കേദാർനാഥിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ; പാറക്കല്ലുകൾ വാഹനത്തിന് മേൽ പതിച്ച് രണ്ട് മരണം
Sep 1, 2025, 15:17 IST

ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. സോൻപ്രയാഗിനും ഗൗരികുണ്ഡിനും ഇടയിലുള്ള മുൻകതിയക്ക് സമീപം ദേശീയപാതയിൽ ഇന്ന് രാവിലെയാണ് സംഭവം. കുന്നിൽ ചരിവിൽ നിന്ന് പാറകളും പാറക്കല്ലുകളും ദേശീയപാതയിലൂടെ പോകുകയായിരുന്ന വാഹനത്തിന് മേൽ പതിക്കുകയായിരുന്നു. രണ്ട് യാത്രക്കാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഉത്തരകാശി ജില്ലയിലെ ബാർകോട്ട് സ്വദേശികളായ റീത്ത, ചന്ദ്രസിംഗ് എന്നിവരാണ് മരിച്ചത്.