കൊടകര കുഴൽപ്പണ കേസ്: സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും കേരളാ പോലീസും മത്സരിക്കുന്നു: രാഹുൽ മാങ്കൂട്ടത്തിൽ
കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ രക്ഷിക്കാൻ ഇ ഡിയും കേരളാ പോലീസും തമ്മിൽ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് രാഹുൽ പറഞ്ഞു. ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രൻ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു
ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാം. കൊടകരയിലെ സിപിഎം-ബിജെപി ഡീലിന്റെ ഭാഗമായാണ് പാലക്കാട് പാർട്ടി ചിഹ്നത്തെ ഡമ്മിയാക്കിയത്. എങ്ങനെയെങ്കിലും ബിജെപിക്ക് പത്ത് വോട്ട് പിടിച്ചു കൊടുക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ആറ് മാസം മുമ്പ് പൂരം കലക്കി മുരളീധരനെ തോൽപ്പിച്ചവരാണ് സിപിഎം
മുരളീധരൻ പാലക്കാട് പ്രചാരണത്തിന് വരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സിപിഎം-ബിജെപി ഡീലിനെ നേരിട്ട് എതിർക്കുന്ന വിഎസ് സുനിൽ കുമാർ പാലക്കാട് പ്രചാരണത്തിന് വരണം. ധീരജ് വധക്കേസ് പ്രതികളെ പാലക്കാട് പ്രചാരണത്തിന് കൊണ്ടു വന്നുവെന്ന ഡിവൈഎഫ്‌ഐ ആരോപണം വെറും തമാശയാണെന്നും രാഹുൽ പറഞ്ഞു