Sports

വാംഖഡെയിലും ടോസിന്റെ ഭാഗ്യം ന്യൂസിലാൻഡിന്; ബാറ്റിംഗ് തെരഞ്ഞെടുത്തു

ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റിലും ടോസിന്റെ ഭാഗ്യം ന്യൂസിലാൻഡിനൊപ്പം. ടോസ് നേടിയ കിവീസ് നായകൻ ടോം ലാഥം ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച ന്യൂസിലാൻഡ് പരമ്പര വൈറ്റ് വാഷ് ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. അതേസമയം ഒരു ആശ്വാസ ജയമാണ് ഇന്ത്യയുടെ ലക്ഷ്യം

ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. ജസ്പ്രീത് ബുമ്രക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. കെഎൽ രാഹുലിന് മൂന്നാം ടെസ്റ്റിലും അവസരമില്ല. സർഫറാസ് ഖാനെ നിലനിർത്താൻ ടീം തീരുമാനിക്കുകയായിരുന്നു. ന്യൂസിലാൻഡ് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. പരുക്കേറ്റ മിച്ചൽ സാന്റ്‌നർക്ക് പകരം ഇഷ് സോധിയും ടിം സൗത്തിക്ക് പകരം മാറ്റ് ഹെന്റിയും ടീമിലെത്തി

മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ആദ്യ രണ്ട് ദിവസം പേസിനെയും തുടർന്നുള്ള ദിവസങ്ങളിൽ സ്പിന്നിനെയും തുണയ്ക്കുന്ന പിച്ചാകും വാംഖഡെയിൽ എന്നാണ് കരുതുന്നത്.

Related Articles

Back to top button
error: Content is protected !!