Kerala

കൊളംബിയ യൂണിവേഴ്‌സിറ്റി വലിഡിക്ടോറിയന്‍ പദവി നേടി മലയാളി വിദ്യാര്‍ത്ഥി

ഒന്നാം റാങ്കിന് തുല്യമായ ഈ നേട്ടം കരസ്ഥമാക്കിയത് ഓമശ്ശേരി സ്വദേശിയായ ഖലീല്‍ നൂറാനിയാണ്

കോഴിക്കോട്: അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വലിഡിക്ടോറിയന്‍ പദവിയോടെ ബിരുദാനന്തര ബിരുദം നേടി കോഴിക്കോട് ഓമശ്ശേരി സ്വദേശി ഖലീല്‍ നൂറാനി. ഒന്നാം റാങ്കിന് തുല്യവും ഏറ്റവും മികച്ച അക്കാദമിക നേട്ടത്തിനുള്ള അംഗീകാര പദവിയുമാണ് വലിഡിക്ടോറിയന്‍ സ്ഥാനം. ലോകത്തിലെ ഏറ്റവും മുന്‍നിര യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ‘ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് മുസ്ലിം കള്‍ച്ചര്‍സ്’ പോസ്റ്റ് ഗ്രാജുവേഷന്‍ പ്രോഗ്രാമിലാണ് ഖലീല്‍ നൂറാനി ഈ മികച്ച നേട്ടം കൈവരിച്ചത്.

പത്താം ക്ലാസിന് ശേഷം കോഴിക്കോട് ജാമിഅ മദീനതുന്നൂറിലായിരുന്നു ഏഴ് വര്‍ഷത്തെ പഠനം. ബാച്ച്‌ലര്‍ ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് വിത്ത് സോഷ്യല്‍ സ്റ്റഡീസ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഫെല്ലോഷിപ്പോടെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പിജി ക്ക് അഡ്മിഷന്‍ നേടിയത്. ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശികളായ ജാഫര്‍ ഹാജി- ഖൗലത്ത് ബീവി ദമ്പതികളുടെ മകനാണ്.

നിലവില്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ തന്നെ മുസ്ലിം വേള്‍ഡ് മാനുസ്‌ക്രിപ്റ്റ് പ്രോജെക്ടില്‍ പ്രൊജക്റ്റ് അസിസ്റ്റന്റായി നിയമിതനായിട്ടുണ്ട് .അന്താരാഷ്ട്ര അംഗീകാരം നേടിയ ഖലീല്‍ നൂറാനിയെ ജാമിഅ മദീനതുന്നൂര്‍ ചെയര്‍മാര്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയും അഭിനന്ദിച്ചു.

Regards,
Joint Director
Markaz Garden Group of Institutions
Madeenathunnoor,Poonoor, Calicut, Ph: 0495 2220884, 08943155652. www.markazgarden.org

Related Articles

Back to top button
error: Content is protected !!