Kerala

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: അജിത് കുമാർ എക്‌സൈസ് കമ്മീഷണർ; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എംആർ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണർ ആയി നിയമിച്ചു. മനോജ് എബ്രഹാമാണ് വിജിലൻസ് ഡയറക്ടർ. നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയർ ഫോഴ്‌സ് മേധാവിയാക്കി മാറ്റി. മഹിപാൽ യാദവാണ് ക്രൈംബ്രാഞ്ച് എഡിജിപി

ബൽറാം കുമാർ ഉപാധ്യായയെ കേരളാ പോലീസ് അക്കാദമി ഡയറക്ടായി നിയമിച്ചു. സ്പർജൻ കുമാറിനെ തിരുവനന്തപുരം ഐജി(ക്രൈംസ് 1) ആയി നിയമിച്ചു. പി പ്രകാശിനെ കോസ്റ്റൽ ഐജിയായും നിയമിച്ചു

ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, ക്രൈംസ്- II കൊച്ചി എ. അക്ബറിനെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, ഇന്റേണൽ സെക്യൂരിറ്റി ആയും നിയമിച്ചു.

Related Articles

Back to top button
error: Content is protected !!