Kerala
റോഡിൽ വീണ മാങ്ങ പെറുക്കുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് പാഞ്ഞുകയറി; മൂന്ന് പേർക്ക് പരുക്ക്

റോഡിൽ വീണ മാങ്ങ പെറുക്കുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് മൂന്ന് പേർക്ക് പരുക്ക്. കോഴിക്കോട് ദേശീയപാത 766ൽ താമരശ്ശേരി അമ്പായത്തോടാണ് അപകടം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്
ഇന്ന് രാവിലെ 5 മണിയോടെയാണ് അപകടം. റോഡിലേക്ക് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പിൽ നിന്നും മാങ്ങ പറിച്ചുകൊണ്ടിരിക്കുകയായിരുന്നുവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു
അമ്പായത്തോട് അറമുക്ക് ഗഫൂർ, പെരുമണ്ണ സ്വദേശി ബിബീഷ്, എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഗഫൂറിന്റെ നില ഗുരുതരമാണ്.