾക്ക് വല്ലാത്ത ഒരു വേദന തോന്നിയിരുന്നു……

അന്ന് പലതവണ സുധി വിളിച്ചു എങ്കിലും അവൾ ഫോൺ എടുത്തില്ല.. തലവേദനയാണെന്ന് അവന് മെസ്സേജ് അയച്ചു. എങ്കിൽ കിടന്നു കൊള്ളാൻ അവൻ മറുപടിയും പറഞ്ഞു.. ഈ സമയത്ത് അവനോട് ഫോണിൽ സംസാരിച്ചാൽ അറിയാതെയാണെങ്കിലും അവനോട് കാര്യം പറഞ്ഞു പോകും, അത് കേൾക്കുമ്പോൾ അവന്റെ ഉള്ളിൽ ഉണ്ടാകുന്ന വേദന എത്ര തീവ്രമായിരിക്കുമെന്ന് തനിക്ക് ഊഹിക്കാൻ സാധിക്കും. അതുകൊണ്ട് മാത്രം അവൾ അന്നത്തെ ദിവസം അവനോട് സംസാരിച്ചില്ല. പിറ്റേന്ന് ക്ലാസ്സിൽ പോകാനും അവൾക്കൊരു മൂഡ് തോന്നിയിരുന്നില്ല.. രാവിലെ ഉണർന്നതെ ആരോടും ഒന്നും പറയാതെ അവൾ നേരെ അമ്പലത്തിലേക്ക് ആണ് പോയത്… വെളിച്ചം വീഴുന്നെ ഉണ്ടായിരുന്നുള്ളൂ അപ്പോൾ. ശ്രീകോവിലിനു മുൻപിൽ നിൽക്കുമ്പോൾ മറ്റൊന്നും അവൾ ചിന്തിച്ചിരുന്നില്ല. അറിയാതെ ആ മിഴികൾ നന്നായി നിറഞ്ഞിരുന്നു. അത് ഒഴുകി ഇറങ്ങുന്നത് അവൾ പോലും അറിഞ്ഞിരുന്നില്ല. സ്ഥലകാലബോധം വന്നപ്പോൾ മിഴികൾ തുടച്ച് അവൾ പ്രസാദവും വാങ്ങി തിരികെ നടന്നപ്പോഴാണ് തൊട്ടരികിലായി വിനോദിനെ കണ്ടത്… അവളുടെ മുഖത്തേക്ക് തന്നെ അവൻ സൂക്ഷിച്ചു നോക്കി…

” എന്തുപറ്റി മീരേ കരഞ്ഞു പ്രാർത്ഥിക്കുന്നുണ്ടായിരുന്നല്ലോ…

” ഒന്നുമില്ല ചേട്ടാ ശ്രീകോവിനു മുമ്പിൽ നിന്നപ്പോൾ കണ്ണ് നിറഞ്ഞു പോയതാ. നമ്മുടെ വിഷമങ്ങളൊക്കെ ഈശ്വരനോട് പറയുമ്പോൾ അറിയാതെ കണ്ണ് നിറയില്ലേ

” സ്വാഭാവികമായിട്ടും നിറയും പക്ഷേ വിഷമങ്ങൾ പറഞ്ഞതുകൊണ്ട് അറിയാതെ നിറഞ്ഞു പോയതല്ല ഈ കണ്ണെന്ന് എനിക്കറിയാം…. ഇന്നലെ രാത്രി ഞാൻ എല്ലാം കേട്ടിരുന്നു…!

ഒരു നിമിഷം അവന്റെ വെളിപ്പെടുത്തലിൽ അവളും അത്ഭുതപ്പെട്ട് അവന്റെ മുഖത്തേക്ക് നോക്കി…

” ഞാൻ ഒരു ഫോൺ വിളിക്കാൻ വേണ്ടി മതിലിന്റെ അരികിൽ നിൽക്കുകയായിരുന്നു അവിചാരിതമായിട്ടാ നിങ്ങളുടെ സംഭാഷണങ്ങൾ കേട്ടത്, അജയന്റെ ടോൺ മാറിയപ്പോൾ തന്നെ ഞാൻ ഊഹിച്ചു ഇങ്ങനെയൊരു കാര്യമായിരിക്കും തന്നോട് പറയുന്നതെന്ന്.. അവസാനം നിമിഷം വരെ ഞാൻ പ്രാർത്ഥിച്ചത് അങ്ങനെ ഒരു കാര്യം അവന്റെ നാവിൽ നിന്ന് വീഴരുതെന്നാണ് പക്ഷേ പ്രതീക്ഷിക്കാത്ത എന്തോ അതുതന്നെയാ സംഭവിച്ചത്…. മീരയുടെ മറുപടി ഞാൻ കേട്ടു നന്നായി. അവന് കൊടുക്കാനുള്ളത് അതില് നന്നായി ഒന്നുമില്ല.. മീര തന്നെ അതിന് പരിഹാരം കണ്ടല്ലോ. ഇന്നലെ വൈകുന്നേരം ഈ സംഭവം കഴിഞ്ഞപ്പോൾ സുധി എന്നെ വിളിച്ചിരുന്നു, ഇത് അവനോട് പറയണമെന്ന് കരുതിയത് ആണ്… പിന്നെ ഞാനായിട്ട് ഒന്നും പറഞ്ഞില്ല.. മീരയുടെ കണ്ണ് നിറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി മീരയും അവനോട് ഒന്നും പറഞ്ഞിട്ടില്ലന്ന്. അതാവും മീരക്ക് വേദന…!

” ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ചേട്ടാ പുറത്ത് ആരെങ്കിലും ആയിരുന്നെങ്കിൽ പോലും എനിക്ക് അത്രയ്ക്ക് വിഷമം ഉണ്ടാവില്ലായിരുന്നു.. സ്വന്തം വീടിനകത്തുള്ളവർ തന്നെ എന്നോട് അല്ല സുധിയേട്ടനോട് ആണ് അവരെ തെറ്റ് ചെയ്തത്..

“അവനിപ്പോഴും അവന്റെ വീട്ടിലുള്ള പലരെയും അറിയില്ല, അവന്റെ വീട്ടിലെ സഹോദരങ്ങളെപ്പറ്റി ഞാൻ എന്തെങ്കിലും പറഞ്ഞാൽ പിന്നെ അതൊരു കുറ്റവും കുറവും ആകും… ഞാൻ അതാ പറയാതിരിക്കുന്നത്, അജയനെ പറ്റി പലവട്ടം എനിക്ക് സംശയം തോന്നിയിട്ടുണ്ട് പല കാര്യങ്ങളിലും അതൊക്കെ ഞാൻ സുധിയോട് പറയുമ്പോൾ അവന് സഹോദരിയുടെ ഭർത്താവല്ലേ എന്നുള്ള ഒരു പരിഗണനയാണ് കൊടുക്കുന്നത്. പിന്നെ അതിനിടയിൽ ഞാൻ കയറി പറയുന്നത് ശരിയല്ലല്ലോ.. ശ്രീജിത്തും കണക്ക് തന്നെയാണ്, ഇങ്ങനെയുള്ള സ്വഭാവം ഒന്നും ഇല്ലെന്ന് മാത്രം.. സുധിയിൽ നിന്നും എത്ര രൂപ കിട്ടുമോ അത്രയും രൂപ പിടിച്ചു വാങ്ങുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം. അതിനുവേണ്ടിയാ അവരെല്ലാവരും സുധിയെ ഇങ്ങനെ ഗൾഫിൽ ഇട്ട് വണ്ടിക്കാളെ പോലെ പണിയെടുപ്പിക്കുന്നത്. കുടുംബത്തിൽ വച്ച് ഇച്ചിരി എങ്കിലും അവനോട് മനുഷ്യപറ്റും സ്നേഹവും ഉള്ളത് ആ ഇളയപെൺകുട്ടിയ്ക്ക് ആണ്.. മീരക്കറിയോ മീരയുടെ വിവാഹാലോചന വന്നതിനുശേഷം സുധിയുടെ അമ്മ അവനൊരു വിവാഹാലോചനയും കൊണ്ടുവന്നു ഒരു രണ്ടാംകെട്ടുകാരി പെൺകുട്ടി, ഏതെങ്കിലും അമ്മമാര് ചെയ്യുന്ന കാര്യമാണോ.? അവർക്കൊക്കെ പണം മാത്രമാണ് ലക്ഷ്യം ഞാൻ ഒരിക്കലും അവന്റെ കുടുംബത്തിന്റെ കുറ്റം തന്നോട് പറഞ്ഞു തന്നതല്ല താനെല്ലാം കണ്ടറിഞ്ഞു പെരുമാറണമെന്ന് മനസ്സിലാക്കി തന്നത് ആണ്.. സുധിയ്ക്ക് ഒരാപത്തു വന്നാൽ നീ മാത്രമേ അവനോടൊപ്പം ഉണ്ടാവുന്ന് എനിക്ക് ഉറപ്പാ… അവൻ എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ അല്ലെങ്കിൽ അവന്റെ ജോലി അവിടുത്തെ പോയാൽ തീരാവുന്ന ബന്ധങ്ങളെ സുധിക്ക് അവന്റെ വീട്ടിലുള്ളൂ.. പക്ഷേ മീര അങ്ങനെ അല്ല എന്ന് എനിക്കറിയാം. അവന്റെ കൂടെ അവസാന നിമിഷം വരെ താൻ ഉണ്ടാവും എന്നുള്ള ഒരു വിശ്വാസം എനിക്കുണ്ട്… തന്നെ ആദ്യമായിട്ട് കണ്ടപ്പോൾ മുതൽ എനിക്കത് ഉറപ്പായിരുന്നു. സുധിയും ഇത്രത്തോളം ആഗ്രഹിച്ചിട്ടുള്ള മറ്റൊന്നും ഞാൻ കണ്ടിട്ടില്ല. ഒന്നിനോടും ആർത്തിയും അത്യാഗ്രഹവുമില്ലാതെ കൂട്ടത്തിൽ ആണ് അവൻ. കിട്ടുന്നതെന്തോ അതിൽ തൃപ്തി കണ്ടെത്തുന്ന ഒരാള്. അങ്ങനെയുള്ള ഒരാൾ ജീവിതത്തിൽ ആദ്യമായിട്ട് ആഗ്രഹിച്ചതും നേടിയെടുക്കണം എന്ന് കരുതിയതും തന്നെ മാത്രമാണ്. പിന്നെ ഞാനിപ്പോൾ പറയുന്നത് ഒരു പ്രശ്നം ഒഴിവാക്കാൻ വേണ്ടി പറയുവാ. തൽക്കാലം ഇക്കാര്യം സുധി അറിയേണ്ട.. അവൻ വേറൊരു നാട്ടിൽ നിൽക്കുകയല്ലേ ഇത് കേൾക്കുമ്പോൾ അവന് സങ്കടം ഉണ്ടാവും.. പിന്നെ ഞാൻ ഒരിക്കൽ കൂടി പറയുന്നു തൽക്കാലം അവൻ ഇത് അറിയണ്ട, സുധി നാട്ടിൽ വന്നു കഴിയുമ്പോൾ സമയവും സന്ദർഭവും ഒത്തു വരുമ്പോൾ ഇങ്ങനെ ഒരു അനുഭവം ഉണ്ടായ കഥ മീര തന്നെ അവനോട് പറയണം.. പറഞ്ഞില്ലെങ്കിൽ ഞാൻ പറയും…!

വിനോദ് പറഞ്ഞപ്പോൾ അവൾ സമ്മതത്തോടെ തലയാട്ടിയിരുന്നു…

” കണ്ണൊക്കെ തുടച്ച് ഹാപ്പി ആയിട്ട് വീട്ടിലേക്ക് പോകാൻ നോക്ക്… എന്നിട്ട് കോളേജിൽ പോകു

” മനസ്സ് വല്ലാതെ ഇരിക്കുന്നു അതുകൊണ്ട് ഞാൻ ഇന്ന് കോളേജിൽ പോകുന്നില്ലന്ന് കരുതിയത്…

” ഇങ്ങനത്തെ കാര്യങ്ങൾക്കൊക്കെ നമ്മുടെ സമയം വേസ്റ്റ് ചെയ്താൽ നഷ്ടം ഉണ്ടാകുന്നത് നമുക്ക് തന്നെയാണ്. ഇന്ന് പഠിപ്പിച്ചതൊക്കെ താൻ പിന്നെയും നാളെ പഠിക്കേണ്ട. അതിലും നല്ലത് ഇക്കാര്യം അങ്ങോട്ട് മാറ്റിവച്ച് സുധിയോട് പോയി നല്ല രണ്ടുമൂന്നു റൊമാന്റിക് ഡയലോഗ് ഒക്കെ അടിച്ച് റെഡിയായിട്ട് വേഗം പോകാൻ നോക്ക്….

വണ്ടി കിട്ടത്തില്ലെങ്കിൽ ഞാൻ ആ കല്ലിങ്കിന്റെ അവിടെ 8 മണി വരെ കാണും. തന്നെ ബസ്റ്റോപ്പിലേക്ക് ആക്കിയേക്കാം, വിനോദ് പറഞ്ഞപ്പോൾ അവൾ സമ്മതത്തോടെ തലയാട്ടിയിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button