Kerala
കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തത്തിൽ അഞ്ച് പേരുടെ മരണത്തിൽ പോലീസ് കേസെടുത്തു. ഗംഗാധരൻ, ഗോപാലൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് മരിച്ചതെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യും. പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ ഈ ആരോപണവും മരണത്തിലുണ്ടായ സംശയവും ദുരീകരിക്കാനും സാധിക്കുവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. അപകടമുണ്ടായ കെട്ടിടത്തിലെ മരുന്നുകൾ മാറ്റാൻ പ്രിൻസിപ്പൽ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്
കെട്ടിടം ഇന്നലെ തന്നെ പോലീസ് സീൽ ചെയ്തിരുന്നു. പകരം അത്യാഹിത വിഭാഗം ഒരുക്കിയ പഴയ കെട്ടിടത്തിലേക്ക് മരുന്നുകൾ മാറ്റാനാണ് പോലീസിന്റെ സഹായം തേടിയത്.