മംഗല്യ താലി: ഭാഗം 28
രചന: കാശിനാഥൻ
ഹരി ഉമ്മറത്തേക്ക് ചെന്നപ്പോൾ കണ്ടു തന്നെ നിഗ്രഹിക്കുവാനുള്ള ഭാവത്തിൽ നിൽക്കുന്ന മഹാലക്ഷ്മിയെ.
എന്നേ തോൽപ്പിക്കാൻ ആണോടാ നിന്റെ ഭാവം..?
മകന്റെ നേർക്ക് വന്നു അവർ അവനെ നോക്കി.
അമ്മ അങ്ങനെയാണോ കരുതിയിരിക്കുന്നത്,?
അതേ…… അങ്ങനെ തന്നെയാണ് ഞാൻ കരുതിയിരിക്കുന്നത്.
എങ്കിൽ അത് എന്റെ കുഴപ്പമില്ല പിന്നെ ഭാര്യയുടെ ദേഹത്തു കൈ വെയ്ക്കാൻ ഇനി ഒരുത്തർക്കും അവകാശമില്ല, അത് അമ്മ എന്നല്ല സാക്ഷാൽ ഈശ്വരന് പോലും,
അപ്പോൾ ഈശ്വരനെ വരെ വെല്ലുവിളിക്കാറായി അല്ലേടാ നീയ്..
അമ്മയുടെ ഇഷ്ടംപോലെ ചിന്തിച്ചോളൂ.. തൽക്കാലം തിരുത്തുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
നീ എന്റെ മകനാണ്, നീ എന്തെങ്കിലും തെറ്റ് ചെയ്താൽ നിന്നെ തിരുത്തുവാനും ശാസിക്കുവാനും ഉള്ള, എല്ലാ അവകാശവും അധികാരവും നിന്റെ അമ്മയായ എനിക്കുണ്ട്. അതുകൊണ്ട് ഹരി, ഞാൻ ഒന്നൂടെ പറയുവാ ആ പെണ്ണ് നിനക്ക് ചേർന്നവളല്ല, കണ്ട കുപ്പത്തൊട്ടിലിൽ നിന്നും ഈ കൊട്ടാരത്തിലേക്ക് വന്ന് കയറിയ അവൾ ഒറ്റരാത്രികൊണ്ട് നിന്നെ അവളുടെ കക്ഷത്തിലാക്കി. ഇതെല്ലാം അവളുടെ തന്ത്രമാണ്, നീ അമ്മ പറയുന്നത് അനുസരിക്കുമോനെ, അവളെ തിരികെ കൊണ്ടുപോയി വിടണം. എന്നിട്ട് മൃദുല മോളെ ഇവിടേക്ക് വിവാഹം കഴിച്ചു കൊണ്ടുവരണം. അമ്മാവന് ഞാൻ കൊടുത്ത വാക്കാണത്. നീയായിട്ട് എന്നേ നാണം കെടുത്തരുത്..
അവരെ ഒന്നു പുച്ഛഭാവത്തിൽ നോക്കിയ ശേഷം ഹരി പുറത്തേക്ക് ഇറങ്ങി പോയി.
അത് കണ്ടതും പല്ല് ഞെരിച്ചു കൊണ്ട് മഹാലക്ഷ്മി അങ്ങനെ നിന്നു.
അമ്മേ…..
തൊട്ടുപിന്നിൽ നിന്നും അനിരുദ്ധൻ വിളിച്ചതും മഹാലക്ഷ്മി തിരിഞ്ഞു നോക്കി.
ഹ്മ്മ് എന്താ അനി… നിനക്കെന്തെങ്കിലും പറയാനുണ്ടോ.?
അമ്മ എന്തിനാണ് ആ പാവം പെൺകുട്ടിയെ, ഇതിലേയ്ക്ക് വലിചിഴച്ചതും ഭദ്രയോട് ഇങ്ങനെ കുറെ ദ്രോഹങ്ങളൊക്കെ ചെയ്തുകൂട്ടിയത്.അവൾ എന്ത് തെറ്റാണ് അമ്മയോട് ചെയ്തത്. ഈ മംഗല്യ ഭാഗ്യം എന്നൊക്കെ പറയുന്നത് ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അങ്ങോളം വേണ്ടതല്ലേ അമ്മേ
എനിക്ക് എന്റെ മക്കളാണ് വലുത് മറ്റൊന്നും ഞാൻ നോക്കാറില്ല.
മഹാലക്ഷ്മി അറുത്തു മുറിച്ച് പറയുകയാണ്..
ശരി… അതൊക്കെ അമ്മയുടെ വ്യക്തിപരമായ താല്പര്യങ്ങൾ പക്ഷേ ഒരു കാര്യം അമ്മ ഓർക്കുന്നത് നല്ലതാണ്, ഇന്നലെ ഒരിക്കൽ അമ്മയും ഇതുപോലൊരു പെൺകുട്ടിയായിരുന്നു. അമ്മയോട് അച്ഛമ്മയും മറ്റും ഇങ്ങനെ കാണിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ആലോചിച്ചു നോക്കിയിട്ടുണ്ടോ?
നീയെന്നെ പഠിപ്പിക്കാൻ വരുവാണോടാ….
അവർ അവന്റെ നേരെയും ആക്രോശിച്ചു.
ഇതാണ് അമ്മയുടെ കുഴപ്പം, അമ്മ ചെയ്യുന്നതെല്ലാം ശരികൾ മാത്രം, അതിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങളോ പോരായ്മകളോ ഉണ്ടെങ്കിൽ, ആരെങ്കിലും അതൊന്നു കണ്ടുപിടിച്ചു പറഞ്ഞാൽ അമ്മ വയലന്റ് ആകും. ഇതല്ലേ അമ്മേടെ പതിവ്.
ആണെങ്കിൽ നിനക്കെന്താ അനി..
ഹ്മ്മ്
എനിക്കൊന്നുമില്ലമ്മേ…..പക്ഷേ ഹരി കാര്യങ്ങളൊക്കെ തീരുമാനിച്ചുറപ്പിച്ച മട്ടാണ്.അവന്റെ ജീവിതത്തിൽ ഒരൊറ്റ പെൺകുട്ടിയെ ഉള്ളൂ അത് ഭദ്ര മാത്രമാണ്. അമ്മയെന്നല്ല ആരൊക്കെ അതിന് വിലങ്ങു തടിയായി നിന്നാലും, ഹരി അത് ഭേദിച്ചിരിക്കും. ഒരു മാറ്റവുമില്ല അമ്മേ… എന്നെപ്പോലെയല്ല അവൻ… എന്തെങ്കിലും ഒന്ന് ഹരി മനസ്സിൽ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അവനത് നടത്തിയേ അടങ്ങൂ.
ഹ്മ്മ്… ആയിക്കോട്ടെ പക്ഷേ ഇവിടെ ഈ വീട്ടിൽ അവന്റെ ഒരു തീരുമാനങ്ങളും നടക്കാൻ പോകുന്നില്ല. ഇതെന്റെ വീടാണ് ഈ മഹാലക്ഷ്മിയുടെ വീട്.. അവളെ കൂടെപ്പൊറുപ്പിയ്ക്കുവാനാണ് ഹരിയുടെ പ്ലാനെങ്കിൽ, ഇറക്കിവിടും ഞാന്….. എന്റെ ഈ തറവാട്ടിൽ നിന്നും…
യാതൊരു ദാക്ഷണ്യവും ഇല്ലാതെ പറയുന്ന മഹാലക്ഷ്മിയെ അനിരുദ്ധൻ നോക്കി നിന്നു.
അപ്പോളേക്കും അകത്തു നിന്നും ഭാമ ഇറങ്ങി വന്നു..
അനികുട്ടന്റെ ഫോണിൽ വിളിച്ചു എടുക്കിന്നല്ലന്നു പറഞ്ഞു ഐശ്വര്യമോള് ഇപ്പോൾ എന്നേ വിളിച്ചു.
അതെയോ.. ഞാൻ തിരിച്ചു വിളിച്ചോളാം ചേച്ചി..
അത് കേട്ടതും അനി വേഗം തന്റെ മുറിയുലേക്ക് പോയി.
ഭദ്ര ഈ സമയത്ത് മുറിയിൽ ചടഞ്ഞു കൂടി ഇരിയ്ക്കുകയാണ്. മഹാലക്ഷ്മി കയറി വരരുതേ എന്നൊരു പ്രാർത്ഥന മാത്രം അവൾക്കുണ്ടായിരുന്നുള്ളു.
മീരടീച്ചറിനെയും ദേവിയമ്മയെയും വിളിക്കുവാൻ ഒരു മാർഗവും ഇല്ലാതായിപ്പോയി. ഇല്ലായിരുന്നെങ്കിൽ എങ്ങനെ എങ്കിലും ഇവിടെ നിന്നും ഇറങ്ങി പോകാൻ സാധിച്ചേനെ.
എന്റെ കൃഷ്ണാ നീയല്ലാതെ ആരുമില്ല എനിക്ക് തുണ, അറിയാല്ലോ കണ്ണാ നിനക്കെല്ലാം, ഒരു തെറ്റും ചെയ്യാത്ത എന്നേ ഇവർ കൊല്ലാക്കൊല ചെയ്യവാ….
നീയെന്നെ രക്ഷിക്കണേ… ഇവിടെ കിടന്നു ഞാൻ ഓരോ നിമിഷവും വെന്തു നീറിപ്പിടയുകയാണ്… എന്നേ ആരെങ്കിലും വന്നു രക്ഷിച്ചോണ്ട് പോകണേ…
അവൾ മനമുരുകി കേണു
ഭദ്രേ… എടി… വാതിൽ തുറക്കെടി അസത്തെ..
അപ്പോളേക്കും കേട്ടു മഹാലക്ഷ്മിയുടെ ഉറക്കെയുള്ള വിളിയൊച്ച.
ഭദ്രയെ കിടു കിടെ വിറച്ചു പോയിരിന്നു…കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…