മംഗല്യ താലി: ഭാഗം 34
രചന: കാശിനാഥൻ
പലപ്പോളും അവൻ
അവളോട് ചേർന്ന് വന്നപ്പോൾ ഭദ്ര പിന്നിലേക്ക് നീങ്ങി നിന്നു.
അവളുടെ വെപ്രാളമൊക്കെ കാണുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി പതുങ്ങിയിരുന്നു.
പാല് തിളച്ചുതൂവി പതഞ്ഞുപൊങ്ങിവന്നപ്പോൾ എന്താണെന്നറിയില്ല ഭദ്രയുടെ ഉള്ളിൽ ഒരു സന്തോഷം.
ഒരു ചെറിയ പുഞ്ചിരിയോടെ അവൾ മുഖം തിരിച്ചു ഹരിയെ നോക്കി.അവൻ തിരിച്ചും.
അരിയും പച്ചക്കറികളും ഒക്കെ പോളെട്ടൻ വാങ്ങികൊണ്ട് വന്നത്കൊണ്ട് അടുത്ത പരിപാടി അതായിരുന്നു.
ബീനചേച്ചി ഒരു ചെറിയ കലത്തിൽ വെള്ളം എടുത്തുകൊണ്ട് വന്നു. എന്നിട്ട് അത് അടുപ്പത്തു വെച്ചു.
ഭദ്രയെക്കൊണ്ട് തന്നെ അരി കഴുകി അടുപ്പത്തു ഇടുവിച്ചു.
ഭദ്രേ… സൂക്ഷിച്ചു, കൈ പൊള്ളിക്കരുത്..
തിളച്ച വെള്ളത്തിലേയ്ക്ക് കഴുകിയ അരി വാരിയിടുന്നവളെ കണ്ടപ്പോൾ ഹരിയ്ക്ക് ടെൻഷനായി.
അത് കണ്ടതും ബീനചേച്ചി ചിരിച്ചു.
ഞാനും പോളേട്ടനും കൂടി ഒന്നു പുറത്തു പോയിട്ട് വരാം, എന്തായാലും ചേച്ചി ഇവിടെ കാണുമല്ലോ അല്ലേ…
ഹരി പറഞ്ഞപ്പോൾ ബീന തലകുലുക്കി.
എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കുവാൻ ഭദ്രയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം അമ്മയോട് എങ്ങാനും എന്തെങ്കിലും വഴക്കിനു പോകുമോ എന്നാണ് അവളുടെ പേടി.. പിന്തിരിഞ്ഞു വന്നപ്പോഴേക്കും ഹരിയുടെ വണ്ടി സ്റ്റാർട്ട് ആവുന്ന ശബ്ദം അവൾ കേട്ടിരുന്നു..
സാമ്പാറിലേക്കുള്ള കഷ്ണങ്ങളൊക്കെ നുറുക്കി കൊണ്ടിരിക്കുകയാണ് ബീന ചേച്ചി. ഇത്തിരി കാബേജ് എടുത്ത് വെള്ളത്തിൽ ഇട്ടിട്ടുണ്ട്.
ചിരവ ഇല്ലല്ലോ എന്നുള്ളത് അപ്പോഴാണ് ബീന ഓർത്തത്. പെട്ടെന്ന് തന്നെ പോളിനെ വിളിച്ചു പറഞ്ഞു.
ഭദ്രയോട് സ്നേഹത്തോടെ ആയിരുന്നു ബീനയുടെ പെരുമാറ്റമൊക്കെ. പോളേട്ടൻ ഹരിയോടൊപ്പം കൂടിയിട്ട് ആറേഴു വർഷമായി എന്നൊക്കെ അവർ പറഞ്ഞു..
ഹരി വളരെ പാവമാണെന്നും, ആളുകൾക്കൊക്കെ അവനോട് വലിയ താല്പര്യമാണെന്നും, ഓഫീസിലെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന ഒരുപാട് ആളുകളെ ഹരി നന്നായി സഹായിക്കുമെന്നും,പണമുള്ളതായ യാതൊരുവിധ അഹങ്കാരവും ഇല്ലാത്ത നല്ലൊരു പയ്യനാണ് ഹരിയേന്നുമൊക്കെ ബീന ചേച്ചി വാചാലയായി..
എല്ലാം കേട്ടുകൊണ്ട് ഒരു ചെറിയ മന്ദസ്മിതത്തോടെ നിൽക്കുകയായിരുന്നു ഭദ്ര.
ഈ സമയത്ത് ഹരിയുടെ കാർ വന്നു നിന്നത് ടൗണിലെ പ്രസിദ്ധമായ ഒരു ജ്വല്ലറി ഷോപ്പിൽ ആയിരുന്നു. ഹരിയുടെ ഫ്രണ്ടിന്റെ ഷോപ്പാണ് അത്.
അവൻ കയറി ചെല്ലുന്നത് കണ്ടതും ഷോപ്പിന്റെ ഉടമയായ നവാസ് എഴുന്നേറ്റ് ഹരിയുടെ അടുത്തേക്ക് വന്നു. ഹരിയുടെ ഒരു ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് നവാസ്. രണ്ടാളും ഒരുമിച്ചായിരുന്നു പ്ലസ് ടു വരെ പഠനം.
ഹലോ…. എന്തൊക്കെയുണ്ട് ഹരി വിശേഷങ്ങൾ കുറച്ചുനാൾ ആയല്ലോ ഈ വഴിയൊക്കെ കണ്ടിട്ട്
നവാസ് അവന്റെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് പറയുകയാണ്
ഇത്തിരി ബിസിയായിരുന്നു, നാട്ടിൽ അങ്ങനെ ഇല്ലായിരുന്നെടാ, പിന്നെ നിനക്കറിയാലോ ഈ പെണ്ണുങ്ങളെപ്പോലെ നമ്മളാരും അധികം ഗോൾഡൊന്നും ഉപയോഗിക്കില്ലല്ലോടാ…
ഹ്മ്മ്.. അത് കറക്റ്റ് ആണ്,
ഈ ഭാഗത്തേക്ക് കൂടുതലും എത്തുന്നത് സ്ത്രീകൾ തന്നെയാണ്, പുരുഷന്മാർ വളരെ കമ്മിയാണ്.
നവാസ്, ഹരിയെയും കൂട്ടിക്കൊണ്ട് അവന്റെ പ്രൈവറ്റ് റൂമിലേക്ക് പോയി കുറച്ച് സമയം അവിടെയിരുന്ന് രണ്ടാളും കൂടി സംസാരിച്ചു.
ഹരിയുടെ വിവാഹം കഴിഞ്ഞു എന്നുള്ളത് നവാസ് അപ്പോഴാണ് അറിഞ്ഞത്.കേട്ടപ്പോൾ അവന് അത്ഭുതമായിരുന്നു. പെൺകുട്ടിയെ കുറിച്ചും അവളുടെ ഫാമിലിയെ കുറിച്ചും ഒക്കെ നവാസ് ഹരിയോട് ചോദിച്ചു.
നീ അറിയും നമ്മുടെ മംഗലത്ത് ഓർഫനേജ് ഇല്ലേ, അവിടെ വളർന്ന ഒരു പെൺകുട്ടിയാണ്, പേര് ഭദ്രലക്ഷ്മി, ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ ആയതേയുള്ളൂ, രണ്ടുമൂന്നു മാസം കൂടിയുണ്ട് അവളുടെ പഠനം പൂർത്തിയാകുവാൻ
ഹരി പറയുന്നത് കേട്ടുകൊണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് നവാസ്.
ഇത്രയും കോടീശ്വരനായ, വിദ്യാസമ്പന്നനായ, കാണാൻ സുമുഖനായ ഹരിയെപ്പോലെ ഒരാള് അതും തങ്ങളുടെ ഓർഫനേജിലെ ഒരു അന്തേവാസി പെൺകുട്ടിയെ, അച്ഛനും അമ്മയും ആരെന്നറിയാതെ, സ്വന്തമായി ഒരു മേൽവിലാസമില്ലാത്തവളെ, അവന്റെ പാതിയായി കൂടെ കൂട്ടി എന്നറിഞ്ഞപ്പോൾ നവാസ് തരിച്ചിരുന്നു പോയി..
ഹരി…… എനിക്കിപ്പോഴും അങ്ങോട്ട് വിശ്വസിക്കാനാവുന്നില്ല കേട്ടോടാ..
അവൻ ഹരിയുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് പറഞ്ഞു.
അത് കേട്ടതും അവൻ ഒന്നും മന്ദഹസിച്ചു..
ഞാനും സത്യത്തിൽ ഇപ്പോഴും വിശ്വസിച്ചിട്ടില്ലടാ, ഇങ്ങനെയൊക്കെ നടന്നു എന്നുള്ളത് പോലും. എന്റെ അമ്മയായിരുന്നു കേട്ടോ ഇതിൽ മുൻകൈ എടുത്തത്, എനിക്ക് ആദ്യമൊക്കെ അമ്മയോട് വല്ലാത്ത ദേഷ്യം ആയിരുന്നു, യാതൊരു പരിചയവുമില്ലാത്ത, ഒരിക്കൽപോലും നേരിട്ട് കണ്ടിട്ട് പോലും ഇല്ലാത്ത , ഒന്ന് സംസാരിച്ചിട്ട് പോലുമില്ലതെ എങ്ങനെയാണ് ഈ പെൺകുട്ടിയെ ഞാൻ അക്സെപ്റ്റ് ചെയ്യുന്നതെന്ന് ചോദിച്ച് അമ്മയോട് കുറെ വഴക്ക് ഉണ്ടാക്കി.. പക്ഷേ ഈ മൂന്ന് ദിവസം കൊണ്ട് ഞാൻ അവൾക്ക് അഡിക്റ്റ് ആയിപ്പോയടാ. അത്രയ്ക്ക് നല്ലൊരു പെൺകുട്ടിയാണ് ഭദ്ര.
ഈ ലോകത്തിൽ അവൾക്ക് സ്വന്തം എന്ന് പറയുവാൻ ഇപ്പോൾ ഈ ഞാൻ മാത്രമാണ് ഉള്ളത്.
ഇതുവരെയും സംഭവിച്ച കാര്യങ്ങൾ ഒന്നൊന്നായി ഹരി അവനോട് പറഞ്ഞു..
എല്ലാം കേട്ട്കൊണ്ട് തരിച്ചു നിൽക്കുകയാണ് നവാസ്
സത്യമാണോ ഹരി… ലക്ഷ്മിയാന്റി ഇങ്ങനെയൊക്കെ ഈ പെൺകുട്ടിയോട് പെരുമാറിയോടാ..
ഹ്മ്മ്….നീ ഉദ്ദേശിക്കുന്നതിലും വളരെ ക്രൂരമായിട്ട്. ഇനി എന്റെ ഭദ്രയേഅമ്മയ്ക്ക് തട്ടി കളിക്കുവാൻ കൊടുക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് അവളെയും വിളിച്ചുകൊണ്ട് ഞാൻ പോന്നതാടാ… ഈ ഹരിക്ക് ജീവനുള്ളിടത്തോളം കാലം ഭദ്ര എന്റെ ഒപ്പം സുരക്ഷിതയായി കാണണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
കുറച്ച് സമയം കൂടി നവാസിനോട് സംസാരിച്ചിരുന്നിട്ട് ഹരി എഴുന്നേറ്റു..
2ചെറിയ കമ്പിവളകളും, ഒരു കാപ്പും, പിന്നെ രണ്ട് മൂന്നു ജോഡി കമ്മലുകൾ, രണ്ട് പവന്റെ ചെറിയ മാല, രണ്ടുമൂന്ന് മോതിരങ്ങൾ, ഒരു ജോഡി കൊലുസ്….
ഇത്രയും ആയിരുന്നു ഭദ്രയ്ക്ക് വേണ്ടി ഹരി പർച്ചേസ് ചെയ്തത്.
എല്ലാം വാങ്ങിക്കൊണ്ട് നവാസിനോട് യാത്ര പറഞ്ഞു അവിടെനിന്ന് ഇറങ്ങുമ്പോൾ ഹരിക്കു വല്ലാത്തൊരു സന്തോഷം തോന്നി… താൻ വാങ്ങിയ ആഭരണങ്ങളൊക്കെ അവൾക്ക് എത്രയും പെട്ടെന്ന് കൈമാറുവാൻ അവന്റെ ഉള്ളം ആർത്തിരമ്പി…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…