National

ജമ്മു കാശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമംകോട് മുഹമ്മദ് ഷാനിബിനെയാണ് ഗുൽമാർഗിലെ വനമേഖലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

മുഹമ്മദ് ഷാനിബ് അബ്ദുൽ സമദ് -ഹസീന ദമ്പതികളുടെ മകനാണ്. കഴിഞ്ഞ മാസം 13ാം തിയതിയാണ് ഷാനിബ് വീട്ടിൽ നിന്ന് പോയത്.

മൃതദേഹം കണ്ടെത്തിയ വിവരം ഗുൽമാർഗ് പോലീസാണ് കുടുംബത്തെ അറിയിച്ചത്. ശരീരഭാഗങ്ങളിൽ മൃഗങ്ങൾ ആക്രമിച്ചതിന്റെ പരുക്കുകൾ ഉള്ളതായി പോലീസ് പറഞ്ഞു

Related Articles

Back to top button
error: Content is protected !!