Kerala

കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ് വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപായി ഉയർത്തി

കോഴിക്കോട് രൂപത ഇനി മുതൽ അതിരൂപത. കോഴിക്കോട് രൂപത ബിഷപ് ഡോക്ടർ വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപായി വത്തിക്കാൻ ഉയർത്തി. ഇതോടെ മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി കോഴിക്കോട് അതിരൂപത മാറി. സുൽത്താൻപേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതക്ക് കീഴിൽ വരിക

തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം നടത്തി. ഓശാന ഞായർ സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. 102 വർഷം പിന്നിടുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയാകുന്നത്.

ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന ലത്തീൻ അതിരൂപതകൾ. തൃശ്ശൂർ മാള സ്വദേശിയാണ് വർഗീസ് ചക്കാലക്കൽ. 2012 മുതൽ കോഴിക്കോട് രൂപത ബിഷപാണ്‌

Related Articles

Back to top button
error: Content is protected !!