Kuwait
കുവൈറ്റ് വാറ്റ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു
കുവൈറ്റ് സിറ്റി: യുഎഇയും മറ്റ് ജിസിസി രാജ്യങ്ങളും വാറ്റ് നികുതി ഏര്‍പ്പെടുത്തിയതിന്റെ ചുവടുപിടിച്ച് കുവൈറ്റും വാറ്റ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. യുഎഇ 2018 മുതലാണ് വാറ്റ് നികുതി ഏര്‍പ്പെടുത്തിയത്. അഞ്ചു ശതമാനം വാറ്റാണ് യുഎഇ ഈടാക്കുന്നത്. ഇതിന് സമാനമായി മറ്റ് ഗള്‍ഫ് നാടുകളിലും വാറ്റ് ഈടാക്കുന്നുണ്ട്. അഞ്ചു മുതല്‍ 10 ശതമാനംവരെയാണ് ഈടാക്കുന്നത്.
കുവൈറ്റില്‍ ഇതിനായുള്ള ആലോചനകള്‍ തകൃതിയാണെങ്കിലും എന്നുമുതലാവും നടപ്പാക്കി തുടങ്ങുകയെന്ന് വ്യക്തമല്ല. എന്തായാലും പുതിയ വര്‍ഷം ആരംഭിച്ചിരിക്കേ അധികം വൈകാതെ അത് പ്രാബല്യത്തിലാവുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.