മംഗല്യ താലി: ഭാഗം 39
രചന: കാശിനാഥൻ
റെസ്റ്റോറന്റൽ നിന്നു ഇറങ്ങിയപ്പോൾ നേരം ഒരുപാട് ആയിരുന്നു.
ശോ.. ഒരുപാട് വൈകില്ലോ.
ഭദ്ര തന്നത്താനെ പിറുപിറുത്തു.
ഇനി നേരെ ചെന്നിട്ട് കുളിയോക്കെ കഴിഞ്ഞു ഒരൊറ്റ കിടപ്പ്. അപ്പൊ പ്രോബ്ലം ഇല്ലാലോ ഭദ്രക്കുട്ടി.
ഹരി മറുപടിയും കൊടുത്തു.
ടാക്സി വിളിച്ചു തന്നെയാണ് അവർ മടങ്ങിയതും.
വീട്ടിൽ എത്തിയപ്പോൾ പത്തുമണി ആവാറായി.
അടുത്തൊക്കെ അത്യാവശ്യ വീടുകളൊക്കെ ഉണ്ട്.
അവിടെവിടേയായി ലൈറ്റ് തെളിഞ്ഞു നിൽപ്പുണ്ട്.
ടാക്സി ചാർജും കൊടുത്തു അയാളെ പറഞ്ഞയച്ച ശേഷം ഹരിയും ഭദ്രയും കൂടി പതിയെ വീട്ടിലേക്ക് കയറി.
ഹരിയേട്ടാ….
ഹ്മ്മ്….എന്താടോ
ഏട്ടന് കഴിക്കാൻ എന്തേലും വേണോയിനി?
ഹേയ്… ഒന്നും വേണ്ട, ഇന്നത്തെ കഴിയ്ക്കൽ ഇത്തിരി കൂടി പോയില്ലേ പെണ്ണേ…
അവൻ ചിരിയോടെ പറഞ്ഞു.
എന്നാൽപ്പിന്നെ ബാക്കി ഫുഡ് എടുത്തു ഫ്രിഡ്ജിലേയ്ക്ക് വെച്ചേക്കാം അല്ലേ.
ആഹ് വെച്ചോളൂ..
അവൻ പറഞ്ഞപ്പോൾ ഭദ്ര അടുക്കളയിലേക്ക് പോയ്
ചോറും കറികളും ഒക്കെയെടുത്തു ഫ്രിഡ്ജിൽ വെച്ചു.
റൂമിൽ എത്തിയപ്പോൾ ഹരി കുളിയ്ക്കുവാണ്.
ഓഹ്… ഒരു ദിവസം ഇത് എത്ര കുളിയാണ് കുളിയ്ക്കുന്നെ..ഭയങ്കരംതന്നെ….
ഭദ്ര ഓർത്തുകൊണ്ട് ബെഡിൽ ഇരുന്നു.
മൂളിപ്പാട്ടൊക്കെ പാടി ആസ്വദിച്ചു കുളിയ്ക്കുകയാണ് ഹരി.
അത് കേട്ട്കൊണ്ട് ഒരു നനുത്ത ചിരിയോട് ഭദ്രയങ്ങനെയിരുന്നു.
ഹരി വാങ്ങികൊടുത്ത ഡ്രസ്സ് എടുത്തു എല്ലാം കബോഡിൽ അടുക്കി വെച്ചാലോയെന്ന് ഭദ്ര ഓർത്തു.
ഇനി അടുക്കിപെറുക്കി വെയ്ക്കാനൊന്നും നിൽക്കണ്ട.പോയ് കുളിച്ചു വാ പെണ്ണേ.കിടക്കണ്ടേ നമുക്ക്
കൊണ്ട് വന്ന പാക്കറ്റുകൾ ഒക്കെ പൊട്ടിയ്ക്കാൻ തുടങ്ങിയ ഭദ്രയേ നോക്കി കുളിയൊക്കെ കഴിഞ്ഞു ഇറങ്ങിവന്ന ഹരി പറഞ്ഞു..
കിടക്കണ്ടേ നമുക്ക് എന്ന് അവൻ പറഞ്ഞപ്പോൾ ഭദ്രയൊന്നു ഞെട്ടി. അവൾക്ക് ഇത്തിരി പേടിതോന്നിപ്പോയ് എന്നതാണ് സത്യം.
തന്നെനോക്കി ഉമിനീര് ഇറക്കാൻ പാട്പെടുന്നവളെ കണ്ടതും അവനൊന്നു കണ്ണിറുക്കി കാണിച്ചു.
പോയ് കുളിച്ചിട്ട് വാ കൊച്ചേ,,, കുറച്ചു പരിപാടിയുള്ളതാ കേട്ടോ.
അവൻ പിന്നെയും പറഞ്ഞു.എന്നിട്ട് റൂമിൽ നിന്നും ഇറങ്ങിപ്പോയ്.
ഒരു കവർ പൊട്ടിച്ചശേഷം അതിൽ നിന്നു ലാവൻഡർ നിറമുള്ള ടോപ്പും പാവടയുമെടുത്തുവൾ, എന്നിട്ട് വേഗം വാഷ്റൂമിലേക്ക് പോയ്.
**
വിവാഹ ഫങ്ക്ഷനൊക്കെ കഴിഞ്ഞു മംഗലത്തു വീട്ടിൽ എല്ലാവരും തിരിച്ചെത്തിയപ്പോൾ രാത്രി പതിനൊന്നു മണി ആയിരുന്നു.
ഒൻപതര വരെയാണ് ടൈം പറഞ്ഞത്, പക്ഷെ പല ആളുകളും എത്തി ചേർന്നപ്പോൾ വൈകി.
അനിരുദ്ധന്റെ കുറച്ചു ബെസ്റ്റ് ഫ്രെണ്ട്സ്..
തങ്ങൾ ഇത്ര ദൂരം കഴിഞ്ഞുന്നു അവരൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതുകൊണ്ട് അവർ വരുവാൻ വേണ്ടി അനി വെയിറ്റ് ചെയ്യുവായിരുന്നു..
ഐശ്വര്യയാണെങ്കിൽ സത്യത്തിൽ മടുത്തു വശംകെട്ടു എന്ന് വേണം പറയാന്..
കാലത്തെ മുതൽ ഒരുങ്ങികെട്ടിയുള്ള ഈ നിൽപ്പ്, അതവളെ ഒരുപാട് ക്ഷീണിതയാക്കിരുന്നു.
അനിയേട്ടാ… അമ്മയ്ക്ക് ഒരു പ്രശ്നോമില്ല കെട്ടോ, എത്ര നേരം വേണേലും ആളങ്ങനെ ചിരിച്ചോണ്ട് നിന്നോളും.എന്റെ മമ്മിയ്ക്ക് അതിശയമായിരുന്നു. ഇതെങ്ങനെ സാധിക്കുന്നുന്നു എന്നോട് ചോദിച്ചു.
വേഷമൊക്കെ മാറ്റി, ചെറു ചൂട്വെള്ളത്തിൽ ഒരു കുളിയൊക്കെ കഴിഞ്ഞു വന്നിട്ട് സുതാര്യമായ ഒരു സ്ലീവ്ലെസ്സ് ടോപ്പും ഇട്ടുകൊണ്ടു കിടക്കുകയാണ് ഐശ്വര്യ..
ഹ്മ്മ്… അമ്മയങ്ങനെയാ..അമ്മയ്ക്ക് ഇതൊന്നുമൊരു പ്രശ്നമേയല്ല.
അവൻ മറുപടിയും കൊടുത്തു.
ഹരിയുടെ നമ്പറിൽ കാൾ ചെയ്യാൻ കുറേ നേരമായിട്ട് നോക്കുന്നുണ്ട്, പക്ഷെ കിട്ടുന്നില്ല.
വന്ന അതിഥികളിൽ ഏറിയ പങ്കും ഹരിയെ തിരക്കി.
അവരോടൊക്കെ ഹരി നാട്ടിലില്ലെ ന്നു കളവ് പറഞ്ഞപ്പോൾ ചാഴിക്കാട്ടെ ശേഖർ മേനോൻ അമ്മയോട് പറഞ്ഞത്രെ ഹരിയെയും ഒരു പെൺകുട്ടിയെയും ടൗണിൽ വെച്ചു കണ്ടുന്നു…
പെട്ടന്നൊരു ഉത്തരം പറയാനാകാതെ അമ്മയൊന്നു വിഷമിച്ചു പോയ്..അത് താൻ നേരിൽ കണ്ടതുമാണ്.
അതെല്ലാം ഓർത്തുകൊണ്ട് അനി പിന്നെയും ഹരിയെ ട്രൈ ചെയ്തു.. പക്ഷെ ഔട്ട് ഓഫ് കവറേജ് എന്നായിരുന്നു റിപ്ലൈ വന്നത്.
ഐശ്വര്യയോരോന്നൊക്കെ ചോദിക്കുന്നുണ്ട്.
എല്ലാത്തിനും മുക്കിയും മൂളിയുമാണ് അവൻ മറുപടി കൊടുക്കുന്നത്.
കാരണം മനസ് ഇവിടെയല്ല…
ഹരി വീട് വിട്ടിറങ്ങിപോയതാണ്, എവിടെയാണെന്നൊന്നും അറിയില്ല..
പിന്നീട് താനും തിരക്കായിപ്പോയത് കൊണ്ട് വിളിയ്ക്കാനും പറ്റിയില്ല.
അപ്പോഴാണ് പോളേട്ടനെ വിളിച്ചു നോക്കിയാലോന്ന് ഓർത്തത്.
ഹരിയുടെ മനസാക്ഷിസൂക്ഷിപ്പ്കാരനാണ്. ഇന്നത്തെ റിസപ്ഷന് വേണ്ടി വിളിച്ചതൊക്കെയാണ് , പക്ഷെ അയാളെ കണ്ടതായി ഓർമവരുന്നില്ല..
പോളിന്റെ ഫോണിലേക്ക് കാൾ ചെയ്ത്കൊണ്ട് അനി പതിയെ റൂമിൽ നിന്നുമിറങ്ങിപ്പോയ്.
പക്ഷെ അത് സ്വിച്ച്ട് ഓഫ് ആയിരുന്നു.
ആകെ വിഷമിച്ചു പോയിരുന്നു അനിരുദ്ധൻ.
അനിയേട്ട…. കിടക്കാൻ വരുന്നില്ലേ..
പിന്നിൽ നിന്നും ഐശ്വര്യ വന്നു ചോദിച്ചു.
ആഹ്
വരുവാ…..
അവൻ അവളുടെ അരികിലേക്ക് നടന്നു.
*
കുളിയൊക്കെ കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ മുതൽ ഭദ്രയുടെ നെഞ്ച് ഇടിയ്ക്കാൻ തുടങ്ങി.
അവളൊന്നു പുറത്തേക്ക് എത്തി നോക്കിയപ്പോൾ ഹരി ലാപ്പിൽ എന്തോ ചെയ്ത് കൊണ്ട് ഹോളിൽ ഇരിയ്ക്കുന്നത് കണ്ടു.
അവനു കുടിയ്ക്കുവാൻ വേണ്ടി ഒരു കപ്പിൽ കുറച്ചു വെള്ളമെടുത്ത് അവൾ റൂമിൽ കൊണ്ട് വന്നുവെച്ചു.
മുടിയൊക്കെ ഒന്നു അഴിച്ചു തോർത്തിക്കൊണ്ട് കണ്ണാടിയുടെ മുൻപിൽ അല്പം നേരംനിന്നു.
ഇത്തിരി സിന്ദൂരം നെറുകയിലിട്ടുകൊണ്ട് തന്റെ പ്രതിബിംബത്തിൽ നോക്കി.
എന്റെ ഭദ്രക്കുട്ടി ഇവിടെയിവിടെ നിൽക്കുവാരുന്നോ..
ഹരി വന്നിട്ട് അവന്റെ താടിത്തുമ്പ് അവളുടെ ചുമലിലമർത്തിയതും ഭദ്ര നിന്നിടത്തുനിന്നുമുയർന്നു പൊങ്ങി.
പെട്ടെന്ന് അവൻ തന്റെ വലതു കൈ അവളുടെ വയറിൽ ചുറ്റി പിടിച്ചു.
അടങ്ങി നില്ക്കു പെണ്ണേ… എങ്ങോട്ടാ പായുന്നേ.
കാതോരം അവന്റെ ശബ്ദം….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…