മംഗല്യ താലി: ഭാഗം 25

മംഗല്യ താലി: ഭാഗം 25

രചന: കാശിനാഥൻ

അമ്മ കേൾക്കാൻ വേണ്ടി ഒന്നൂടെ പറയുവാ.... എന്റെ ഭാര്യ എന്റെ കൂടെ ക്കാണും.. ഈ ഹരി എവിടെയാണോ അവിടെ എന്നോട് തർക്കുത്തരം പറയാനും മാത്രം വളർന്നോ ഹരി നീയ്.... മഹാലക്ഷ്മി അവനു നേരെ ആക്രോശിച്ചു. അമ്മയോട് തർക്കുത്തരമല്ല പറഞ്ഞത്, സത്യം... സത്യം മാത്രമാണ് പറഞ്ഞത്. ഹരിയുടെ ആയുസ് തീരും വരേയ്കും ഭദ്ര ഒപ്പം കാണും.. കണ്ടിരിക്കും.. അതിനു യാതൊരു മാറ്റവുമില്ലമ്മേ...... 100ശതമാനം. അവൻ പറയുന്നത് കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ഭദ്ര.കവിൾത്തടത്തിൽ കൈപത്തി ചേർത്തു അമർത്തിപിടിച്ചു കൊണ്ട് ഇത്രയ്ക്ക് ഒറ്റ രാത്രികൊണ്ട് മാറിപ്പോകാനും മാത്രം എന്ത് മയക്കുവിദ്യയാണ് ഇവള് നിനക്ക് ചെയ്തു തന്നത്... അത്രമാത്രം അപ്സരസ് ആണോടാ ഈ നിൽക്കുന്നവൾ.. മഹാലക്ഷ്മി പറയുന്ന ഓരോ വാക്കുകളും കേൾക്കുമ്പോൾ അവൾക്ക് നിന്നിടത്തു നിന്ന് ഉരുകും പോലെ തോന്നി. ഈ തന്തയില്ലാത്തവളെ ഏത് നേരത്താണോ എടുത്തു തലയിൽ വെയ്ക്കാൻ എനിക്ക് തോന്നീത്.. സ്വന്തം ശവക്കല്ലറ സ്വയം ഞാൻ കുഴിച്ചത് പോലെയായില്ലോ.. അവർ നിന്ന് ചീറി. ഇതിനൊക്കെയുള്ള മറുപടി അമ്മയോട് പറയാൻ പോലും എനിക്ക് താല്പര്യംമില്ല...ഒട്ടും താല്പര്യമില്ല. അമ്മ പറയുന്ന ഓരോ വാക്കുകളും അത്രമേൽ നിലവാരമില്ലാത്തത് ആണെന്നുള്ളത് അമ്മയ്ക്ക് തന്നേ അറിയാല്ലോ... പിന്നെ കൂടുതൽ ആയിട്ടൊരു സംസാരം, അതിനി ഇവിടെ വേണ്ട... ഹരിയ്ക്ക് ജീവിതത്തിൽ തുണയായി എന്നും ഭദ്ര കാണും... വീറോടെ അവനും പറഞ്ഞു നിറുത്തി ഭദ്രാ....... ഹരി വിളിച്ചതും അവൾ മുഖമുയർത്തി അവനെ നോക്കി. വാടോ,,,,, അവളുടെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ട്, അവൻ മുകളിലേക്ക് ഉള്ള സ്റ്റെപ്സ് ഒന്നൊന്നായ് വേഗത്തിൽ കയറിപ്പോയ്. റൂമിൽ എത്തിയതും അവൻ വാതിലടച്ചു ലോക്ക് ചെയ്തു. എന്നിട്ട് ഭദ്രയുടെ നേർക്ക് തിരിഞ്ഞു. വേദനിച്ചോ തനിയ്ക്ക്..... അവൻ അവളുടെ കവിളിലൂടെ വിരൽ ഓടിച്ചുകൊണ്ട് ചോദിക്കുകയാണ്. നിസ്സഹായയായി നിൽക്കുന്ന അവളുടെ മിഴികളിലേക്ക് നോക്കും തോറും വല്ലാത്തൊരു വേദന, അതവനിൽ മൂടുപടം തീർത്തു. സോറിടോ...റിയലി സോറി...അമ്മയ്ക്ക് വേണ്ടി ഞാൻ തന്നോട് ക്ഷമ ചോദിക്കുവാ. അവൻ സാവധാനം പറഞ്ഞു ഹരിയേട്ടാ..... ഞാൻ കാലു പിടിക്കുവാ, പ്ലീസ്... എനിയ്ക്ക് എന്റെ വീട്ടിൽ പോണം... ഞാൻ താമസിച്ചത് അവിടെയല്ലേ, എനിയ്ക്ക് അവിടേക്ക് പോയാൽ മതി. എന്റെ മീരടീച്ചറും ദേവിയമ്മയും കൂട്ടുകാരുമൊക്കെ ഉള്ളത് അവിടാ..... ദയവ് ചെയ്തു എന്നേ അവിടെയൊന്നു എത്തിക്കാമോ.. ഞാൻ ഹരിയേട്ടന്റെ കാലു പിടിക്കാം. അവൾ ഹരിയുടെ ഇരു കാലുകളിലും കെട്ടിപിടിച്ചുകൊണ്ട് അവനോട് യാചിച്ചു. ഒരു വേള അവനും വല്ലാതെയായി. ഭദ്ര, താൻ എന്താണ് ഈ കാണിയ്ക്കുന്നെ..ചെ ചെ...എഴുന്നേറ്റ് വന്നെടോ ഇങ്ങട്... അവൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു നേരെ നിറുത്തി. അപമാനിച്ചോട്ടെ, സാരമില്ല, അർഹതപ്പെട്ടതാണ്, പക്ഷെ ഇങ്ങനെ എന്നെ തരം താഴ്ത്താനും മാത്രം എന്ത് തെറ്റാണ് ഹരിയേട്ടാ ഞാൻ ചെയ്തത്.. ലക്ഷ്മിയമ്മ എന്തേല്ലാമാണ് എന്നോട് വിളിച്ചു പറഞ്ഞത്, ഞാൻ ഹരിയേട്ടനെ മയക്കിഎടുത്തോ... എന്തെങ്കിലും പറഞ്ഞൊ... അവൾ ഹരിയെ നോക്കി വിങ്ങിപൊട്ടി.. ഈ തന്തയില്ലാത്തവളല്ല ഹരിനാരായണന് തുണയായ് വേണ്ടത്, അതിനു വിധിച്ചയൊരു പെൺകുട്ടി ഇവിടെയീ കുടുംബത്തിൽ തന്നേയുണ്ട്, അവളെ ഒപ്പം ചേർത്താൽ മതി.. എന്നെ എന്റെ വഴിയ്ക്ക് വിട്ടേക്ക്.. അവൾ ഹരിയുടെ നേർക്ക് കൈ കൂപ്പി തൊഴുത് കൊണ്ട് പറഞ്ഞു. ഇല്ല ഭദ്ര.... നിന്നെ എവിടെയ്ക്കും വിട്ടു കളയില്ല ഞാന്... അമ്മയോട് പറഞ കാര്യങ്ങൾ തന്നെയാണ്, എനിക്ക് പറയുവാനുള്ളത്. അതിലൊരു മാറ്റം, അത് ചിന്തിക്കുക പോലും വേണ്ട... ഹരി തീർത്തു പറഞ്ഞു. താൻ വേഗം റെഡിയാവ്, നമുക്ക് പുറത്തേക്കൊന്നും പോണം. അനിയേട്ടന് എന്തെങ്കിലും ഗിഫ്റ്റ് വാങ്ങണം, പിന്നെ എനിക്കൊരു കുർത്തയും, ഞാൻ കാലത്തെ പറഞ്ഞിരുന്നില്ലേ... പെട്ടെന്ന് ആയിക്കോട്ടെ ഭദ്ര... പോയി മടങ്ങി വന്നിട്ട് ഒരുപാട് കാര്യങ്ങൾ ഉള്ളതാണ് . ഞാൻ എവിടേക്കും വരുന്നില്ല ഹരിയേട്ടാ. എനിക്കതിനാവില്ല... കൂടുതൽ എന്നെ നിർബന്ധിക്കുകയും വേണ്ട.... അതെന്താ തനിയ്ക്കെന്റെ ഒപ്പം വന്നാല്... എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? വേണ്ട..അത് ശരിയാവില്ല....ഹരിയേട്ടനെന്നെ ഓർഭനേജിൽ ആക്കി തരുവാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കുഴപ്പമില്ല ഞാൻ തനിയെ പൊയ്ക്കോളാം.. പിന്നെ വൈകുനേരത്തെ റിസപ്ഷന് ഞാൻ വരില്ല, ഇനിയും മറ്റുള്ളവരുടെ മുന്നിൽ അപമാന ഭാരവും പേറി നിൽക്കാൻ എനിയ്ക്ക് താല്പര്യമുവില്ല..പ്ലീസ് എന്നോട് അല്പം കരുണ കാണിക്കാൻ മനസ് ഉണ്ടാവണം...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Tags

Share this story