" "
Kerala

അൻവറിനെതിരെ നിയമ നടപടി സ്വീകരിക്കും; പാർട്ടിയുമായി ആലോചിക്കും: പി ശശി

പിവി അൻവർ ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. പാർട്ടിയുമായി ആലോചിച്ച് അൻവറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി ശശി പ്രതികരിച്ചു. അൻവറിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എല്ലാം മുഖ്യമന്ത്രിയും പാർട്ടിയും പറയും. പാർട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ലെന്നും ശശി വിശദീകരിച്ചു

അൻവർ എന്തും പുറത്തുവിട്ടോട്ടെ. അൻവർ അറ്റാക്ക് ചെയ്താലും കുഴപ്പമില്ല. മാധ്യമങ്ങൾ എന്തിനാണ് എന്നെ അറ്റാക്ക് ചെയ്യുന്നതെന്നും ശശി ചോദിച്ചു. എത്ര ഗുരുതര ആരോപണമാണെങ്കിലും കൂടുതലൊന്നും പറയാനില്ലെന്നും ശശി പറഞ്ഞു. കണ്ണൂരിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു പ്രതികരണം.

Related Articles

Back to top button
"
"