Novel

മംഗല്യ താലി: ഭാഗം 32

രചന: കാശിനാഥൻ

അയ്യോ… ഹരി പോകാൻ വരട്ടെ, ഒരു മിനിറ്റ്…. ഒരു കാര്യം കൂടി മറന്നു….

ഈ കാറ് നിന്റെ ലാസ്റ്റ് ബർത്ത്ഡേക്ക് ഞാൻ വാങ്ങി തന്നതല്ലേ,ഇതിന്റെ കീയ് ഇങ്ങു തന്നേക്കു മോനെ..

മഹാലക്ഷ്മി വന്നിട്ട് ഹരിയുടെ നേർക്ക് കൈ നീട്ടി
ഒട്ടും അമാന്തിയ്ക്കാതെ അവൻ അമ്മയ്ക്ക്,ആ കീയ് തിരിച്ചു കൊടുക്കുകയും ചെയ്തു.

ഇതൊന്നും കണ്ടു കണ്ണു മഞ്ഞളിക്കുന്നവനല്ല ഈ ഹരിനാരായണൻ. കുറച്ചു മുന്നേ ഞാൻ പറഞ്ഞല്ലോ അമ്മയുടെ പണവും പത്രസും ഒന്നും എനിക്ക് വേണ്ട, മനസ്സമാധാനം ഭാര്യയോടൊപ്പം കഴിയണം അതുമാത്രമേ എനിക്ക് ആഗ്രഹമുള്ളൂ.

പറയുന്നതിനൊപ്പം അവൻ ഗേറ്റ് കടന്ന് വെളിയിലേക്ക് പോയി, ഒരു ടാക്സി കൈ കാണിച്ച് വിളിച്ചു. ടാക്സി എത്തിച്ചേർന്നതും
ബാഗുകൾ ഒക്കെ എടുത്ത് അതിലേക്ക് കയറ്റി വെച്ചു.

വരൂ ഭദ്രേ…
അവളുടെ കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് ഹരി കാറിലേക്ക് കയറി.

അനിരുദ്ധനും ഭാമയും സൂസമ്മ ചേച്ചിയുമൊക്കെ സങ്കടത്തോടെ നിൽപ്പുണ്ട്..

അവരെയൊക്കെ ഒന്ന് കൈ വീശികാണിച്ചു കൊണ്ട് ഹരി മംഗലത്തു വീട്ടിൽ നിന്നും പടിയിറങ്ങി.

വർധിച്ച കോപത്തോടെ മഹാലക്ഷ്മി തന്റെ മുറിയിലൂടെ ഉഴറി നടന്നു..

ഇവനെ ഞാൻ ഇവിടെത്തന്നെ മടക്കി കൊണ്ടു വരും,അതിനു യാതൊരു മാറ്റവുമില്ല… എന്നേ തോൽപിച്ചു ജീവിക്കാമെന്നൂള്ള വ്യാമോഹമാണ് അവനു, വെറുതെയാ.. നടക്കില്ല… ഈ മഹാലക്ഷ്മി ഒന്ന് തീരുമാനിച്ചാൽ അത് തീരുമാനിച്ചത് തന്നെയാണ്, അതിന് യാതൊരു മാറ്റവും ഇല്ല.

അവർ തന്റെ ഫോൺ കയ്യിലേക്ക് എടുത്തു.
Adv രാജശേഖരൻ തമ്പി.
മംഗലത്തു തറവാട്ടിലെ കാരണവൻമാരിൽ മൂത്തയാളാണ്. ലീഗൽ ആയിട്ടുള്ള കാര്യങ്ങളൊക്കെ അതും ബിസിനസുമായി ബന്ധപ്പെട്ടത്, നോക്കി നടത്തുകയും അഡ്വൈസ് സ്വീകരിക്കുകയും ചെയ്യുന്നത് ഇദ്ദേഹത്തോടാണ്.
ആളുടെ സഹായം ഇപ്പോൾ തനിക്ക് കൂടിയേ തീരൂ.

ഹലോ മഹാലക്ഷ്മി…
വളരെ ഗാംഭീര്യത്തോടുകൂടിയുള്ള ശബ്ദം അവളുടെ കാതിൽ മുഴങ്ങി.

രാജേട്ടാ തിരക്കാണോ…

ഇല്ല ലക്ഷ്മി താൻ പറയൂ…

എനിക്ക് രാജേട്ടനെ അത്യാവശ്യമായി ഒന്ന് കാണണം.

ഇന്ന് റിസപ്ഷൻ വരുമ്പോൾ കണ്ടാൽ പോരേ അതോ… ഇനി ഒഫീഷ്യൽ മാറ്റേഴ്സ്?

ഒഫീഷ്യൽ മാറ്റസ് തന്നെയാണ്, പക്ഷേ അത് നമ്മുടെ ഫാമിലിയുമായി ബന്ധമുള്ളത് കൂടിയാണ്.

ഹ്മ്മ്…… ഇപ്പോൾ കാണണമെങ്കിൽ മഹാലക്ഷ്മി ഇങ്ങോട്ട് പോരെ. അതല്ല റിസപ്ഷന് ശേഷം ആണെങ്കിൽ അങ്ങനെ. ഇന്ന് മുഴുവൻ ഞാൻ ഫ്രീയാണ്.

ഓക്കേ രാജേട്ടാ, ഞാൻ ആലോചിച്ചിട്ട് മെസ്സേജ് ചെയ്യാം, ഓ നേരം ഒരുപാടായില്ലേ,റെഡിയായിട്ടൊന്നുമില്ല, കുട്ടികൾ രണ്ടാളും എന്നെ വെയിറ്റ് ചെയ്യുവാ,ഒരു കാര്യം ചെയ്യാം രാജേട്ടാ, പറ്റുമെങ്കിൽ ഇന്ന് രാത്രിയിൽ, അല്ലെങ്കിൽ നാളെ മോർണിംഗ് ഞാൻ അങ്ങ് എത്തിയേക്കാം..

മ്മ്… ഓക്കേ, തന്റെ ഇഷ്ടം പോലെ ആയിക്കോളൂ, ഞാൻ ഇവിടെത്തന്നെ കാണും.

ഫോൺ കട്ട് ചെയ്ത ശേഷം അവർ എന്തൊക്കെയോ കാര്യമായിട്ട് ആലോചിക്കുന്നുണ്ട്. കൈവിരലുകൾ കൂട്ടിയും പിണച്ചും മഹാലഷ്മി കിടക്കയിൽ ഇരുന്നു..

ഇതെന്തൊക്കെയാ അനിയേട്ടാ ഇവിടെ നടന്നത്, വെറുമൊരു ജാതകദോഷത്തിന്റെ പേരും പറഞ്ഞ് ആ പെൺകുട്ടിയുടെ ജീവിതം അമ്മ ഇല്ലാതാക്കി കളഞ്ഞോ, എനിക്കിത് സത്യത്തിൽ വിശ്വസിക്കാൻ പോലും പ്രയാസമാണ്.
ഐശ്വര്യ അനിരുദ്ധനോട് പതിയെ പറഞ്ഞു.

സത്യമായിട്ടും,എനിക്കും ഇതിനെക്കുറിച്ച് ഒന്നും യാതൊരു ധാരണയുമില്ലായിരുന്നു, അമ്മ അത്രയ്ക്ക് വലിയ അനുകമ്പയുള്ള സ്ത്രീയൊന്നുമല്ല,പിന്നെ എന്തുകൊണ്ടാണ്, ഹരിയെക്കൊണ്ട് ആരോരുമില്ലാത്ത ഭദ്രയെ വിവാഹം കഴിപ്പിക്കുവാൻ നിർബന്ധിതമായതെന്ന് ഞാൻ പലപ്പോഴും ഓർത്തു. എല്ലാം പെട്ടെന്നായിരുന്നല്ലോ, കല്യാണത്തിന്റെ രണ്ടു ദിവസം മുന്നേ ആണ് അമ്മ ഈ അഭിപ്രായം എന്നോട് പറഞ്ഞത്, ഞാൻ അന്ന് അമ്മയോട് എതിർത്ത് സംസാരിച്ചു, അപ്പോഴൊക്കെ അമ്മ മൗനമായിരന്നു.

ശോ.. എന്നാലും,,.. ഇതിപ്പോ ഹരി ഇറങ്ങിപ്പോയില്ലേ, ഇന്ന് എന്റെ ഫാമിലിയൊക്കെ വരുമ്പോൾ ഹരിടെ കാര്യം ചോദിക്കും. നമ്മളെന്തു റിപ്ലൈ കൊടുക്കും.. ഒന്നാമത് അവരുടെ വിവാഹംത്തന്നെ വല്യ ചർച്ച ആയിരുന്നുല്ലോ അനിയേട്ടാ…

അതൊന്നും ഓർത്തു താൻ ടെൻഷനാകണ്ട… ഹരി നാട്ടിലില്ലെന്നു പറയാം, അവൻ മിക്കവാറും ഇവിടെ കാണില്ല, എങ്ങോട്ടെങ്കിലുമൊക്കെ പോകുന്നതാ, അതുകൊണ്ട് വല്യ സംശയമൊന്നും ഞങ്ങളുടെ റിലേറ്റീവ്സ്ന് ആർക്കും തോന്നില്ല.

അവൻ ഐശ്വര്യയേ സമാധാനിപ്പിച്ചു

**
ഹരിയൊടൊപ്പം എവിടേയ്ക്കാണ് പോകുന്നതെന്ന് ഭദ്രയ്ക്ക് അറിയില്ലയിരുന്നു.ചോദിക്കാനും തുനിഞ്ഞില്ല. എന്തൊക്കെയായാലും ആള് തന്നെയേവിടേയ്ക്കും അയക്കില്ല, അത് തീർച്ചയായി, അത്രയ്ക്ക് കാലു പിടിച്ചു ചോദിച്ചതാണ്, ഓർഭനേജിൽ ഒന്ന് എത്തിയ്ക്കുമോന്ന്. പക്ഷെ അത് കേൾക്കാൻപോലും കൂട്ടാക്കിയില്ല,, ചോദിച്ചപ്പോളൊക്കെ ആകെക്കൂടി ഒരു ഉത്തരം മാത്രം
ഹരി എവിടെയാണോ അവിടെയായിരിക്കും ഭദ്രയും… അതിനു യാതൊരു മാറ്റവുമില്ല..
ഹരിനാരായണൻ ഒരു കാര്യം തീരുമാനിച്ചാൽ അത് തീരുമാനിച്ചതാണ്, സാക്ഷാൽ ദേവേന്ദ്രൻ വന്നു പറഞ്ഞാൽ പോളും അണുവിട ചലിയ്ക്കില്ല

അത്രയ്ക്ക് ഉറപ്പോടെ ഒരുവൻ പറയുമ്പോൾ എങ്ങനെ രക്ഷപെട്ടു പുറത്തുവരും…പലവഴികൾ ആലോചിച്ചു, പക്ഷെ എല്ലാ വാതിലും ഹരിയേട്ടൻ കൊട്ടിയടച്ചു.

കുടുംബത്തിലുള്ളവരെ മുഴുവൻ വെറുപ്പിച്ചുകൊണ്ട് ഹരിയേട്ടൻ തന്നെയും ചേർത്തു പിടിച്ചു ഇറങ്ങിയത്,മുന്നോട്ട് ഇനി എന്താണ്ന്നു അവൾക്കൊരു ഊഹവുമില്ലായിരുന്നു
അവളുടെ മനമാകെ ശൂന്യമാണ്..

മുഖം തിരിച്ചു അരികിലിരിയ്ക്കുന്നവനെ ഒന്ന് നോക്കാൻ ആഗ്രഹമുണ്ട്. പക്ഷെ പേടിയാണ്.. ആരോ പിന്നിലേക്ക് വലിയ്ക്കും പോലെ ഒരു തോന്നൽ.

തോളിലവൻ പിടിച്ചപ്പോൾ ഭദ്ര ഞെട്ടി മുഖമുയർത്തി.

ഇറങ്ങി വാടോ.. നമ്മൾ രണ്ടാളും താമസിക്കുവാൻ പോകുന്നത് ഇനിയിവിടെയാണ്.

അത്യാവശ്യം തരക്കേടില്ലാത്ത ഒരു വീടിന്റെ മുന്നിൽ ആയിരുന്നു കാറ്‌ വന്നു നിന്നത് ……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button