Kerala
ആശ പ്രവർത്തകരുമായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് ചർച്ച നടത്തും

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ആശ പ്രവർത്തകരുമായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് ചർച്ച നടത്തും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിൽ വെച്ചാണ് ചർച്ച. ഫോണിൽ പോലും സമരക്കാർ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് മന്ത്രി ഇന്നലെ പറഞ്ഞിരുന്നു
ഇതിന് പിന്നാലെയാണ് സമരക്കാർ മന്ത്രിയുമായി ചർച്ചക്ക് സമയം തേടിയത്. തൊഴിൽ മന്ത്രിമായി ആദ്യമായാണ് സമരക്കാർ ചർച്ച നടത്തുന്നത്. നേരത്തെ ആരോഗ്യമന്ത്രിയുമായി മൂന്ന് തവണ നടന്ന ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു
ആശപ്രവർത്തകരുടെ രാപ്പകൽ സമരം 57ാം ദിവസത്തിലേക്കും അനിശ്ചിതകാല നിരാഹാര സമരം 19ാം ദിവസത്തിലേക്കും കടന്നു. ട്രേഡ് യൂണിയൻ സംഘടനകൾക്കെതിരെയും കടുത്ത വിമർശനമാണ് സമരക്കാർ ഉന്നയിക്കുന്നത്.