Kerala

തൃശൂർ ടോള്‍പ്ലാസയില്‍ ലോറിയുടമകളുടെ പ്രതിഷേധം; വാഹനങ്ങള്‍ ടോള്‍ബൂത്ത് തുറന്ന് കടത്തിവിട്ടു

തൃശൂർ പാലിയേക്കര ടോൾപ്ലാസയിൽ ലോറിഉടമകളുടെ പ്രതിക്ഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. പാലിയേക്കരയിലെ ടോള്‍പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലോറി ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ദേശീയപാതയില്‍ പ്രതിഷേധവുമായെത്തിയ ലോറിയുടമകള്‍ ടോള്‍ബൂത്തുകളില്‍ കയറി ബാരിക്കേഡുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു.

വിഷു അവധിയെ തുടര്‍ന്ന് ടോള്‍പ്ലാസയില്‍ വലിയ വാഹനത്തിരക്കുള്ള സമയമായിരുന്നു പ്രതിഷേധം നടന്നത്. ടോള്‍പ്ലാസ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ടോള്‍ബൂത്തുകളില്‍ നിന്ന് നീക്കുകയും രണ്ടുപേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മറ്റ് 2 പേർ ഓടി രക്ഷപെട്ടു.

Related Articles

Back to top button
error: Content is protected !!