കോട്ടയത്ത് അഭിഭാഷകയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവം; വിശദമായ അന്വേഷണത്തിന് പോലീസ്

കോട്ടയത്ത് അഭിഭാഷകയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവം; വിശദമായ അന്വേഷണത്തിന് പോലീസ്
കോട്ടയം നീർക്കാട് അഭിഭാഷകയായ ജിസ്‌മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ മൊഴി രേഖപ്പെടുത്താൻ പോലീസ്. ഭർത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി വിശദമായി രേഖപ്പെടുത്താനാണ് തീരുമാനം. കുടുംബപ്രശ്‌നമാണോ ആത്മഹത്യക്ക് കാരണമെന്നും പോലീസ് പരിശോധിക്കും. ഭർത്താവിന്റെ വീട്ടിൽ ജിസ്‌മോൾ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ പശ്ചാത്തലത്തിലാണ് ഭർത്താവ് ജിമ്മിയുടെയും വീട്ടിലുള്ളവരുടെയും മൊഴി വിശദമായി രേഖപ്പെടുത്താൻ ഏറ്റുമാനൂർ പോലീസ് തീരുമാനിച്ചത്. ജിസ്‌മോളുടെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. ബന്ധുക്കളിൽ ചിലരുടെ മൊഴി ഇതിനോടകം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. വിദേശത്തുള്ള അച്ഛനും സഹോദരനും വന്നതിന് ശേഷമാകും സംസ്‌കാര ചടങ്ങുകൾ നടത്തുക.

Tags

Share this story