Novel

മംഗല്യ താലി: ഭാഗം 36

രചന: കാശിനാഥൻ

തിരികെ വീട്ടിലേക്ക് മടങ്ങി വരുമ്പോൾ ഒരു സൂപ്പർ മാർക്കറ്റിൽ കയറി പോളേട്ടൻ ഭാര്യ വിളിച്ചു പറഞ്ഞ കുറെയേറെ സാധനങ്ങൾ കൂടി വാങ്ങിക്കൂട്ടി. തിടുക്കപ്പെട്ട പോന്നതായതുകൊണ്ട് കുറേ ഐറ്റംസ് വിട്ടുപോയിരുന്നു. ഭക്ഷണമൊക്കെ പാകം ചെയ്യുവാൻ തുടങ്ങിയപ്പോഴാണ് സത്യത്തിൽ ബീനയും ഓരോന്നൊക്കെ ഓർത്തത്. അപ്പോൾ തന്നെ ലിസ്റ്റ് വിളിച്ചു പറയുകയായിരുന്നു പോളിനോട്..

വീട്ടിലേക്ക് ഇവയെല്ലാം എത്തിച്ചശേഷം ഹരിക്ക് ഓഫീസിലേക്ക് ഒന്ന് പോണം. കാരണം അവൻ ഏറ്റെടുത്ത ഒന്ന് രണ്ട് വർക്കുകൾ ഉണ്ട്.. അതിന്റെ കുറച്ചു പ്രോജക്ട് വർക്ക് ബാക്കിയുണ്ടായിരുന്നു. തന്റെ സ്റ്റാഫിനോട് എല്ലാം ഒന്ന് പറഞ്ഞു ഏൽപ്പിച്ചിട്ട് പെട്ടെന്ന് തിരികെ പോരുവാൻ ആണ് അവന്റെ പ്ലാൻ.

ഹരി ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും ഏകദേശം 10 20 മിനിറ്റിൽ താഴെ ആകുള്ളൂ ഓഫീസിലേക്ക് എത്തുവാൻ.

രണ്ടാളും തിരികെ വീട്ടിൽ എത്തിയപ്പോൾ, ചോറും സാമ്പാറും ഒക്കെ റെഡിയായിട്ടുണ്ട്.

താൻ സർപ്രൈസ് ആയിട്ട് വാങ്ങിയ ആഭരണങ്ങളൊക്കെ ഭദ്രയ്ക്ക് രാത്രിയിൽ കൊടുക്കാം എന്നാണ് ഹരിയുടെ പ്ലാൻ. അതുകൊണ്ട് അതെല്ലാം അവൻ കാറിൽ തന്നെ വെച്ചു,,

ബീന ചേച്ചിയോടൊപ്പം അടുക്കളയിലായിരുന്നു ഭദ്ര. ഹരിയെ കണ്ടതും അവൾ ചെറുതായൊന്ന് മന്ദഹസിച്ചു.

ബീനേ.. M നീ പറഞ്ഞ സാധനങ്ങളൊക്കെ ഉണ്ടോന്ന് നോക്കിയേ. ഇനി എന്തെങ്കിലും വാങ്ങണമെങ്കിൽ പറഞ്ഞാൽ മതി കേട്ടോ, ഹരിക്ക് ഓഫീസിലേക്ക് ഒന്നു പോകണം…

ഓരോന്നൊക്കെ എടുത്തും പെറുക്കിയും വരുമ്പോഴാണ് ഓർക്കുന്നത്,,, നോക്കട്ടെ കെട്ടോ.

ബീന ഭർത്താവിനു മറുപടി നൽകി.

സീമയെങ്ങാനും വിളിച്ചായിരുന്നോ, അമ്മച്ചി ഭക്ഷണം ഒക്കെ കഴിച്ചോ ആവോ.
അയാളോട് പറഞ്ഞുകൊണ്ട് ബീന വെളിയിലേക്ക് ഇറങ്ങിപ്പോയി.

ഭദ്രാ… ഞാൻ ഓഫീസിൽ പോയിട്ട് എത്രയും പെട്ടെന്ന് വരാം, തനിക്ക് കുറച്ച് ഡ്രസ്സ് ഒക്കെ വാങ്ങണ്ടേ, വൈകുന്നേരം നമുക്ക് ഒരു ഷോപ്പിങ്ങിന് പോകാം കേട്ടോ..
ഹരി ഭദ്രയെ നോക്കി പറഞ്ഞു

ഹ്മ്മ്….
അവൾ തലകുലുക്കി.

ഭദ്രയ്ക്കായ് മഹാലക്ഷ്മി വാങ്ങിച്ചു കൂട്ടിയിരുന്ന ഒന്നും തന്നെ ഹരി എടുത്തു കൊണ്ടുവന്നിരുന്നില്ല.. ആകെക്കൂടി അവൾ ഇട്ടിരുന്ന വേഷവും താൻ അണിയിച്ച താലിമാലയും മാത്രമായിട്ടാണ് മംഗലത്ത് വീട്ടിൽ നിന്നും തന്റെ കൈയും പിടിച്ച് ഭദ്ര ഇറങ്ങിയത് എന്ന് ഹരി ഓർത്തു.

ഈ വീടൊക്കെ തനിക്ക് ഇഷ്ടമായോ ഭദ്ര..

ഹ്മ്മ്… ഇഷ്ടമായി.

പിന്നെന്താ തന്റെ മുഖത്ത് ഒരു സന്തോഷമില്ലാത്തത്, ഒന്ന് ചിരിക്കടോ ഭാര്യേ….ഒന്നുല്ലെങ്കിലും സുന്ദരനും സുമുഖനും സർവോപരി സൽഗുണ സമ്പന്നനുമായ ഒരു ഭർത്താവിനെ തനിക്ക് കിട്ടിയില്ലേ. പിന്നെന്താ…

ഹരിയുടെ പറച്ചിൽ കേട്ടപ്പോൾ ഒരു വിളറിയ ചിരി ചിരിച്ചതല്ലാതെ ഭദ്ര മറുപടിയൊന്നും പറഞ്ഞില്ല..

സ്വീകരണ മുറിയിൽ ഇരുന്ന് ഹരിയുടെ ഫോൺ റിങ്‌ ചെയ്തപ്പോൾ അവൻ അതെടുക്കാനായായി പോയി.

പോളേട്ടൻ വന്നിട്ട് ചിരവയൊക്കെ പിടിപ്പിച്ചു കൊടുക്കുകയാണ്.. അയാൾ വാങ്ങിക്കൊണ്ട്വന്ന പാത്രങ്ങളും മറ്റു ബീന അടുക്കിപെറുക്കിവെച്ചു.

എന്നിട്ട് ബാക്കി കറികൾ ഒക്കെ ഉണ്ടാക്കി.

ഊണ് കഴിച്ചിട്ട് പോകാമെന്ന് ഹരിയോട് പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല. ഓഫീസിൽ ചെന്നിട്ട് അല്പം ധൃതി ഉണ്ടെന്നും പറഞ്ഞ് ഹരി പോളേട്ടനെയും കൂട്ടി വേഗം ഇറങ്ങി.

അവന്റെ വണ്ടി അകന്നു പോകുന്നത് അടുക്കളയിലെ തുറന്നിട്ട ജനാലയിൽ കൂടി ഭദ്ര നോക്കികണ്ടു…

താൻ ഒരാൾ കാരണം ആ പാവം എത്രമാത്രം ബുദ്ധിമുട്ടുന്നുണ്ടെന്ന് ഓർക്കുംതോറും അവൾക്ക് സങ്കടം തോന്നി.

മോളെ…..
ബീന ചേച്ചി വന്നു വിളിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി.

മോൾക്ക് വിശക്കുന്നുണ്ടോ… ഉണ്ടെങ്കിൽ ഊണ് കഴിച്ചോളൂട്ടൊ.

ഹേയ് ഇല്ല ചേച്ചി… ഹരിയേട്ടൻ വരട്ടെ… എന്നിട്ട് മതി.
അവൾ പറഞ്ഞു.

***

വെറുമൊരു പീറ പെണ്ണിന്റെ പേരിൽ,എന്നെ നിഷ്പ്രയാസം തള്ളിപ്പറഞ്ഞുകൊണ്ട്, ഇറങ്ങിപ്പോയവൻ ആണ്… മൂന്നുദിവസത്തെ പരിചയ മാത്രമേ അവന് അവളുമായി ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അവൾ അവനെ മയക്കി കളഞ്ഞു. ഇല്ല…. അവളെ ഞാൻ വെറുതെ വിടില്ല. ഹരിയെ ഇവിടെ തിരിച്ചെത്തിക്കുവാൻ വേണ്ടി ഏതു തരംതാഴ്ന്ന കളിയും ഞാൻ കളിക്കും..

മകന്റെ റിസപ്ഷനു പങ്കെടുക്കുവാനായി റെഡി ആയികൊണ്ടിരിക്കുകയാണ് മഹാലക്ഷ്മി.. ഒരു പ്രധാന മേക്കപ്പ് ആർട്ടിസ്റ്റാണ് അവരെ ഒരുക്കിക്കൊണ്ടിരിക്കിന്നത്.അവർ ഓരോരോ സജഷൻസ് ഒക്കെ മഹാലക്ഷ്മിയോട് ചോദിക്കുന്നുണ്ട്, എല്ലാത്തിനും മഹാലക്ഷ്മി ഓക്കേ പറയുന്നുമുണ്ട്.പക്ഷേ അവരുടെ മനസ്സ് ഇവിടെയൊന്നും അല്ലായിരുന്നു..

അമ്മയെ റെഡിയാക്കുവാൻ വേണ്ടി ഇങ്ങോട്ട് ആളെ എത്തിക്കുന്നുണ്ടായിരുന്നെങ്കിൽ, എന്നോടും ഒരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ അനിയേട്ടാ, ഇത് വെറുതെ വെളുപ്പാൻകാലത്തെ ഞാൻ ഇവിടുന്ന് ഒരുങ്ങിക്കെട്ടി മേക്കപ്പ് സ്റ്റുഡിയോയിലേക്ക്പോയി.. നോക്കിക്കേ ഇപ്പോൾതന്നെ എല്ലാം ഫേയ്ഡ് ആയികഴിഞ്ഞു.

തൊട്ടപ്പുറത്തെ റൂമിൽ ഇരുന്നു ഐശ്വര്യ അനിരുദ്ധനെ നോക്കി പിറുപിറുത്തു..

അമ്മയന്തെങ്കിലും ചെയ്യട്ടെ,,, താൻ നല്ല അടിപൊളി ആയിട്ടല്ലേ ഒരുങ്ങി വന്നിരിക്കുന്നത്, ദേ ഈ മിററിലേക്ക് ഒന്ന് നോക്കിക്കേ, തന്റെ മേക്കപ്പ് ഒക്കെ എവിടെയാ ഫെയ്ഡ് ആയിരിക്കുന്നത്,,,,

അനിരുദ്ധൻ അവളെ പിടിച്ച് കണ്ണാടിയുടെ മുന്നിലേക്ക് തിരിച്ചു നിർത്തി..

തന്റെ പ്രതിബിംബം കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ഇത്രയൊക്കെ സുന്ദരിയായാൽ പോരെ പെണ്ണേ നിനക്ക്, ഞാനല്ലാതെ മറ്റാരെങ്കിലുമൊക്കെ കണ്ണ് വയ്ക്കാനാണോ നിന്റെ പ്ലാൻ. അതൊന്നും വേണ്ട കേട്ടോ, എന്റെ പ്രോപ്പർട്ടി എനിയ്ക്ക് മാത്രം സ്വന്തമാണ്, ഞാൻ ഇത്തിരി സെൽഫിഷ് ആണെന്ന് കരുതിക്കോന്നേ, നൊ പ്രോബ്ലം

അവൻ ശബ്ദം താഴ്ത്തി പറഞ്ഞപ്പോൾ ഐശ്വര്യയുടെ മുഖമൊക്കെ വീണ്ടും ചുവന്നു തുടുത്തു..

അതേയ്…. രണ്ടുമൂന്നുദിവസം എന്നെ പറ്റിച്ചു നടന്നു, ഇനിയത് നടക്കുല്ല കേട്ടോ….. വികാരവിചാരങ്ങളൊക്കെ ആവശ്യത്തിലേറെയുള്ളയൊരുൻ
തന്നേയാണ് ഞാനും…

അവൻ വീണ്ടും പറഞ്ഞപ്പോൾ അവളുടെ മുഖത്ത് നാണം…

ഒന്ന് പോ അനിയേട്ടാ…. വേണ്ടാത്ത വർത്താനം പറഞ്ഞോണ്ട് നിൽക്കുന്നു…

വേണ്ടാത്ത വർത്തമാനമോ….. അതാണ് വേണ്ടത്, ഫാമിലി ലൈഫിലെ അടിത്തറ എന്ന് പറയുന്നത് അതാണ് പെണ്ണേ… ഇതിനെക്കുറിച്ചൊന്നും നിനക്കറിയില്ലല്ലേ… കുഴപ്പമില്ലന്നേ.. ഒക്കെ പഠിപ്പിച്ചു തരാം നല്ല വ്യക്തമായിട്ട്….

അനിരുദ്ധൻ പിന്നെയും പറഞ്ഞപ്പോൾ ഐശ്വര്യ അവനെ തള്ളിമാറ്റിയിട്ട് ഇറങ്ങി പ്പോയ്

അപ്പോഴേക്കും തന്റെ തലയിൽ കൈവച്ചുകൊണ്ട് അനിരുദ്ധൻ കിടക്കയിലേക്ക് ഇരുന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Related Articles

Back to top button
error: Content is protected !!