World
ഞെട്ടി വിറച്ച് ലഹോർ; നഗരത്തിൽ തുടർ സ്‌ഫോടനങ്ങൾ, വിമാനത്താവളങ്ങൾ അടച്ചു

പാക്കിസ്ഥാനിലെ ലാഹോറിൽ തുടർ സ്‌ഫോടനങ്ങൾ. വാഗ അതിർത്തിക്ക് സമീപത്തുള്ള ലാഹോർ നഗരത്തിൽ വാൾട്ടൺ എയർ ബേസിനോട് ചേർന്നാണ് മൂന്ന് തവണ ഉഗ്ര ശബ്ദത്തിൽ സ്‌ഫോടനമുണ്ടായത്. ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് പിന്നാലെയാണ് ലാഹോറിൽ സ്‌ഫോടനം
കറാച്ചി, ലഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു. ലാഹോറിന്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കി. പാക്കിസ്ഥാൻ കൂടുതൽ സേനയെ ലാഹോറിലെത്തിച്ചിട്ടുണ്ട്
ലഹോറിന് സമീപത്തുള്ള കേന്ദ്രങ്ങളിലെല്ലാം പാക് സേനയുടെ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പഞ്ചാബ് അതിർത്തിയിൽ പാക് വിമാനങ്ങൾ എത്തിയെങ്കിലും ഇന്ത്യൻ പോർ വിമാനങ്ങളും നേർക്കുനേർ വന്നതോടെ തിരികെ പോകുകയായിരുന്നു.