മംഗല്യ താലി: ഭാഗം 38

രചന: കാശിനാഥൻ
ഞാൻ കാരണമല്ലേ ഹരിയേട്ടന് ഇന്നവിടെ പങ്കെടുക്കുവാൻ പോലും പറ്റാത്ത അവസ്ഥ വന്നത്. ഹരിയേട്ടന്റെ കുടുംബത്തിലെ ആളുകളൊക്കെ എത്തിച്ചേരുന്ന ചടങ്ങല്ലേ ഇത്.എല്ലാവരും ഹരിയേട്ടനെ പറ്റി ചോദിക്കില്ലേ… എന്തെങ്കിലുമൊക്കെ നുണകൾ അനിയേട്ടൻ അവരോടൊക്കെ പറയേണ്ടി വരും. ഒന്നും വേണ്ടിയിരുന്നില്ല ഹരിയേട്ടാ…. സത്യത്തിൽ ഇതൊക്കെ ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമവും വീർപ്പുമുട്ടലുമാണ്
അവൾ സാവധാനം അവനോട് പറഞ്ഞു
അതിനേക്കാൾ ഒക്കെ വലുതായി എനിക്ക് എന്റെ ഒപ്പം ഭദ്രലക്ഷ്മി ഉണ്ടല്ലോ…അതുമതിടൊ.. അത് മാത്രം മതി. ഈ ഹരി ഫുള്ളി സാറ്റിസ്ഫൈഡ് ആണ്… സത്യം
തെളിമയാർന്ന ശബ്ദത്തിൽ അവൻ അവളെ നോക്കി പറഞ്ഞു..
ഭക്ഷണം കഴിക്കാതെ കൊണ്ട് വെറുതെ വിരൽ ഓടിച്ചിരിക്കുകയാണ് ഭദ്ര.
എടോ…. വേഗം കഴിക്കാൻ നോക്ക്, എന്നിട്ട് നമുക്കൊരു സ്ഥലം വരെ പോകുവാനുണ്ട്. തനിക്ക് ഡ്രസ്സ് ഒന്നും ഇല്ലല്ലോ…
ഞാൻ എവിടേക്കുമില്ല ഹരിയേട്ടാ..പ്ലീസ്..
ദയനീയമായി ഭദ്ര ഹരിയെ നോക്കി .
എനിക്ക് തന്റെ അളവുകളൊന്നും അറിയില്ല ഭദ്ര… അത് അറിയിച്ചു തന്നിട്ടാണെങ്കിൽ ഓക്കേ ഞാൻ വാങ്ങിക്കൊണ്ടു വരാം. എനിക്ക് വേറെ പ്രശ്നമൊന്നുമില്ല… ഇതിപ്പോ അല്ലാണ്ട് എങ്ങനെയാ..ഞാനവിടെ ചെന്നിട്ട് അവരോട് എന്തുപറയാനാ..
ഹരി പെട്ടെന്ന് പറഞ്ഞതും ഭദ്ര അവനെ ഉറ്റുനോക്കി.
അവന്റെ മുഖത്ത് കുസൃതി കലർന്ന ഒരു പ്രണയ ഭാവമായിരുന്നു നിഴലിച്ചു നിന്നത്..ഒപ്പം ഒരു നറു പുഞ്ചിരിയും
അത് അവൾക്കായി മാത്രമായിരുന്നു
എന്താ പെണ്ണേ ഇങ്ങനെ മിഴിച്ചു നിൽക്കുന്നത്… വേഗം കഴിക്കാൻ നോക്ക്.. അളവുകൾ അറിയിച്ചു തരുന്നുണ്ടോ ആവോ…അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ നോക്കി കണ്ടുപിടിച്ചോളാം.. പോരെ ഭദ്ര
അവന്റെ ചോദ്യത്തിലെ ധ്വനി മനസ്സിലായതും ഭദ്രയ്ക്ക് ശ്വാസം പോലും എടുക്കൻ ബുദ്ധിമുട്ട് തോന്നി.
താൻ പേടിക്കേണ്ടന്നേ ഇതൊക്കെ എല്ലായിടത്തും നടക്കുന്ന കാര്യമല്ലേ.. ഒന്നുമില്ലെങ്കിലും തന്റെ ഭർത്താവ് അല്ലേടോ.
അവളുടെ നോട്ടം കണ്ടതും അവനു വീണ്ടും ചിരി പൊട്ടി
ഞാൻ…. ഞാനും കൂടി വന്നോളാം. നമുക്ക് ഒരുമിച്ച് പോകാം ഹരിയേട്ടാ.
പാവം പെണ്ണ്… വളരെ നിസഹായത്തോടെ അവനെ നോക്കി പറഞ്ഞു..
സാരമില്ലെന്നേ താൻ അകേ റ്റയേഡ് ആയില്ലേ, ഇനിയിപ്പോ താൻ വന്നില്ലെങ്കിലും കുഴപ്പമില്ല, ഞാൻ പോയിട്ട് വരാം… ഭക്ഷണം കഴിച്ചിട്ട് ആ റൂമിലേക്ക് ഒന്നു വന്നാൽമതി.
പിന്നെയും അവളെ ഇളക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
പക്ഷേ പിന്നീട് ഒന്നും അവനോട് പറഞ്ഞതേയില്ല.
കഴിച്ചശേഷം,ഹരി എഴുന്നേറ്റ് കൈ കഴുകാൻ ആയിപ്പോയി. ആ തക്കത്തിന് അവൾ ഇരുവരുടെയും പാത്രങ്ങളും എടുത്ത് അടുക്കളയിലേക്കും.
എല്ലാം കഴുകി കമഴ്ത്തി വെച്ചശേഷം കൈ കഴുകി തുടച്ചുകൊണ്ട് അവൾ തിരിഞ്ഞപ്പോൾ ഹരി ആരെയോ ഫോണിൽ വിളിച്ച് എന്തൊക്കെയോ സംസാരിക്കുന്നത് കേൾക്കാം.
ഹരിയേട്ടൻ പറഞ്ഞത് സത്യമാണ് തനിക്ക് ഡ്രസ്സ് ഒന്നുമില്ല, കാലത്തെ കുളികഴിഞ്ഞ് മാറ്റി ധരിച്ചതാണ് ഇത്..
ഭദ്ര സാവധാനത്തിൽ അവന്റെ അരികിലേക്ക് ചെന്നു
എന്തോ ഹരിയുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു.
ഹരിയേട്ടാ, എന്തുപറ്റി? എന്തെങ്കിലും പ്രശ്നമുണ്ടോ..
ചോദിക്കാതിരിക്കാൻ ആയില്ല അവൾക്ക്.
ഹേയ്.. ഒന്നുല്ല.. കുറച്ച് ഒഫീഷ്യൽ മാറ്റേഴ്സ്. താൻ റെഡിയാകും നമുക്ക് പോയിട്ട് പെട്ടെന്ന് വരാം.
ഹരി പറഞ്ഞതും ഭദ്ര മുറിയിലേക്ക് പോയി.
വാഷ്റൂമിൽ കേറി ഒന്നു ഫ്രഷ് ആയി, ശേഷം അതേ ഡ്രസ്സ് തന്നെയിട്ടു.എന്നിട്ട് തല മുടിയൊക്കെ ഒന്നു അഴിച്ചു പിന്നി മെടഞ്ഞു.
നെറുകയിൽ സിന്ദൂരം മാഞ്ഞു തുടങ്ങിയിരിക്കുന്നു.
അത് മാത്രം വാങ്ങണമെന്ന് ഒരു മോഹം തോന്നി.
ആഹ് റെഡി ആയോ ഭദ്രാ..
ഹമ്
എന്നാപ്പിന്നെ ഇറങ്ങാമല്ലേ.. നേരം നാലുമണി കഴിഞ്ഞു.
ഹരി അപ്പോളും ഒരു ടാക്സി വിളിച്ചാരുന്നു. അതിലാണ് അവർ ടൗണിലേയ്ക്ക് പോയതും.
അത്യാവശ്യ വലിയ ഒരു ഷോപ്പിൽ ആയിരുന്നു അവൻ ഭദ്രയുമായി കയറിയത്…
കുറെയേറെ ഡ്രസ്സുകൾ അവൻ ഭദ്രയ്ക്കായി വാങ്ങിക്കൂട്ടി. ഇത്രയൊന്നും വേണ്ടെന്ന് അവൾ ഒരുപാട് പറഞ്ഞുവെങ്കിലും ഹരി സമ്മതിച്ചില്ല.
ചുരിദാറുകൾ, ഒന്ന് രണ്ട് സാരി, സെറ്റുമുണ്ട്, പിന്നെ വീട്ടിലേയ്ക്കിടുവാനുള്ള ഡ്രസ്സുകൾ.അങ്ങനെ ഒരുപാട്.
അതിനുശേഷം അവൾക്ക് നാലഞ്ചു ജോഡി ചെരുപ്പുകളും, വാങ്ങി.
പിന്നീട് നേരെ പോയത് ഒരു മേക്കപ്പ് സ്റ്റുഡിയോയിൽ ആണ്.
അവിടെ നിന്നും എന്തൊക്കെയോ ക്രീമുകളും, പെർഫ്യൂംമും, ഫേസ് വാഷും ബോഡി ലോഷനും, മേക്കപ്പ് ഐറ്റംസ് ഒക്കെ വാങ്ങി.
നീ എന്തെങ്കിലും മേടിക്കണോ മാഡത്തിന്..?
സെയിൽസ്ഗേൾ ചോദിച്ചതും അവളൊന്നു പരങ്ങുന്നതായി കണ്ടു..
ഭദ്ര തനിക്ക് എന്തെങ്കിലും വാങ്ങണോ…?
അവൻ ചോദിച്ചപ്പോൾ അവൾ മടിച്ചു മടിച്ച് തല കുലുക്കി.
എന്താടോ എന്താണെങ്കിലും വാങ്ങിച്ചോളൂ.
ഹരി അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
ഒരു കുങ്കുമം വേണമായിരുന്നു.
ഭദ്ര പതിഞ്ഞ ശബ്ദത്തിൽ ആ പെൺകുട്ടിയോട് അവശ്യപ്പെട്ടു.
അവൾ പറയുന്നത് കേട്ടപ്പോൾ ഹരിയുടെ അധരത്തിൽ ഒരു നനുത്ത ചിരി വിരിഞ്ഞു..
ഷോപ്പിങ്ങിനു ശേഷം രണ്ടാളും നേരെ പോയത് ഒരു റസ്റ്റോറന്റിലേക്ക് ആയിരുന്നു.
സത്യത്തിൽ ഭദ്രയ്ക്ക് ഇതൊക്കെ വലിയ മടിയായിരുന്നു. താ ൻ വലിഞ്ഞു കയറി വന്നവൾ എന്നപോലെ അവനോടൊപ്പം നടക്കുമ്പോൾ അവൾക്ക് തോന്നി..
റസ്റ്റോറന്റിലേക്ക് കയറി ചെന്നപ്പോൾ ഹരിയെ വളരെ ഭവ്യതയോടെ അവരൊക്കെ നോക്കുന്നത് ഭദ്ര കണ്ടു..
കോട്ടും സ്യൂട്ടും ഒക്കെ ഇട്ട് ഒരു തടിച്ച മനുഷ്യൻ അവന്റെ അടുത്തേക്ക് വന്നു..
രണ്ടാളും കൂടി ഇംഗ്ലീഷിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.അവൾക്ക് അതിന്റെ അറ്റവും മുറിയുമൊക്കെ എന്തൊക്കെയോ മനസ്സിലായി..
വൈഫ് ആണെന്നും പറഞ്ഞുകൊണ്ട് ഹരി തന്റെ അരികിൽ നിന്ന ഭദ്രയേ ചേർത്തുപിടിച്ചുകൊണ്ട് പരിചയപ്പെടുത്തിയപ്പോൾ ആ മനുഷ്യൻ ഭദ്രയുടെ നേർക്ക് കൈകൾ കൂപ്പി. അവൾ തിരിച്ചും അതുപോലെ തന്നെ ചെയ്തു.
ചേർന്നു നിൽക്കുമ്പോൾ ഹരിയുടെ നെഞ്ചോരം മാത്രമേ അവൾ ഉണ്ടായിരുന്നുള്ളൂ..
ഒരു കോഴിക്കുഞ്ഞിനെ പോലെ പതിങ്ങി നിൽക്കുകയാണ് അവൾ.
വേറെയും പലപല ആളുകളൊക്കെ എഴുന്നേറ്റ് വന്ന് ഹരിയോട് സംസാരിക്കുന്നത് കണ്ട് ഭദ്ര അവന്റെ അരികിൽ പതുങ്ങി നിന്നു.
സത്യത്തിൽ അവനോട് ചേർന്ന് അങ്ങനെ നിന്നപ്പോൾ ആദ്യമായി അവൾക്കൊരു സുരക്ഷിതത്വം തോന്നിപ്പോയ്.
അവരോടൊക്കെ കുറച്ച് സമയം കൂടി സംസാരിച്ച ശേഷം ഹരി ഭദ്രേയും കൂട്ടി ഭക്ഷണം കഴിക്കുവാനായി അകത്തേക്ക് കയറിപ്പോയി.
അത്രയും വലിയൊരു റസ്റ്റോറന്റിൽ അവനോടൊപ്പം ഇരുന്ന് കഴിക്കുമ്പോൾ ഭദ്രയ്ക്ക് ഇതൊക്കെ സ്വപ്നമാണോ അതോ സത്യമാണോ എന്നുള്ള സംശയം ആയിരുന്നു..
അവളുടെ നോട്ടവും ഭാവവും ഒക്കെ കാണുമ്പോൾ ഹരിയുടെ ഹൃദയത്തിൽ ഒരു വാത്സല്യം കലർന്ന പ്രണയമാണ് തോന്നിയത്…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…