" "
Kerala

കോഴിക്കോട് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറുകളിൽ ഇടിച്ചുകയറി; മൂന്ന് പേർക്ക് പരുക്ക്

കോഴിക്കോട് കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. പയ്യാനക്കൽ സ്വദേശി ഫാത്തിമ സുഹറ, ചെലവൂർ കടയാട്ടുപറമ്പ് അലിമ സൻഹ, അബ്ദു ലത്തീഫ് മൂഴിക്കൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. കുന്ദമംഗംലം ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ കാർ മൂഴിക്കൽ ടൗണിന് സമീപം സർവീസ് സ്‌റ്റേഷന് അടുത്ത് റോഡരികിൽ നിർത്തിയിട്ട നാല് സ്‌കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മൂന്ന് പേരും താഴ്ചയിലേക്ക് വീണു. കാർ ഇവരുടെ മുകളിലായി പാതിഭാഗം തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വെള്ളിമാടുകുന്ന് അഗ്നിരക്ഷ നിലയത്തിലെ ഉദ്യോഗസ്ഥൻ ഷജിൽ കുമാറിന്റെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിലൂടെയാണ് ദുരന്തം ഒഴിവായത്.

Related Articles

Back to top button
"
"