Kerala
ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ലോറിക്ക് തീപിടിച്ചു; അടിയിലകപ്പെട്ട സ്‌കൂട്ടർ യാത്രികൻ പൊള്ളലേറ്റ് മരിച്ചു

ചാലക്കുടിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ലോറിക്ക് തീപിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാവിലെ ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിലാണ് അപകടം. സിഗ്നൽ തെറ്റിച്ചെത്തിയ ലോറി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു
അപകടത്തിൽ വിആർ പുരം ഞാറയ്ക്കൽ അശോകൻ മകൻ അനീഷാണ്(40) മരിച്ചത്. രാസവസ്തു കയറ്റിവന്ന ലോറി അപകടത്തിൽ പൂർണമായും കത്തിനശിച്ചു. നിരങ്ങി നീങ്ങിയ സ്‌കൂട്ടർ റോഡിലുരസിയാണ് ലോറിക്ക് തീപിടിച്ചത്
അനീഷും സ്‌കൂട്ടറും തീയിൽ അകപ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ ലോറിയുടെ ഡ്രൈവർ ഇറങ്ങിയോടിയെങ്കിലും ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.