മംഗല്യ താലി: ഭാഗം 30

മംഗല്യ താലി: ഭാഗം 30

രചന: കാശിനാഥൻ

കാറ്‌ കൊണ്ട് വന്നു ഒതുക്കി നിറുത്തി വണ്ടിയിൽ നിന്നും ചാടി ഇറങ്ങി, ഹരി അകത്തേക്ക് ഓടി ചെന്നു. ഭദ്രയെ വലിച്ചിഴച്ചുകൊണ്ട് വരുകയാണ് അമ്മ. . ഇറങ്ങി പൊയ്ക്കോണം, ഇനി മേലിൽ ഈ പടി ചവിട്ടരുത് നീയ്.അത്രക്ക് വെറുപ്പാടി എനിയ്ക്ക് നിന്നെ അലറിക്കൊണ്ട് പറയുകയാണ് മഹാലക്ഷ്മി. അമ്മേ..... ഉച്ചത്തിൽ വിളിച്ചു കൊണ്ട് ഹരി പാഞ്ഞു വന്നപ്പോൾ അവർ ഭദ്രയെ പിടിച്ചു ഒരൊറ്റ തള്ള് വെച്ച് കൊടുത്തു.. അതി ശക്തമായി അവൾ നിലത്തേയ്ക്ക് പതിച്ചപ്പോൾ അവളുടെ നെറ്റി ചെന്നു നന്നായി ഇടിച്ചു. ഭദ്രേ......ഹരി ഓടി വന്നു അവളെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രെമിച്ചപ്പോൾ പാവം ഭദ്രയുടെ ബോധം മറഞ്ഞു പോയിരിന്നു. ഭദ്രേ..... ഭദ്രേ കണ്ണ് തുറക്ക്, സൂസമ്മചേച്ചി കുറച്ചു വെള്ളം എടുത്തേ.. അവൻ ഉറക്കെ പറഞ്ഞു ഭദ്രയെ അവൻ തന്റെ കൈകളിൽ കോരി എടുത്തു കൊണ്ട് പോയി സെറ്റിയിൽ കിടത്തി. അപ്പോളേക്കും ചേച്ചി വെള്ളവുമായി എത്തിയിരുന്നു. ഹരി അതവളുടെ മുഖത്തേക്ക് കുടഞ്ഞു. എന്നിട്ട് അവളുടെ കവിളിൽ തട്ടി പതിയെയൊന്നു ഭദ്ര കണ്ണു ചിമ്മി തുറന്നു..സത്യത്തിൽ അപ്പോഴാണ് ഹരിക്ക് സമാധാനമായത്. ഭദ്രേ....... അവൻ വിളിച്ചപ്പോൾ അവൾ ദയനീയമായി ഹരിയെ നോക്കി... എന്നിട്ട് മെല്ലെ എഴുന്നേറ്റു. അപ്പോൾ കണ്ടു കത്തിജ്വലിക്കുന്ന ദോഷത്തോടുകൂടി തന്നെ നോക്കി നിൽക്കുന്ന മഹാലക്ഷ്മി. അവൾ നോക്കുന്നത് കണ്ടതും ഹരിയും ആ വശത്തേക്ക് തിരിഞ്ഞു. മഹാലക്ഷ്മിയുടെ ഭാവം കണ്ടപ്പോൾ അവന് കലികയറി. അവൻ അമ്മയുടെ അടുത്തേക്ക് ചെന്നു. എന്റെ പെണ്ണിന്റെ ദേഹത്ത് നിങ്ങൾ രാവിലെ കൈവച്ചപ്പോൾ അമ്മയാണല്ലോ എന്ന് കരുതി മാത്രമാണ് ഞാൻ ക്ഷമിച്ചത്. എന്നിട്ട് ഞാൻ പറയുക കൂടി ചെയ്തു, ഇനി ഇതുപോലെ ഒന്നും ആവർത്തിക്കരുത്ന്നു, അപ്പോൾ നിങ്ങൾക്ക് പിന്നെയും അഹങ്കാരം അല്ലേ,,, യാതൊരു ദ്രോഹവും ചെയ്യാത്ത ഈ പാവം പെണ്ണിനോട് ഇങ്ങനെയൊക്കെ പെരുമാറുവാൻ നിങ്ങൾക്ക് എങ്ങനെ മനസ്സ് വന്നു, നിങ്ങളുടെ കുരുട്ടു ബുദ്ധിയും കുശാഗ്രതയും കാരണം, ഇവൾക്ക് നഷ്ടപ്പെട്ടത് ഇവളുടെ ജീവിതമാണ്, എന്നിട്ട് പിന്നെയും നിങ്ങൾ ആളാകാൻ വന്നേക്കുന്നു അല്ലേ, നാണമില്ലല്ലോ നിങ്ങൾക്ക്, എന്റെ അമ്മയാണെന്ന് പറയാൻ പോലും എനിക്ക് അറപ്പാണ്, വെറുപ്പാണ് എനിക്ക് നിങ്ങളോട്. ഇനി മേലിൽ എന്റെ പെണ്ണിന്റെ ദേഹത്തു കൈ വെയ്ക്കാൻ നിങ്ങളെ ഞാൻ സമ്മതിക്കില്ല... ഇവൾ എന്റെയാണ്, ഈ ഹരിടെ പെണ്ണ്.... ഹരിടെ സ്വന്തം....... പറയുന്നതിനൊപ്പം അവൻ ശരവേഗത്തിൽ മുകളിലേക്ക് പാഞ്ഞു പോയി. എന്താണ് നടക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല. മഹാലക്ഷ്മിയാണെങ്കിൽ അടിയേറ്റത് പോലെ നിൽക്കുകയാണ്. ആ സമയത്തായിരുന്നു അനിരുദ്ധൻ ഐശ്വര്യയും കൂട്ടി ബ്യൂട്ടിപാർലറിൽ നിന്നും വന്നത്. ഭദ്രയുടെ നെറ്റി നന്നായി മുഴച്ച് നിൽപ്പുണ്ടായിരുന്നു. എന്തുപറ്റി,ഇതെന്താ നെറ്റി ഇങ്ങനെ നിൽക്കുന്നത്.. ഭദ്ര എവിടെയെങ്കിലും വീണോ..? അനിരുദ്ധൻ ഓടി വന്ന് ചോദിച്ചപ്പോൾ ഐശ്വര്യയുടെ മുഖം ഇരുണ്ടു. മറുപടിയൊന്നും പറയാതെ പാവം ഭദ്ര മുഖം കുനിച്ചിരുന്നതേയുള്ളൂ. അമ്മേ.... ഈ കുട്ടിക്ക് എന്താ പറ്റിയെ, ഹരിയെവിടെ, അവന്റെ കാറ്‌ കിടപ്പുണ്ടല്ലോ... അനിരുദ്ധന്റെ ചോദ്യങ്ങൾക്ക് മഹാലക്ഷ്മി നിശബ്ദത പാലിച്ചപ്പോൾ ഹരി അത് കേട്ടു കൊണ്ടാണ് ഇറങ്ങിവന്നത്. ഞാൻ പറയാം അനിയേട്ടാ,, ഭദ്രയോട് ഇവിടുന്ന് ഇറങ്ങി പോകണം എന്ന് പറഞ്ഞു, അമ്മ അവളെ പിടിച്ചു തള്ളി വീഴിച്ചതാണ്. തറയിലേക്ക് പോയി ഭദ്രയുടെ നെറ്റിയിടിച്ചു, അങ്ങനെ മുഴച്ചു വന്നത്. ഒന്ന് രണ്ട് ബാഗുകളിൽ എന്തൊക്കെയോ കുത്തി നിറച്ചുകൊണ്ട് ഇറങ്ങിവന്ന ഹരിയെ പകപ്പോടുകൂടി അനിരുദ്ധൻ നോക്കി. ഈ വീഴ്ചയിൽ അത്രയ്ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഇവിടെ ഇപ്പോൾ എന്താകുമായിരുന്നു സ്ഥിതി, ഒന്നാലോചിച്ച് നോക്കിയെ അനിയേട്ടാ... ഹരി അവന്റെ അടുത്തേക്ക് വന്നു പറയുകയാണ്. എന്നെങ്കിലും സംഭവിച്ചിരുന്നെങ്കിൽ, ടൗൺ ശ്മശാനത്തിലേക്ക് കൊണ്ടുപോകുമായിരുന്നു അത്രതന്നെ, അല്ലാണ്ട് ഇപ്പോ ഇവിടെ പുഴുങ്ങിവേവിച്ചു തിന്നാൻ പറ്റുമോ,ഇനി നീ കഴിക്കുമെങ്കിൽ ഉണ്ടാക്കി തന്നേക്കാം,അല്ല പിന്നെ... മഹാലക്ഷ്മി പറയുന്നത് കേട്ടതും എല്ലാവരും അവരെ ദേഷ്യത്തിൽ നോക്കി. ഹരി തന്റെ ബാഗുകളുമായി വെളിയിലേക്ക് ഇറങ്ങിപ്പോയി,കാറിന്റെ ഡിക്കി തുറന്നു അതിലേക്ക് കയറ്റിവച്ചു.. എന്നിട്ട് പോയതിലും വേഗത്തിൽ തിരിച്ചു കയറി അകത്തേക്ക് വന്നു. അവൻ നേരെ പോയത് മഹാലക്ഷ്മിയുടെ മുറിയിലേക്ക് ആയിരുന്നു. അനിയുടെ കല്യാണ റിസപ്ഷൻ കൊടുക്കുവാൻ വേണ്ടി രണ്ട് ലക്ഷം രൂപയുടെ സാരിയായിരുന്നു അവർ വാങ്ങി വെച്ചിരുന്നത്, ഒപ്പം അതിനോട് മാച്ച് ചെയ്യുന്ന ഓർണമെൻസ്,കാലിലിടുവാനുള്ള ചെരുപ്പ് വരെ അവർ എടുത്തു വെച്ചിട്ടുണ്ട്. ഹരി അതെല്ലാം കൂടി എടുത്തു കൊണ്ട്, ഹാളിലേക്ക് വന്നപ്പോൾ മഹാലക്ഷ്മിയുടെ നെറ്റി ചുളിഞ്ഞു. സൂസമ്മചേച്ചി... ഉച്ചത്തിൽ വിളിച്ചുകൊണ്ട് അവൻ നേരെ അടുക്കളയിലേക്ക് പോയി. ടാ ... ഹരി നീ,എന്താണ് ഈ കാണിക്കുന്നത്.....ടാ അതിങ്ങു തരുന്നുണ്ടോ നീയ്.. അവർ പിന്നാലെ ചെന്ന് മകന്റെ കയ്യിൽ നിന്നും, തന്റെ സാരിയൊക്കെ വാങ്ങുവാൻ ഒരു ശ്രമം നടത്തി, പക്ഷേ ഹരി അവരെ തള്ളി മാറ്റി, അടുക്കളയിലൂടെ പിന്നാമ്പുറത്തേക്ക് ഇറങ്ങി. സാരിയും സ്വർണാഭരണങ്ങളും എല്ലാം അവൻ മുറ്റത്തേക്ക് ഇട്ടു, തിരികെയടുക്കളയിലേക്ക് ചെന്നിട്ട്, ഒരു ലാമ്പെടുത്തുകൊണ്ട് ഇറങ്ങി വന്നു. ഹരി.... നീ എന്ത് കാണിക്കാൻ പോവാണ്, എടാ... വേണ്ട കേട്ടോ... വെറുതെ നീ എന്നെ ദേഷ്യം പിടിപ്പിക്കരുത്. അവർ മകന്റെ കൈയിൽ പിടിച്ചു വലിച്ചു. അപ്പോളും ഹരി അമ്മയെ പിന്നിലേക്ക് തള്ളി നിറുത്തി. ഹരി... എന്റെ സാരീ ഇങ്ങട് തരുന്നുണ്ടോ നീയ്... എന്തിനാ അതിവിടെ ഇട്ടേക്കുന്നത്. അവർ കുനിഞ്ഞു അത് വാരിയെടുക്കാൻ ശ്രെമിച്ചു. എന്നാൽ അപ്പോളേക്കും ഹരി അവരുടെ സാരീയിൽ തീ കൊളുത്തിയിരുന്നു.. ടാ..........എന്തു തോന്നിവാസമാടാ നീ ഈ കാണിച്ചത്. മഹാലക്ഷ്മി അവന്റെ ഇരു തോളിലും പിടിച്ച ശക്തിയിൽ കുലുക്കി.. ഈ ഹരിയുടെ ചിത കത്തിയമർന്നശേഷം മാത്രമേ ഭദ്രയ്ക്ക് എന്തെങ്കിലും സംഭവിക്കുവൊള്ളൂ, അതുവരെ അവൾ എന്റെ കൂടെ കാണും...അവളുടെ മാറിലെ മംഗല്യത്താലി അങ്ങനെ പെട്ടെന്ന്നും ഇവളിൽ നിന്നും വേർപ്പെട്ടു പോകില്ലന്നു മംഗലത്തു വീട്ടിലെ മഹാലക്ഷ്മി ഒന്നോർത്താൽ നന്ന്. അവരെ നോക്കി പുച്ഛത്തിൽ പറഞ്ഞു കൊണ്ട് ഹരി വീണ്ടും അകത്തേക്ക് കയറിപ്പോയപ്പോൾ തന്നേ നോക്കി ചിരിയോടെ നിൽക്കുന്ന അനിയേട്ടനെ അവൻ കണ്ടു. ഒന്ന് കണ്ണു ചിമ്മി കാണിച്ചുകൊണ്ട് ഹരി അവന്റെ തോളിൽ തന്റെ തോളു കൊണ്ട് ഇടിച്ചു. എന്നിട്ട് ഭദ്രയുടെ അടുത്തേക്ക് ചെന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Tags

Share this story