മംഗല്യ താലി: ഭാഗം 20

മംഗല്യ താലി: ഭാഗം 20

രചന: കാശിനാഥൻ

ഒരു നിമിഷത്തേക്ക് ഞാനും ഒന്ന് സ്വപ്നം കണ്ടുവെന്നു തോന്നുന്നു. പക്ഷെ സാരമില്ല കെട്ടോ, എനിക്ക് യാതൊരു പ്രശ്നവുമില്ല. ഈശ്വരനായിട്ട് ഇപ്പൊ ഇതല്ലാം കേൾപ്പിച്ചു തന്നത്, അതുകൊണ്ട് നാളെത്തന്നെ എനിയ്ക്ക്ഇവിടുന്നു പോകാല്ലോ ഹരിയേട്ട, അതാണ് ഇനി നല്ലത് എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിൽ ഭദ്ര പറഞ്ഞു . നാളത്തെ കാര്യമൊക്കെ നാളെയാണ്, അതൊന്നും ഓർത്തു താൻ ടെൻഷൻ അടിക്കേണ്ട. ഇപ്പൊ വന്നു കിടക്കാൻ നോക്ക്. ഹരി ബെഡിലേക്ക് കയറി കിടന്നു കൊണ്ട് അവൾക്ക് വേണ്ടി അല്പം സ്ഥലം കൊടുത്തു. ഹരിയേട്ടൻ ഇവിടെ കിടന്നോളു, എനിക്ക് അപ്പുറത്തെ സെറ്റിമതി. അവൾ അവിടെക്ക് പോകാൻ തുടങ്ങിയതും ഹരി അത് തടഞ്ഞു. ഇവിടെ കിടക്കു ഭദ്രാ...... പറയുന്നത് അനുസരിയ്ക്ക്.എന്താ തനിയ്ക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ ഇവിടെ കിടക്കാന് ഹേയ്.. അതൊന്നും ശരിയാവില്ല.. സോറി ഹരിയേട്ടാ..അനുസരണക്കേട് ആണെന്ന് ഓർക്കരുതേ അവൾ എഴുന്നേറ്റു സെറ്റിയിൽ പോയ്‌ കിടന്നു.. ആ മുറിയിലെ അരണ്ട വെളിച്ചത്തിൽ ഹരി എഴുന്നേറ്റ് ചെന്നു അലമാര തുറന്നു ഒരു ബെഡ്ഷീറ്റും പുതപ്പും എടുത്തു അവളുടെ അടുത്തേക്ക് വന്നു. ഭദ്ര... അവൻ വിളിച്ചതും അവൾ ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു. എന്റെയൊപ്പം കിടക്കാൻ വരാൻ ബുദ്ധിമുട്ടുണ്ടെകിൽ ഈ ബെഡ്ഷീറ്റ് വിരിച്ചു കിടന്നോളു. അവനത് അവളുടെ നേർക്ക് നീട്ടി. വേണ്ടയിരുന്നു ഹരിയേട്ടാ... ഇത് കുഴപ്പമില്ലന്നെ. ഞാനിവിടെ ഇങ്ങനെ കിടന്നോളാം... അവൾ ഒഴിഞ്ഞു മാറി ഭദ്രയെ ഒന്ന് നോക്കിയ ശേഷം ഹരി തന്നേയാണ് ഷീറ്റ് എടുത്തു വിരിച്ചത്. എന്നിട്ട് അവന്റെ ഒരു തലയിണ എടുത്ത് അവൾക്ക് കൊടുത്തു അത് വാങ്ങാൻ മടിയോടുകൂടി ഭദ്ര നിൽക്കുകയാണ്. ഹരി സെറ്റിയിലേക്കിട്ടിട്ട്, തിരികെ അവന്റെ ബെഡിലേക്ക് പോയി കിടന്നു അവൻ മച്ചിലേക്ക് നോക്കി കൊണ്ട് അങ്ങനെ കിടക്കുകയാണ്. ഭദ്രയുടെ ഇപ്പോളത്തെ മാനസികവസ്ഥ ആയിരുന്നു അവന്റെ ഉള്ളിൽ നിറയെ. പാവം... അവനു സങ്കടം വന്നു. അമ്മ പറഞ്ഞ വൃത്തികേടുകൾ മുഴുവൻ അവള് കേട്ടാലോ.എന്നിട്ട് അവളുടെ മുൻപിൽ വെച്ചുള്ള അഭിനയമോ..കളങ്കമില്ലാത്തവൾ ആയത് കൊണ്ട് ആ പാവം പെൺകുട്ടി എല്ലാം വിശ്വസിച്ചു പോയ്‌. എന്നിട്ട് ഒറ്റ ദിവസംകൊണ്ട് അമ്മേടെ തനി നിറം പുറത്തു വരികയും ചെയ്തു.അതായിരുന്നു അവനു ഏറെ വിഷമം അടക്കിപിടിച്ച തേങ്ങലിനെ പുറത്തേക്ക് വരാൻ അനുവദിക്കാതെ അവൾ വായ് മൂടി കിടക്കുകയാണ്. എന്നാലും അവളെ തോൽപ്പിച്ചുകൊണ്ട് ഉള്ളിലെ ഗദ്ഗദം പുറത്തേക്ക് വന്നു തുടങ്ങി പെട്ടെന്നായിരുന്നു ആ മുറിയിൽ ആകമാനം വെളിച്ചം വീണത്. ഭദ്ര മിഴികൾ അമർത്തി തുടച്ചു കൊണ്ട്, കണ്ണുകൾ പൂട്ടി. ഹരി എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വീണ്ടും വന്നു. അവൻ തോളിൽ തട്ടി വിളിച്ചുവെങ്കിലും ഭദ്ര കണ്ണു തുറന്നില്ല. ഉറങ്ങുകയല്ലെന്നുള്ളത് അവന് വ്യക്തമായിരുന്നു, എന്നാലും അവൻ ഒന്നുരണ്ടുവട്ടം കൂടി ഭദ്രയെ വിളിക്കാൻ ശ്രമിച്ചു. പക്ഷേ അവൾ അങ്ങനെ തന്നെ കിടന്നു. ** കാലത്തെ ഹരി ഉണർന്നപ്പോൾ ആദ്യം തിരഞ്ഞത് സെറ്റിയിലേക്ക് ആയിരുന്നു.. ഭദ്ര അവിടെ ഇല്ലെന്ന് കണ്ടതും അവൻ വേഗം എഴുന്നേറ്റു. ബെഡ്ഷീറ്റും പുതപ്പും ഒക്കെ അവൾ മടക്കി വെച്ചിട്ടുണ്ട്. സമയം നോക്കിയപ്പോൾ ആറുമണി കഴിഞ്ഞിരിക്കുന്നു.. അപ്പോഴാണ് വാഷ് റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. അവിടെ നിന്നും കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങിവരുന്ന ഭദ്രയെ കണ്ടതും അവന് ആശ്വാസമായി. ഹരിയെ നോക്കി മനോഹരമായ ഒന്ന് ചിരിച്ചുകൊണ്ട് അവൾ അടുത്തേക്ക് വന്നു. ഹരിയേട്ടന് ബുദ്ധിമുട്ടാവില്ലെങ്കിൽ എന്നെയൊന്നു ഓർഭനേജിലേക്ക് ആക്കി തരാമോ. യാതൊരു മുഖവുരയും കൂടാതെ അവൾ അവനോട് ചോദിച്ചു. അവളുടെ ചോദ്യം കേട്ടതും ഹരിയൊന്ന് വല്ലാതെയായി. ..ഞാൻ കാലത്തെ പോകുവാ ഹരിയേട്ടാ.... ഇനി ഇവിടെ തുടർന്നാൽ ഒരുപക്ഷേ ഞാൻ ഇല്ലാതായി തീരും, അതുകൊണ്ടാണ്, വിരോധമില്ലെങ്കിൽ എന്നെ അവിടെയൊന്ന് എത്തിക്കുമോ, ഇനി അഥവാ ഹരിയേട്ടനെ തിരക്കാണെങ്കിൽ കുഴപ്പമില്ല, എനിക്ക് ഇത്തിരി കാശ് തന്നാൽ മതി, എന്റെ കയ്യിൽ ഒന്നുമില്ലത്തത് കൊണ്ടാണ്. അത് ചോദിക്കുമ്പോൾ അവളുടെ മിഴികളിൽ തെളിഞ്ഞുനിന്ന നിസ്സഹായ അവസ്ഥ, എന്തോ ഹരിയുടെ മനസ്സിനെ അത് വല്ലാതെ കോർത്ത് വലിച്ചു.. അവൻ മറുപടിയൊന്നും പറയാതെ നിന്നപ്പോൾ, ഭദ്രയ്ക്ക് ഇത്തിരി സങ്കടമായി. ബുദ്ധിമുട്ടായോ ഹരിയേട്ടാ? അല്പം മടിച്ചാണെങ്കിലും അവൾ ചോദിച്ചു. ബുദ്ധിമുട്ടാണെങ്കിൽ..... സാരമില്ല ഞാൻ എങ്ങനെയെങ്കിലും പൊയ്ക്കോളാം. എങ്ങനെ പോകും? ഫോൺ ഒന്ന് തരുവാണെങ്കിൽ ഞാൻ മീര ടീച്ചറെ വിളിച്ചോളാം. എന്നിട്ട് എന്തേലും വഴി നോക്കാം. എന്തായാലും നേരം വെളുത്തതല്ലേ ഉള്ളൂ,.. ഇന്ന് പകൽ മുഴുവൻ കിടക്കുവല്ലേ, തന്നെയുമല്ല ഇന്ന് നമ്മുടെ വിവാഹത്തിന്റെ റിസപ്ഷനാണ്.. അപ്പോൾ താനില്ലാതെ എങ്ങനെയാണ്.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Tags

Share this story