![](https://metrojournalonline.com/wp-content/uploads/2025/02/2504014-untitled-1_copy_1920x1152-780x470.avif)
അബുദാബി: ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ചില്ലറ വില്പന ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ പുതിയ ശാഖ അല്‍ ഐന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിച്ചു. ഇരുപതിനായിരം ചതുരശ്രയടി വിസ്തൃതിയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്തായാണ് വാണിജ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
പുതിയ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ലുലു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപ വാലയും അല്‍ ഫലാജ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ ഹംദാന്‍ അല്‍ കെത്ബിയും ഒപ്പുവച്ചു. അല്‍ ഫലാജ് ഇന്‍വെസ്റ്റ്‌മെന്റുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വ്യക്തമാക്കി.