Novel

മംഗല്യ താലി: ഭാഗം 16

രചന: കാശിനാഥൻ

താൻ കണ്ടപ്പോഴൊക്കെ കണ്ണ് നിറച്ചു നിന്നിരുന്ന ഭദ്ര ആയിരുന്നില്ല ഓർഫനേജിൽ എത്തിയപ്പോൾ അവള്.

അവിടുത്തെ ഓരോ കുട്ടികളോടും ഒപ്പം, ഓരോരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ട്,ഭദ്ര അതിലൂടെ എല്ലാം ചുറ്റിപ്പറ്റി നടന്നു.

എന്തിനെന്നറിയാതെ അവന്റെ മിഴികളും അവളെ പിന്തുടർന്നു.

പ്രാർത്ഥനയുടെ സമയമായതിനാൽ എല്ലാവരും കൂടി, ഒരു മുറിയിലേക്ക് പോകുന്നത് അവൻ കണ്ടു.

ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കു…

അതിമനോഹരമായ ഒരു ശബ്ദം വന്നു അവനെ കീഴ്പ്പെടുത്തി കളഞ്ഞു.

പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ
പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍
താങ്ങായ്‌ തണലായ്‌ ദിവ്യൗഷധിയായ്‌
താതാ നാഥാ കരം പിടിക്കൂ

ആരെയും മതിമയക്കുന്ന ആ ശബ്ദമാധുര്യത്തിൽ അവൻ മിഴികൾ അടച്ചു നിന്ന പോയ്‌.

കുറച്ച് സമയങ്ങൾ കൂടി കഴിഞ്ഞ് അവരെല്ലാവരും പുറത്തേക്കിറങ്ങി വന്നു.

കുട്ടികളൊക്കെ ഭദ്രവളരെ സ്നേഹത്തോടെയാണ് സംസാരിക്കുന്നത്. അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന് നാലു വയസ്സായിരുന്നു. അവനെയും ഒക്കത്ത് ഇരുത്തി, ഭദ്ര കോറിഡോറിലൂടെ നടന്നു നീങ്ങി…

ഇടയ്ക്ക് ദേവി വന്ന് വഴക്ക് പറഞ്ഞപ്പോഴാണ് അവളും കുട്ടികളും തിരിച്ചു കയറി വന്നത്.
അപ്പോഴേക്കും നേരം 8 മണിയൊക്കെ കഴിഞ്ഞു.
മീര ടീച്ചർ ഉള്ളതുകൊണ്ട് ഹരിക്ക് അവരോട് സംസാരിച്ചുകൊണ്ട് ഇരിക്കുവാൻ സാധിച്ചു.

ഭക്ഷണം കഴിക്കുവാനായി,ദേവി അമ്മയായിരുന്നു ഹരിയെ വിളിക്കുവാൻ ഭദ്രയോട് ആവശ്യപ്പെട്ടത്.

ഞാൻ വിളിക്കുന്നില്ല, ടീച്ചറോട് പറയൂ ദേവിയമ്മേ…

അവൾ പെട്ടെന്ന് പിന്നോട്ട് മാറി.

ഇതെന്തു വർത്തമാനമാണ് ഈ കുട്ടി പറയുന്നത്,മോളുടെ ഭർത്താവല്ലേ,ചെല്ല് ചെന്ന് വിളിച്ചു കൊണ്ടുവാ…
ദേവീയമ്മ പിന്നെയും അവളോട് പറഞ്ഞു.

അതൊക്കെ അദ്ദേഹത്തിന് ബുദ്ധിമുട്ടാവും, എനിക്ക് പേടിയാ ദേവിയമ്മേ…
അവൾ പിന്നെയും ഒഴിഞ്ഞുമാറി.
. ടീച്ചറോട് പറഞ്ഞപ്പോൾ അവർക്കും മടിയാണ് ..

അതൊന്നും വേണ്ട ദേവി, ഹരിക്ക് ഒരുപക്ഷേ ബുദ്ധിമുട്ടായാലോ. പിന്നീട് ഒരിക്കൽ ആവാം, അതല്ലേ നല്ലത്.
.
ആ സമയത്ത് ഹരിയുടെ ഫോണിലേക്ക് മഹാലക്ഷ്മി വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അവൻ പക്ഷേ കോള് അറ്റൻഡ് ചെയ്തില്ല.. പകരം വീട്ടിലേക്ക് തിരിച്ചു പോകാം എന്ന് കരുതി ഭദ്രയെ നാലുവശത്തും തിരഞ്ഞു.

അകത്തിരുന്നു കഴിക്കുവാ മോനേ.. ഇപ്പൊൾ എത്തും കേട്ടൊ.

അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും മീര ടീച്ചർ പറഞ്ഞു.

ഹ്മ്മ്… ഇറ്റ്സ് ഓക്കേ ടീച്ചർ..ഭദ്ര വരട്ടെ.
അവൻ അവർക്ക് മറുപടിയും കൊടുത്തു..

ഭദ്രയെ വീട്ടിൽ എല്ലാവർക്കും അംഗീകരിക്കുവാൻ ബുദ്ധിമുട്ട് കാണും അല്ലേ മോനേ….
മടിച്ചു മടിച്ചാണെങ്കിൽ പോലും ഒടുവിൽ ടീച്ചർ അവനോട് ചോദിച്ചു.

അത് സ്വാഭാവികം ആണല്ലോ, ആരെയും കുറ്റപ്പെടുത്തി പറയുവാനും കഴിയില്ല.

ഹരിക്ക് അവളെ അംഗീകരിക്കുവാൻ പറ്റുമോ, അനാഥയാണ് അനാഥത്വത്തിന്റെ
വില ഒരുപാട് അറിഞ്ഞവളാണ്
ഈ മുറ്റത്തു പിച്ച വെച്ചു നടന്ന എന്റെ പ്രിയപ്പെട്ട മകളാണ് ഭദ്ര.. അവൾക്ക് ഒരു ജീവിതം നൽകിയാൽ, എന്റെ ഹരി ചെയുന്ന കാരുണ്യ പ്രവർത്തി ആയിട്ടൊന്നും കാണണ്ട..പക്ഷെ അവൾ,,, അവളൊരു നല്ല പെൺകുട്ടിയാണ് മോനേ, യാതൊരു തരത്തിലും അവളിൽ നിന്നൊരു മോശം പെരുമാറ്റമൊ, അവിവേകമോ, അഹങ്കാരമോ ഒന്നും തന്നേ ഉണ്ടാവില്ല. അവളുടെ നന്മ വൈകാതെ എന്റെ ഹരിയ്ക്ക് തിരിച്ചു അറിയുവാൻ സാധിക്കും, അതെനിക്ക് ഉറപ്പാണ്,,അവൾക്കിത്തിരി സമയം കൊടുത്താൽ മതി മോനേ…

അത്രയ്ക്ക് ഹൃദയവിശാലതയൊന്നും എനിയ്ക്ക് ഉണ്ടാവില്ല ടീച്ചർ.. സോറി..
ഞാൻ പുറത്ത് കാണും, ഭദ്രയോട് അവിടേക്ക് വരാൻ പറഞ്ഞോളൂ…

ഹരി നടന്നു പോകുന്നത് നോക്കി നിന്നപ്പോൾ മീരയ്ക്കു കണ്ണു നിറഞ്ഞു തൂവി.തന്റെ കുട്ടി ഒരുപാട് വേദന താങ്ങേണ്ടി വരുമെന്ന് ഏറെക്കുറെ അവർക്ക് ഉറപ്പായി.

ഹരിയോട് തുറന്നു സംസാരിച്ചിട്ടു പോലും അവന്നത് ഉൾകൊള്ളാൻ തയ്യാറല്ല.

അതായിരുന്നു അവരെ ഏറെ വിഷമിപ്പിച്ചത്.

ഭദ്ര നടന്നു വരുന്ന കണ്ടപ്പോൾ അവർ പെട്ടന്ന് കണ്ണീർ തുടച്ചു, മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവളെ നോക്കി നിന്നു.
.
ഹരി വണ്ടിയിലുണ്ട്, മോളോട് ചെല്ലാൻ പറഞ്ഞു

മീര പറഞ്ഞതു അവളുടെ മുഖം വാടി

ഞാൻ പോണോ ടീച്ചറേ, എനിയ്ക്ക് ഇവിടമായിരുന്നു ഇഷ്ട്ടം. അതാണ്..
അവൾ അവരെ നോക്കി

അങ്ങനെ പറഞ്ഞാൽ പറ്റുമോ കുട്ടി, ഹരി എന്ത് കരുതും, മോൾക്ക് ഇവിടെയ്ക്കു വരണമെന്ന് തോന്നുമ്പോൾ ഓടിപ്പോരെ, ഹരി ഓഫീസിൽ പോകുമ്പോൾ,അടുത്ത ശനിയാഴ്ച മോളെ ഇവിടെ ഇറക്കാൻ പറഞ്ഞാൽ മതി, അതാകുമ്പോൾ വൈകുന്നേരം തിരിച്ചു പോയാൽ പോരേ,

ഹരിയേട്ടൻ സമ്മതിക്കുമോ ആവോ, ആർക്കറിയാം.

അതൊക്ക സമ്മതിക്കും, ഇല്ലെങ്കിൽ എന്നേ വിളിച്ചാൽ മതി, ഞാൻ ഹരിയോട് സംസാരിക്കാം.

അത് കേട്ടതും പാതി സമ്മതത്തോടെ അവൾ തല കുലുക്കി.

ദേവിയമ്മയെയും ടീച്ചറേയുമൊക്കെ കെട്ടിപിടിച്ചു ഉമ്മകൊടുത്തു കൊണ്ട് കുട്ടികളോട് ഒക്കെ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഭദ്രയുടെ ഹൃദയം അലമുറയിടുകയായിരുന്നു

ഹരി വണ്ടി സ്റ്റാർട്ട്‌ ചെയ്തു കഴിഞ്ഞിരുന്നു അവളെ കണ്ടപ്പോളേയ്ക്കും.

ടീച്ചറേ….

ഹ്മ്മ്… എന്താ മോളെ.

എനിയ്ക്ക് ഇവിടം വിട്ടു പോരാൻ മനസ് വരുന്നില്ല, സത്യമായിട്ടും എന്റെ സ്വർഗം ഇതാരുന്നു.
ആ വീട്ടിൽ എല്ലാവർക്കും ഞാനൊരു അധികപ്പറ്റാണ്, അതുകൊണ്ട ടീച്ചറേ.

അവൾ ശബ്ദം താഴ്ത്തി കേണു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button