![](https://metrojournalonline.com/wp-content/uploads/2025/02/mohammed-isa_copy_1920x1000-780x470.avif)
ദോഹ: ജീവകാരുണ്യ കലാ സാംസ്‌കാരിക സാമൂഹിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി കെ മുഹമ്മദ് ഈസ(68) അന്തരിച്ചു. ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിക്കേയാായിരുന്നു മരണം. ഇന്ന് പുലര്‍ച്ചെയാണ് ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വിടവാങ്ങിയത്.
19ാമത്തെ വയസ്സില്‍ 1976 ലായിരുന്നു മുഹമ്മദ് ഈസ കപ്പല്‍ കയറി ഖത്തറിലേക്ക് വരുന്നത്. മികച്ച ഫുട്‌ബോള്‍ സംഘാടകനും മാപ്പിളപ്പാട്ട് ഗായകനും ആസ്വാദകനും എല്ലാമായിരുന്ന അദ്ദേഹം മലയാളികളായ നിരവധി കലാകാരന്മാരെ വിവിധ പരിപാടികള്‍ക്കായി ദോഹയില്‍ എത്തിക്കുന്നതിനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. കലാകാരന്മാരെ ഇത്രയധികം സ്‌നേഹിച്ച മറ്റൊരു വ്യവസായി ഗള്‍ഫ് മേഖലയില്‍ ഉണ്ടായിരുന്നു എന്ന് സംശയമാണ്.
അഞ്ചു പതിറ്റാണ്ടോളമായി ഖത്തറിന്റെ സാംസ്‌കാരിക സാമൂഹിക രംഗത്തിനൊപ്പം നടന്ന ഈ വ്യവസായി ബുദ്ധിമുട്ട് നേരിടുന്ന കലാകാലന്മാരെ സാമ്പത്തികമായി സഹായിക്കുന്നതിലും അദ്ദേഹം കാണിച്ച ശുഷ്‌കാന്തി ശ്‌ളാഘനീയമാണ്. കെ മുഹമ്മദ് ഈസാലി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ ആയിരുന്ന ഇദ്ദേഹം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശിയാണ്. ഖത്തര്‍ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. ഖത്തറിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ കൂട്ടായ്മയായ ഗിഫ്റ്റിന്റെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.
കലാകാരന്മാരുടെ ഊറ്റത്തോഴനായിരുന്ന മലയാളി വ്യവസായി മുഹമ്മദ് ഈസ ഖത്തറില്‍ അന്തരിച്ചു