മംഗല്യ താലി: ഭാഗം 2

മംഗല്യ താലി: ഭാഗം 2

രചന: കാശിനാഥൻ

അനിരുദ്ധനും ഐശ്വര്യയും ക്യാമറമാന്റെ നിർദ്ദേശ പ്രകാരം ഓരോരോ സ്റ്റൈലിൽ പോസ്സ് ചെയ്യുന്നത് നോക്കി ഭദ്ര വെറുതെ നിന്നു. രണ്ടാളും കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. ഐശ്വര്യ ആണെങ്കിൽ ഭദ്രയെ കാണുമ്പോൾ പരിഹാസ രൂപേണ നോക്കുന്നത് പോലും. പാവം ഭദ്ര... അവൾക്ക് അതൊന്നും മനസിലായില്ല " അവരെ നോക്കി വെള്ളം ഇറക്കാതെ മാറിപ്പോടി നീയ്, എരണംകെട്ടവൾ.. " കാതോരം ഹരിയുടെ ശബ്ദം കേട്ടതും ഭദ്ര ഞെട്ടി വിറച്ചു കൊണ്ട് മുഖം തിരിച്ചു. അരികിൽ കത്തുന്ന ദേഷ്യവുമായി നിൽക്കുന്നവനെ കണ്ടതും അവൾക്ക് പേടിയായി. പെട്ടെന്ന് അവളുടെ വലംകൈ തണ്ടയിൽ അമർത്തി പിടിച്ചു കൊണ്ട് ഹരി വെളിയിലേക്ക് ഇറങ്ങി പോയി. അവന്റെ പിടുത്തം ഭദ്രയെ നന്നായി വേദനിപ്പിച്ചു. കണ്ണൊക്കെ നിറഞ്ഞു തുളുമ്പി നിന്നു.കവിളിലൂടെ നീർമുത്തുകൾ പൊഴിഞ്ഞു വീണു അമ്പലക്കാവിന്റെ അരികിലായ് ഉള്ള ചെമ്പക മരത്തിന്റെ കീഴെ ആയിട്ട് ആണ് ഹരി അവളെ കൊണ്ടുപോയി നിറുത്തിയത്. "ടി..... നീ ആരാണെന്നോ എതാ lണെന്നോ ഒന്നും എനിക്ക് അറിയണ്ട,അറിയാനൊട്ടും താല്പര്യവും ഇല്ല.ഇന്ന് ഈ താലി കേറിയ നിമിഷം മുതൽ എന്റെ ഭാര്യയായ് സന്തോഷത്തോടെ വാഴാം എന്നൊരു വ്യാമോഹം ഉണ്ടെങ്കിൽ അതൊക്കെ നിന്റെ മനസ്സിൽ നിന്ന് ദൂരെ എറിഞ്ഞു കളഞ്ഞോണം, ഈ ഹരിയുടെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് എന്റെ മൃദുല മാത്രം ആണ്,,എന്റെ ജന്മം അവൾക്കായി മാത്രം ഞാൻ മാറ്റി വെച്ചു കഴിഞ്ഞു, എല്ലാ രീതിയിലും ഒന്നായവർ ആണ് ഞങ്ങള്...നിന്നെ കാണുന്നത് പോലും എനിക്ക് ദേഷ്യമാണ്,അത്കൊണ്ട് എത്രയും പെട്ടന്ന് ഒഴിഞ്ഞു പോകാൻ നോക്ക്, അല്ലാതെ അമ്മ വെച്ചു നീട്ടിയ ചില്ലറ കണ്ടു കണ്ണ് മഞ്ഞളിച്ചു, ചുളുവിൽ കഴിയാം എന്നൊന്നും ഒരു മോഹവും നിന്റെ മനസ്സിൽ കേറ്റി പൊറുപ്പിക്കണ്ട..എന്റെ മനസ് മാറുമെന്നും നീ കരുതണ്ട .." ഹരി പറയുന്നത് എല്ലാം കേട്ട് കൊണ്ട് സ്തംഭിച്ചു നിൽക്കുകയാണ് പാവം ഭദ്ര. എവിടെ എങ്കിലും വീണു പോകുമോ എന്ന് ഭയന്ന് അവൾ ആ ചെമ്പക മരത്തിൽ അമർത്തി പിടിച്ചു. അപ്പോളേക്കും മഹാലക്ഷ്മി തിടുക്കത്തിൽ ഓടി വരുന്നത്, ഹരിയും ഭദ്രയും ഒരുപോലെ കണ്ടു. "ഞാൻ പറഞ്ഞ കാര്യങ്ങൾ അതുപോലെ തന്നെ അമ്മയോട് പറഞ്ഞോണം.. ഒന്നും ഒളിക്കേണ്ട കേട്ടല്ലോ " അവൻ പറഞ്ഞതും ഭദ്ര പതിയെ തല കുലുക്കി. " ഇതെന്താ ഹരി രണ്ടാളും കൂടെ ഇവിടെ വന്നു നിൽക്കുന്നത്, എല്ലാവരും നിങ്ങളെ തിരക്കുന്നുണ്ട്, വന്നേ, എന്നിട്ട് ഫോട്ടോ ഒക്കെ എടുത്തേ, ഇനി ഇറങ്ങാൻ നേരം ആകുന്നു അമ്മ പറഞ്ഞതും അവൻ അത് മുഖം വെട്ടി തിരിച്ചു. "മോളെ... എന്താ പറ്റിയെ, എന്തിനാ നീ കരയുന്നത്, ങ്ങെ " ഭദ്ര കരയുകയാണെന്ന് ഹരിയും കണ്ടു. "എന്ത് പറ്റി മോളെ "? "അത്... അത് പിന്നെ ഹരിയേട്ടന് മറ്റൊരു പെൺകുട്ടിയെ ഇഷ്ട്ടം ആണെന്ന്, അവരെ മാത്രം ഭാര്യ ആയി സ്വീകരിക്കൂ, എന്നോട് എത്രയും പെട്ടന്ന് ഒഴിഞ്ഞു പോകണംഎന്ന് പറഞ്ഞപ്പോൾ " വാക്കുകൾ കിട്ടാതെ വിഷമിച്ചു നിൽക്കുകയാണ് പാവം ഭദ്ര. മകനെ കത്തി ചാമ്പൽ ആക്കുന്ന അത്ര ദേഷ്യത്തിൽ മഹാലക്ഷ്മി ഒന്ന് നോക്കി. "ഹരി... നേരാണോ ഈ കേട്ടത്, നീ ഈ കുട്ടിയോട് അങ്ങനെ ഒക്കെ സംസാരിച്ചോടാ.... അവരുടെ ശബ്ദം കനത്തു " . "ഹ്മ്മ്... സംസാരിച്ചു, എന്തേ അമ്മയ്ക്ക് ബുദ്ധിമുട്ട് ആയോ, എങ്കിൽ കണക്ക് ആയി പോയി.... എന്നേ ചതിക്കുക അല്ലായിരുന്നോ എല്ലാവരും കൂടി, എന്റെ മൃദുല... ആ പാവത്തെ കൂടി പറഞ്ഞു വഞ്ചിച്ചു, വിടില്ല, ഒന്നിനെയും വെറുതെ വിടില്ല, അറിയാൻ പോകുന്നെയൊള്ളു ഈ ഹരി ആരാണെന്ന് " പറഞ്ഞു കൊണ്ട് അവൻ അവരുടെ അരികിൽ നിന്നും നടന്നു പോയപ്പോൾ ഭദ്രയുടെ മിഴികൾ നിറഞ്ഞു തുളുമ്പി നിന്ന്. "മോളെ, അവനു ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു, ജോലി ചെയ്യുന്ന സ്ഥലത്ത് ഉള്ള ഒരു കുട്ടിയും ആയിട്ട്, പക്ഷെ, ആ വിവാഹ നടക്കാൻ പാടില്ലാത്തത് ആയിരുന്നു,, അല്ലാതെ അവനെ ചതിച്ചത് ഒന്നും അല്ല.. കാര്യങ്ങളൊക്ക അമ്മ പറയാം, മോള് വാ, ആളുകൾ ശ്രെദ്ധിക്കുന്നുണ്ട്" അവർ ഭദ്രയുടെ കൈയിൽ പിടിച്ചു. അപ്പോൾ അവളെ വല്ലാണ്ട് വിറയ്ക്കുകയായിരുന്നു. മംഗലത്തു വീട്ടിലേക്ക് മരുമകളായി ചെന്നു കേറുകയാണെന്ന് പറഞ്ഞു, തന്റെ ഭാഗ്യത്തെ വാനോളം പുകഴ്ത്തിയ, മീരടീച്ചറെയും ദേവിയമ്മയെയും ഒക്കെ കണ്ടപ്പോൾ ഭദ്ര ഒന്ന് നെടുവീർപ്പെട്ടു. ആ സ്ഥാനത്തേക്കാൾ എത്രയോ നല്ലത് ആയിരുന്നു, അനാഥലയത്തിലെ തന്റെ ജീവിതം എന്ന് ആണ് അപ്പോൾ അവൾ.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story