Gulf

കുവൈത്ത് വിഷമദ്യ ദുരന്തം: മരണസംഖ്യ 23 ആയി, 21 പേർക്ക് കാഴ്ച നഷ്ടമായി

കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 23 ആയി ഉയർന്നു. ദുരന്തത്തിൽപ്പെട്ടവരുടെ എണ്ണം 160 ആയി. കുവൈത്ത് ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരെല്ലാം ഏഷ്യാക്കാരാണ്. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്

ചികിത്സയിലുള്ളവരിൽ മലയാളികളുമുണ്ട്. വിഷമദ്യ ദുരന്തത്തിൽ മലയാളി മരിച്ചതായി നേരത്തെ സ്ഥിരീകരണം വന്നിരുന്നു. കണ്ണൂർ സ്വദേശി പി സച്ചിനാണ്(31) മരിച്ചത്. നാല് വർഷം മുമ്പാണ് സച്ചിൻ കുവൈത്തിലെത്തിയത്

മെഥനോൾ കലർന്ന മദ്യം കഴിച്ചതിന് പിന്നാലെയാണ് ദുരന്തം. 21 പേർക്ക് കാഴ്ച നഷ്ടമായി. ചികിത്സയിലുള്ളവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

Related Articles

Back to top button
error: Content is protected !!