Kerala
സാക്ഷരതാ പ്രവർത്തക കെ.വി. റാബിയ അന്തരിച്ചു

മലപ്പുറം: സാക്ഷരതാ പ്രവർത്തക കെ.വി. റാബിയ (58) അന്തരിച്ചു. അർബുദ രോഗ ബാധയെ തുടർന്ന് ദീർഘ കാലം ചികിത്സയിൽ കഴിയുകയായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയായ റാബിയയുടെ സാക്ഷരത പ്രവർത്തനത്തിന് 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കൂടാതെ യുഎൻ പുരസ്കാരവും സംസ്ഥാന സർക്കാരിന്റെ ‘വനിതാരത്നം’ അവാർഡും നേടിയിട്ടുണ്ട്.