Kerala

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വേഗത്തിൽ നടത്തിയില്ലെങ്കിൽ നിയമനടപടി; തെരഞ്ഞെടുപ്പ് കമ്മീഷന് പിവി അൻവറിന്റെ കത്ത്

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് വേഗം നടത്തണമെന്നാവശ്യപ്പെട്ട് പി.വി.അൻവർ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഉപതെരഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ചാണ് അൻവറിന്റെ കത്ത്. ഇനിയും വൈകിയാൽ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അൻവർ പറഞ്ഞു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് പാർട്ടിയാക്കാൻ ആലോചനയുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തിയത്.

ക്ഷണിതാവ്, അസോസിയേറ്റ് പാർട്ടി എന്നീ രണ്ട് നിലയിലാണ് യുഡിഎഫിൽ പാർട്ടികളെ ഉൾപ്പെടുത്തുന്നത്. നിലവിൽ ആർഎംപി മാത്രമായിരുന്നു യുഡിഎഫിനുള്ളിലുള്ള അസോസിയേറ്റ് പാർട്ടി. നിയമസഭയിൽ സ്വതന്ത്രമായ നിലപാടെടുക്കാൻ അസോസിയേറ്റ് പാർട്ടിക്ക് സാധിക്കും.

 

Related Articles

Back to top button
error: Content is protected !!